2025 ചൊവ്വയുടെ വർഷം; സുബ്രഹ്മണ്യനും ഭദ്രകാളിയെയും പ്രീതിപ്പെടുത്തുക
സംഖ്യാശാസ്ത്ര പ്രകാരം ഈ പുതുവർഷം 9 ൻ്റെ വർഷമാണ്. ഒൻപത് എന്ന സംഖ്യയുടെ കാരക ഗ്രഹം
മേടം, വൃശ്ചികം രാശികളുടെ ആധിപത്യമുള്ള ചൊവ്വയാണ്. ചൊവ്വയെപോലെ തന്നെ ശുക്രൻ, ശനി
ഗ്രഹങ്ങളുടെയും സ്വാധീനം ഈ വർഷം ശക്തമാണ്. സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ ദേവതകൾ. ഗണപതിയും ലക്ഷ്മിയുമാണ് ശുക്രൻ്റെ ദേവതകൾ. ശനിയെ പ്രതിനിധീകരിക്കുന്നത് ശ്രീ ധർമ്മ ശാസ്താവാണ്. സ്വഭാവികമായും ഈ ഗ്രഹങ്ങളുടെ സ്വാധീനം ഈ വർഷ കൂടുതലായിരിക്കും. ഒൻപതിൻ്റെ ഗ്രഹം ചൊവ്വയായതിനാൽ സ്വാഭാവികമായും സുബ്രഹ്മണ്യ കടാക്ഷം ധാരാളമായി കിട്ടുന്ന വർഷമാണിത്. ഈ അഭിവൃദ്ധി കൂടുതൽ ശക്തമാക്കാൻ സുബ്രഹ്മണ്യ സഹസ്രനാമം ജപിച്ചു കൊണ്ട് പുതുവർഷം ആരംഭിക്കാം. ഈ വർഷം മുഴുവനും പ്രത്യേകിച്ച് ചൊവ്വാഴ്ചകളിൽ മുടങ്ങാതെ സുബ്രഹ്മണ്യ സഹസ്രനാമം ജപിക്കുകയോ ശ്രവിക്കുകയോ ചെയ്താൽ ജീവിത പുരോഗതിയും ഐശ്വര്യവും ധനസമൃദ്ധിയും ലഭിക്കും. ഇതിനൊപ്പം ചൊവ്വാഴ്ചകളിൽ ക്ഷേത്രത്തിൽ ഭാഗ്യസൂക്തം അർച്ചന കൂടി നടത്തുക. ഭാഗ്യവും സമ്പൽ സമൃദ്ധിയും കൈവരും. മിഥുനം, കർക്കടകം, വൃശ്ചികം രാശിക്കാർക്ക് ഈ വർഷം പൊതുവേ സാമ്പത്തികമായും കുടുംബപരമായും തൊഴിൽപരമായും കൂടുതൽ നല്ല ഫലങ്ങൾ ലഭിക്കും. എന്നാൽ ഇടവം, കന്നി, തുലാം, മകരം രാശിക്കാർ നന്നായി പ്രാർത്ഥിച്ച് ഈശ്വരാനുഗ്രഹം നേടി ദോഷങ്ങൾ തീർക്കേണ്ടതായ വർഷമാണിത്. ഇതിന് സുബ്രഹ്മണ്യ ഉപാസന ഏറെ ഗുണം ചെയ്യും. ശ്രീ സുബ്രഹ്മണ്യ സഹസ്രനാമം പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്നത് കേൾക്കൂ:
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved