Thursday, 15 May 2025
AstroG.in

കർക്കടകം, ചിങ്ങം, ധനു,  മീനം കൂറുകാർക്ക് നല്ല സമയം; 1200 ഇടവം  നിങ്ങൾക്കെങ്ങനെ?

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

ജ്യോതിഷി പ്രഭാസീന സി പി
1200 ഇടവം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1200 ഇടവ രവിസംക്രമം
കർക്കടകം, ചിങ്ങം, ധനു, മീനം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1/4 )
ഏർപ്പെടുന്ന കാര്യങ്ങളിൽ പൂർണ്ണ ഫലപ്രാപ്തി ലഭിക്കില്ല. ആരോഗ്യ സ്ഥിതി ഇടക്കിടെ പ്രതികൂലമാവും. യാത്രാക്ലേശം വർദ്ധിക്കും. അഗ്നി, വാഹനം ഇവയിൽ നിന്നും ആപത്തുണ്ടാവാതെ നോക്കണം. വിദ്യാർത്ഥികൾ അലസത വെടിയണം ദാമ്പത്യ കലഹം മനോവിഷമം സൃഷ്ടിക്കും. ദമ്പതികൾ രമ്യതയിൽ വർത്തിക്കണം. മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന സംസാരം ഒഴിവാക്കണം.

ഇടവക്കൂറ്
( കാർത്തിക 3/4, രോഹിണി, മകയിരം 1/2)
എന്തു കാര്യത്തിനും ആദ്യം ചെറിയ തടസ്സങ്ങളും പ്രശ്നങ്ങളും നേരിടുമെങ്കിലും ഒടുവിൽ ദൈവാധീനത്താൽ എല്ലാം ശരിയാകും. ബിസിനസ്സിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും. കളത്രത്തിൻ്റെ ബന്ധുമിത്രാദികളുമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ സാധ്യത. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകുമെങ്കിലും ചില തടസ്സങ്ങളും ഉണ്ടായേക്കാം. അനാവശ്യ ചിന്തകൾ വെടിയണം. ചില നല്ല അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണം.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
ബാധ്യതകൾ തീർക്കുന്നതിന് അക്ഷീണം പ്രയത്നിക്കും. ധനപരമായ ക്രയവിക്രയം വളരെ ശ്രദ്ധിച്ച് ചെയ്യുക. സംസാരത്തിലുണ്ടാകുന്ന പിഴവുകൾ കാരണം മാനഹാനിയും അനർത്ഥങ്ങളും സംഭവിക്കാനിടയുണ്ട്. സംസാരത്തിൽ മിതത്വം പാലിക്കണം. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ കഴിയും. ഉന്നത ബന്ധങ്ങൾ പ്രയോജനപെടും. അപകീർത്തിക്കിടയാകാതെ ശ്രദ്ധിക്കണം.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും രാഷ്ട്രീയ സാമൂഹിക പ്രവർത്തകർക്ക് നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി സാദ്ധ്യത വർദ്ധിക്കും വിശേഷ പുണ്യ സ്ഥല സന്ദർശനത്തിന് ഭാഗ്യമുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാകും. ഉന്നത വ്യക്തികളുമായി സഹകരണം വന്നു ചേരും.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4 )
സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ഭൂമി, വാഹനലാഭം കാണുന്നു. യുക്തി സഹജമായി ചിന്തിച്ചു പ്രവർത്തിക്കുന്നത് കൊണ്ട് വിജയം സുനിശ്ചിതമാകും. ദാമ്പത്യ സുഖവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. സത്കർമ്മങ്ങളാലും വാക് സാമർത്ഥ്യത്താലും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. ശത്രുക്കളുടെ കുതന്ത്രങ്ങൾ കരുതിയിരിക്കുക.

കന്നിക്കൂറ്
( ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനലാഭമുണ്ടാകുമെങ്കിലും അമിതവ്യയം വരാതിരിക്കാൻ ശ്രദ്ധിക്കണം. അലച്ചിൽ യാത്രാക്ലേശം ഇവയ്ക്ക് സാധ്യത. പ്രാർത്ഥനയിലൂടെയും വിട്ടുവീഴ്ചകളിലൂടെയും കുടുംബ ജീവിതം സമാധാനപരമാകും.
സുഹൃദ് ബന്ധങ്ങളിൽ വിള്ളൽ വരാതെ ശ്രദ്ധിക്കണം. വിവാഹാലോചനകൾ വഴുതി മാറും. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അപ്രതീക്ഷിതമായി പല തടസ്സങ്ങളും ഉണ്ടാകും. വ്യാപാര രംഗത്ത് ലാഭമുണ്ടാക്കുവാൻ കഠിന പ്രയത്നം വേണ്ടി വരും. അന്യരിൽ അമിത വിശ്വാസം നന്നല്ല. ധനനഷ്ടത്തിന് ഇടയുള്ളതിനാൽ സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധ ചെലുത്തണം. ദുർവാശി കുടുംബത്തിൽ കലഹങ്ങൾക്ക് കാരണമാകുമെന്നതിനാൽ അത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഔദ്യോഗിക രംഗത്ത് ശത്രുക്കൾ വർദ്ധിക്കും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം , തൃക്കേട്ട )
വ്യാപാരത്തിൽ ചെറിയ നഷ്ടം നേരിടും. . കാർഷിക വിളകൾക്ക് നാശമുണ്ടാകും. വാഗ്ദാനം പാലിക്കാൻ ശ്രദ്ധിച്ചില്ലെന്ന് വരും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബ സുഖം നിലനിർത്തുന്നതിന് പ്രത്യേക ശ്രദ്ധയും സംയമനവും ആവശ്യമാണ്. ആരുടെ കാര്യത്തിലും മദ്ധ്യസ്ഥതയ്ക്ക് പോകരുത്. പണമിടപാടുകളുമായി ബന്ധപ്പെട്ട് ചതിവ് സംഭവിക്കാനിടയുള്ളതിനാൽ ശ്രദ്ധിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4 )
ചില സുപ്രധാന കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വേഗം ലഭിക്കും. കടബാദ്ധ്യതകൾ കൊടുത്ത് തീർക്കും. സാമൂഹിക പ്രവർത്തന രംഗത്തുള്ളവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. നിയമരംഗത്തുള്ളവർക്കും പ്രശസ്തി വർദ്ധിക്കും. വിവാഹ സംബന്ധമായ തടസ്സങ്ങൾ അകലും. വിദ്വൽ സദസ്സുകളിൽ പങ്കുചേരും.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
അലസതയും മടിയും വർദ്ധിക്കാതെ നോക്കണം. സാമ്പത്തിക വിഷമങ്ങൾ മൂലം ചെറിയൊരു കാലയളവിൽ മനസ്സ് അസ്വസ്ഥരമാകും. ഭാര്യയ്ക്കും ഭർത്താവിനും രോഗാരിഷ്ടതകൾ കൊണ്ട് കുറച്ച് ക്ലേശങ്ങൾ ഉണ്ടാകുമെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും. ചില നല്ല അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കഴിയില്ല. പുണ്യസ്ഥല സന്ദർശത്തിന് അവസരം ലഭിക്കും.

കുംഭക്കൂറ്
( അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )
വീട്ടിൽ സമാധാനം ലഭിക്കുമെങ്കിലും മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടരുത്. ധനാഗമം വർദ്ധിക്കുന്നതോടൊപ്പം ചെലവുകളും കൂടുതലാകും. പൊതു മുതൽ കൈകാര്യം ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം. വായു കോപം ഉണ്ടാകാൻ ഇടയുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ നന്നായി ശ്രദ്ധ വേണം .

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )
ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹകരണവും സഹായങ്ങളും ലഭിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഇടയ്ക്കിടെ ഉണ്ടാകും. കലാരംഗത്ത് ക്രിയാത്മക ശേഷി പ്രകടമാക്കാനുള്ള അവസരം ലഭിക്കും. സന്താനങ്ങൾക്ക് സന്തോഷാനുഭവങ്ങളും മത്സരപരീക്ഷാ വിജയവും ഉണ്ടാകും. ഭൂമി സംബന്ധമായ കേസുകൾ അനുകൂലമാകും. ദീർഘകാലമായി വേർപിരിഞ്ഞ ദമ്പതികൾക്ക് വീണ്ടും ഒന്നിച്ചു ചേരാൻ അനുകൂല സമയം.

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This month 1200 Edavam
for you Predictions by Prabha Seena

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!