Friday, 20 Sep 2024
AstroG.in

2024 ആഗസ്റ്റ് മാസത്തിലെ ഗുണദോഷ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി പി

2024 ആഗസ്റ്റ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
ആഢംബര വസ്തുക്കൾക്കായി പണം ധൂർത്തടിക്കും. സാമ്പത്തിക നേട്ടമുണ്ടാകുന്ന കാലമാണെങ്കിലും ചെറിയ ചെറിയ രോഗ ക്ലേശങ്ങൾ അലട്ടും. യാത്രാകളിൽ ശ്രദ്ധ വേണം. കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി കാര്യവിജയം നേടാനാകും. മാതാവിൻ്റെ ആരോഗ്യ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
പ്രയാസങ്ങളെ മനസ്സിൻ്റെ കരുത്തിൽ അതിജീവിക്കും. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ജീവിതത്തിൽ ഗുണാനുഭവങ്ങൾ കൊണ്ടു വരും. ബിസിനസ്സ് നല്ല രീതിയിൽ നടക്കുമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിന് അയവു വരില്ല. സ്വന്തം ചുമതല മറന്ന് പ്രവർത്തിക്കും. അതിനാൽ കഷ്ടനഷ്ടങ്ങൾ വന്നു ചേരും. മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി സമയം കണ്ടെത്തണം. സൗഹൃദങ്ങൾ മനസ്സിനെ ഉണർത്തും.

മിഥുനക്കൂറ്
(മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )
പ്രവർത്തന മേഖല വിപുലമാക്കാൻ നിർബന്ധിതനാകും. സുഹൃത്തുക്കളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഉപകരിക്കും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുൻപിൻ നോക്കാതെയുള്ള തീരുമാനത്താൽ നഷ്ടപ്പെടാൻ സാധ്യത. വാഹനങ്ങൾക്ക് വേണ്ടി പണം ചെലവാകും മുതിർന്നവരുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ബന്ധങ്ങൾ വിട്ടുവീഴ്ചാ മനോഭാവത്താൽ കൂടുതൽ ദൃഢമാക്കാൻ ശ്രമിക്കുക. നന്നായി ചിന്തിച്ചു മാത്രം പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുക.

കർക്കടകക്കൂറ്
(പുണർതം 1/4 , പൂയ്യം , ആയില്യം )
ജോലി ഭാരം വർദ്ധിക്കും. കഷ്ടപ്പെടുന്നതിനനുസരിച്ച മെച്ചം ജീവിതത്തിൽ ദൃശ്യമാകില്ല .ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിൽ വരുത്തുവാൻ നല്ല പരിശ്രമം വേണ്ടി വരും. ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ നോക്കണം. പുണ്യ യാത്രകളോ ഉല്ലാസ യാത്രകളോ ചെയ്യാൻ സമയം കണ്ടെത്തണം.

ചിങ്ങക്കൂറ്
( മകം , പൂരം ഉത്രം 1/4)
ആവശ്യമില്ലാതെ ഭയവും മന: പ്രയാസവും അനുഭവിക്കും. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക. വിദ്യാർത്ഥികൾക്ക് സമയം അത്ര നല്ലതല്ല. ഏത് കാര്യത്തിനും കാലതാമസം നേരിടും. വാക്കുതർക്കങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങി അപകീർത്തി നേടാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധയോടെ വർത്തിക്കുക.വിവാഹ സംബന്ധമായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും മുതിർന്നവരുടെയും അഭിപ്രായം മാനിച്ച് തീരുമാനം കൈക്കൊള്ളണം.

കന്നിക്കൂറ്
(ഉത്രം 3/4 , അത്തം ചിത്തിര 1/2)
ഗുരുജനങ്ങങ്ങളുടെ അനുഗ്രഹം ലഭിക്കും. പഴയ സുഹൃത് ബന്ധങ്ങൾ പുതുക്കും. ബിസിനസ്സിൽ മികച്ച പുരോഗതികൾ ദൃശ്യമാകും വിവാഹം കാര്യത്തിൽ നല്ല തീരുമാനമാകും. കടബാധ്യതകൾ തീർക്കും. നീതിക്ക് നിരക്കാത്ത കാര്യങ്ങൾ കാണുബോൾ പ്രതികരിക്കും ആരോഗ്യ കാര്യത്തിൽ എടുക്കുന്ന ചില തീരുമാനങ്ങൾ ഗുണം ചെയ്യും വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4)
കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കും. വ്യാപാര മേഖലയിൽ പുരോഗതി വരും. മേലധികാരികളുടെ സഹായത്താൽ ഉയർച്ച ഉണ്ടാകും . സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളും. ആരാധനാലയങ്ങൾ സന്ദർശിക്കും ആദ്ധ്യാത്മിക കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട )
അലസതയും ഉദാസിന മനോഭാവവും പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. അനാവശ്യമായ വാക്കുതർക്കം മാനസികാസ്വാസ്ഥ്യം വർദ്ധിപ്പിക്കും. മേലധികാരികളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഗുണകരമാകും. അറിയാതെ ചെയ്തു പോയ അബദ്ധങ്ങൾ തിരുത്താനും പ്രായശ്ചിത്തം ചെയ്യാനും യോഗമുണ്ട്. മക്കളുടെ അഭിവൃദ്ധിയിൽ ആഹ്ലാദിക്കും. ഭവന നിർമ്മാണം തുടങ്ങും.

ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1/4)
വിപരീത സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരും ശുഭാപ്തി വിശ്വാസം വിട്ടുകളയരുത്. വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണ്. ചതി പ്രയോഗത്തിൽ വീണു പോകരുത്. വിദ്യാർത്ഥികൾ അലസത വെടിയണം. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
ദമ്പതിമാർക്കിടയിൽ മത്സരമനോഭാവം ഉടലെടുക്കാൻ സാധ്യത. വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം
മുൻപിൻ നോക്കാതെ അതിവേഗത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളരുത്. അനാവശ്യ ചിലവുകൾ നിയന്ത്രണ വിധേയമാക്കണം. ഭയം മനസ്സിനെ പിടി കൂടും. ശാരീരിക അസ്വസ്ഥതകൾ അലട്ടും. ശത്രു ശല്യം വർദ്ധിക്കും. നയപരമായ തീരുമാനങ്ങളിലൂടെ ഏവരുടെയും പ്രശംസ നേടും

കുംഭക്കൂറ്
(അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4)
കഷ്ടപ്പാടുകൾ ഉണ്ടാകുമെങ്കിലും കുടുംബാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കും. സുഹൃത്ബന്ധങ്ങൾ ശരിയായ വഴിക്കല്ല എന്ന് മനസ്സിലാക്കി അതിൽ നിന്ന് പിൻമാറും. സ്ത്രീകൾ മൂലം അപമാനം കേൾക്കാൻ സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. തർക്കങ്ങൾ പരിഹരിക്കാൻ ഇടനില നിൽക്കരുത്. അപമാനിതരാകാൻ വളരെയധികം സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും വളരെ ആലോചിച്ച് തീരുമാനം കൈക്കൊള്ളണം.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
ശത്രുക്കളുടെ നീക്കങ്ങൾ വളരെ മുൻപ് അറിഞ്ഞ് പ്രവർത്തിക്കുന്നതിനാൽ കടുത്ത ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. വർദ്ധിച്ചു വരുന്ന എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കും. ദമ്പതികൾ പരസ്പരം മനസ്സിലാക്കി പ്രവർത്തിക്കും. മാന്യത വിട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യരുത്. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അർപ്പണ മനോഭാവവും കഠിനാധ്വാനവും ഉയർച്ച നൽകും. അഗ്നി, ആയുധം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം.

ജ്യോതിഷി പ്രഭാസീന സി പി , +91 9961442256
Email ID prabhaseenacp@gmail.com

Summary: Monthly (2024 August ) Star predictions based on moon sign by Prabha Seena

Copyright 2024 Neramonline.com. All rights reserved

error: Content is protected !!