Thursday, 19 Sep 2024
AstroG.in

1200 കന്നിമാസം നിങ്ങൾക്കെങ്ങനെ ?

ജ്യോതിഷി പ്രഭാസീന സി പി

1200 കന്നി 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി , കാർത്തിക 1/4)
മാതാപിതാക്കളുടെ സ്വത്തുകൾ കൈവശം വന്നു ചേരുന്നതാണ്. വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്ന വ്യക്തികൾക്കും ഉജ്ജ്വല വിജയ സാധ്യത കാണുന്നു. കഴിവുകൾ പ്രദർശിപ്പിക്കുവാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. കുടുംബജീവിതത്തിൽ സമാധാനം ഉണ്ടാകുന്നതാണ് വീടിൻ്റെ പുരുരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കും.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
അനാവശ്യ വാഗ്ദാനത്തിൽ ഏർപ്പെടരുത്. പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ചതിയിൽപ്പെടുത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കും. നന്നായി ഈശ്വരപ്രാർത്ഥന ചെയ്യണം. ക്രമേണ ഇവയെല്ലാം ശരിയാകും. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ജോലി ഭാരം കൂടും. മേലുദ്യോഗസ്ഥരുമായി കലഹം വരാതെ നോക്കണം. ചിലവുകൾ അധികരിക്കും. പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു. തടസ്സങ്ങൾ വരാതിരിക്കാൻ നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക. പകർച്ചവ്യാധികൾ പിടിപ്പെടാതെ നോക്കണം.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
വിദഗ്ദ്ധരുടെ ഉപദേശവും നിർദ്ദേശവും സ്വീകരിച്ച് പുതിയ കരാർ ജോലികൾ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. സുദീർഘമായ ചർച്ചയിലൂടെ അബദ്ധധാരണകൾ ഒഴിഞ്ഞു പോകും. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. സഹപ്രവർത്തകർക്കിടയിൽ തർക്കമുണ്ടായാൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയാണ് നല്ലത്.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവർ വിരോധികളായിത്തീരും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് കാലതാമസവും തടസ്സങ്ങളും വന്നു ചേരും. ദമ്പതികൾക്ക് വിട്ടുവീഴ്ചാ മനോഭാവം നിർബന്ധമായും വേണ്ടി വരും
അറിവുള്ള വിഷയങ്ങൾ ആവശ്യസമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല.
വേണ്ടപ്പെട്ടവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച് ഈശ്വര പ്രാർത്ഥന
നടത്തി കാര്യങ്ങൾ ചെയ്യുക.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനാവശ്യമായ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം ദോഷമാക്കും. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. ഊഹാപോഹങ്ങളിലും പ്രലോഭനങ്ങളിലും അകപ്പെടരുത്. രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ചെയ്തു കൊണ്ടിരിക്കുന്ന തൊഴിൽ മാറുന്നത് വളരെ ശ്രദ്ധാപൂർവ്വം വേണം. അപമാനശ്രവണത്തിന് സാദ്ധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപ്പെടുന്നത് പരമാവധി കുറയ്ക്കണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ആദ്ധ്യാത്മിക കൃതികളിലും ആത്മിയ പ്രഭാഷണങ്ങളിലും താല്പര്യം കാണിക്കും. ക്ഷമിക്കുവാനും സഹിക്കുവാനും ഉള്ള മനസ്സിൻ്റെ കഴിവിനെ ഉണർത്തും. ബന്ധുക്കളുമായോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം. യാത്രകൾ കഴിവതും കുറക്കണം രാഷ്ട്രീയ പ്രവർത്തകർക്ക് അണികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും ആർഭാടങ്ങൾ ഒഴിവാക്കണം

വൃശ്ചികക്കൂറ്
(വിശാഖം 1/4 അനിഴം , തൃക്കേട്ട)
വിദ്യാർത്ഥികൾക്ക് ഉത്സാഹവും ഉൻമേഷവും പരീക്ഷയിൽ വിജയവും ഉണ്ടാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകയാൽ ഗൃഹനിർമ്മാണം പുനരാരംഭിക്കും. ശത്രുതാ മനോഭാവത്തിലിരുന്നവർ ലോഹ്യത്തിലായി മാറും. വസ്തുതർക്കം രമ്യമായി പരിഹരിക്കപ്പെടും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങും.

ധനുക്കൂറ്
(മൂലം, പൂരാടം , ഉത്രാടം 1/4)
പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടു കൂടി കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. മംഗള കർമ്മങ്ങൾക്ക് നേതൃത്വം വഹിയ്ക്കുവാനിടവരും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുന്നതിനാൽ ആത്മ സംതൃപ്തിയുണ്ടാകും.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
സന്താനങ്ങളുടെ പഠനത്തിൻ്റെ ഭാഗമായി ചില യാത്രകൾ വേണ്ടി വരും. ജോലി ഭാരം കൂടും ചിലവുകൾ അധികരിക്കും. പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു. തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. സ്വയം നിക്ഷിപ്തമായ ചുമതലകളിൽ നിന്നും വ്യതിചലിക്കരുത്. സർക്കാർ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കണം.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യത്തിൽ ശ്രദ്ധ വേണം. അസുഖങ്ങൾ അവഗണിക്കരുത്. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും. ശ്രദ്ധക്കുറവ് മൂലം ധനനഷ്ടത്തിനും അപകടങ്ങൾക്കും ഇടയുണ്ട്. ചില കൂട്ടുകെട്ടുകൾ മൂലം മനസ്വസ്ഥത ഇല്ലാതാകും. ചില രഹസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. പരിമിതികൾക്കനുസരിച്ച് ജീവിക്കാൻ തയ്യാറാകുന്നത് മന:സ്സമാധാനത്തിന് വഴിയൊരുക്കും.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി രേവതി )
എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും വേണം. നിസ്സാര കാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നം വേണ്ടി വരും. സാമ്പത്തിക ഇടപാടുകളിൽ നിന്നും വിട്ടു നിൽക്കുകയാവും നല്ലത്. പ്രവൃത്തി മേഖലയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും നീക്കിയിരുപ്പ് കുറയും. വ്യത്യസ്തമായ ആശയങ്ങൾ ഉദിക്കുമെങ്കിലും അനുഭവത്തിൽ വരുവാനിടയില്ല. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This month for you Predictions by Prabha Seena

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!