Friday, 22 Nov 2024
AstroG.in

നവരാത്രിയിൽ നവദുർഗ്ഗാ കവചം ജപിക്കൂ, ഭയം, രോഗം, ശത്രുക്കൾ നശിക്കും

നവരാത്രി കാലത്ത് ഭാരതമെമ്പാടും ആരാധിക്കുന്നത് സാക്ഷാൽ ആദിപരാശക്തിയായ തന്നെയാണ്. ദേവിക്ക് അനേകം അവതാരങ്ങളും അംശാവതാരങ്ങളും ഭാവങ്ങളുമുണ്ട്. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടരെ
പരിപാലിക്കാനും ദേവി പല അവതാരവും എടുക്കാറുണ്ട്. ദേശവ്യത്യാസമനുസരിച്ച് നവരാത്രികാലത്ത് ആരാധിക്കുന്ന ദേവീസങ്കല്പങ്ങൾക്ക് വ്യത്യാസം കാണുമെങ്കിലും എല്ലാം ദുർഗ്ഗാദേവി തന്നെയാണ്.
ദുർഗതികൾ നീക്കുന്ന ദുർഗ്ഗയെയാണ് എവിടെയും ആരാധിക്കപ്പെടുന്നത്. നവരാത്രിയിൽ ഓരോ തിഥിയിലും ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കുശ്മാണ്ഡ, സ്‌കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാ എന്നീ ദേവീ സങ്കല്പങ്ങളെ ആരാധിക്കുന്ന പതിവുണ്ട്. നവദുർഗ്ഗമാർ എന്ന് ഈ ദേവീഭാവങ്ങൾ അറിയപ്പെടുന്നു. ദേവീമാഹാത്മ്യം കവച സേ്താത്രത്തിൽ ഈ ഒൻപതു ദിവ്യനാമങ്ങളും ഉൾക്കൊള്ളുന്നു.

നവദുർഗ്ഗാ കവചം

പ്രഥമം ശൈലപുത്രീ തി
ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ടേതി
കുശ്മാണ്‌ഡേതി ചതുർത്ഥകം

പഞ്ചമം സ്‌കന്ദമാതേതി
ഷഷ്ഠം കാത്യായനീതി ച
സപ്തമം കാളരാത്രീ തി
മഹാഗൗരീതി ചാഷ്ടമം

നവമം സിദ്ധിദാ പ്രോക്താ
നവദുർഗ്ഗാ: പ്രകീർത്തിതാ:
ഉക്താന്യേതാനി നാമാനി
ബ്രഹ്മണൈവ മഹാത്മനാ

നവദുർഗ്ഗാനാമങ്ങളടങ്ങിയ ഈ ശ്ലോകങ്ങൾ നിരന്തരം ജപിച്ചാൽ ഭയനാശനം, ദു:ഖനാശനം, രോഗനാശനം, ശത്രുനാശനം എന്നിവയും എല്ലാ സുരക്ഷയും കൈവരും. എന്നാണു വിശ്വാസം. പ്രസിദ്ധ ഗായകൻ മണക്കാട്
ഗോപൻ ആലപിച്ച 9 തവണ ആവർത്തിക്കുന്ന നവദുർഗ്ഗാ കവചം കേൾക്കാം. നവരാത്രി കാലത്ത് ഈ
സ്തോത്രം ശ്രവിക്കുകയോ ജപിക്കുകയോ ചെയ്യുന്നത്
പുണ്യപ്രദമാണ്.


Story Summary: The most powerful Navadurga sloka for solving all types of distress

Copyright 2024 Neramonline.com. All rights reserved

error: Content is protected !!