Wednesday, 18 Dec 2024
AstroG.in

കുംഭം, മീനം, കർക്കടകം, തുലാം കൂറുകാർക്ക് നല്ല സമയം; 1200 ധനു നിങ്ങൾക്കെങ്ങനെ ?

ജ്യോതിഷി പ്രഭാസീന സി പി
1200 ധനു 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1200 വൃശ്ചികരവി സംക്രമം കുംഭം, മീനം, കർക്കടകം, തുലാം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
മനസ്സിൽ തോന്നുന്നതെല്ലാം തുറന്ന് പറയുന്നതു മൂലം മറ്റുള്ളവരുടെ അതൃപ്തിക്ക് പാത്രീഭൂതരാകും. അനിയന്ത്രിതമായ ക്ഷോഭം പല വിപത്തുകൾക്കും വഴിയൊരുക്കും. അധിക ചെലവുകളുണ്ടാകും.
യാത്രാവേളകൾ കൂടുതൽ കരുതലോടെയാവണം. തൻ്റേതല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ട സാഹചര്യം കാണുന്നു.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിര്യം 1/2)
സാമ്പത്തികമായ കാര്യങ്ങൾ ഏറെ ആലോചിച്ച് മാത്രമെ ചെയ്യാവൂ. വാക്ക് തർക്കങ്ങളിലേർപ്പെട്ട് മറ്റുള്ളവരുടെ ശത്രുത സമ്പാദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിജയപ്രതീക്ഷയോടെ തുടങ്ങിയ കാര്യങ്ങൾക്ക് അല്പം മങ്ങലേൽക്കാനിടയുണ്ട്. കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഈശ്വരചിന്ത കൈവിടരുത്.

മിഥുനക്കൂറ്
(മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)
വഞ്ചിക്കപ്പെടാൻ വലിയ സാധ്യതയുള്ളതിനാൽ എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കണം. ലക്ഷ്യം നേടാൻ ധാരാളം ത്യാഗം സഹിക്കേണ്ടി വരും. തൊഴിൽ രംഗത്ത് ശത്രുക്കൾ ഉണ്ടാകുവാനിടയുണ്ട്. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ വേണ്ടി കണക്കിലധികം പണം ചെലവാക്കും. വേണ്ടപ്പെട്ടവരിൽ നിന്നും ഒറ്റപ്പെടുന്ന അവസരങ്ങൾ ഉണ്ടാകും

കർക്കടകക്കൂറ്
(പുണർതം 1/4 , പൂയ്യം , ആയില്യം )
കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും പ്രതീക്ഷിക്കാത്ത ചില സ്ഥലങ്ങളിൽ നിന്നും ധനലാഭം ഉണ്ടാകുന്നതാണ്. പുതിയ വീട് പണിയുന്നതിനോ പുതുക്കി പണിയുന്നതിനോ ഉള്ള യോഗം കാണുന്നു. അനുഭവ യോഗം കൂടുതലായി ഉണ്ടാകും വ്യാപാരത്തിൽ പഴയ പ്രതാപം വീണ്ടെടുക്കും. കുടുംബ ബന്ധങ്ങളിലെ അകൽച്ച മാറിക്കിട്ടും പുതിയ വിഷയങ്ങൾ പഠിക്കാൻ
വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.

ചിങ്ങക്കൂറ്
( മകം, പൂരം ഉത്രം 1/4)
ജീവിത പങ്കാളിയുമായി അഭിപ്രായ ഭിന്നതയുണ്ടാകാൻ സാധ്യതയുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. കുടുംബ സ്വത്തുക്കൾക്ക് വേണ്ടി തർക്കം ഉണ്ടാകും. മറ്റ് സ്ത്രീകളുമായുള്ള അടുപ്പം കലഹത്തിന് വഴി തെളിയിക്കും ജീവിത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ നന്നെ കഷ്ടപ്പെടുന്നതാണ്. ഈശ്വര പ്രാർത്ഥന നന്നായി ചെയ്യുക

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം, ചിത്തിര 1/2)
ഉദരസംബന്ധമായ അസുഖങ്ങൾ ശല്യം ചെയ്തേക്കാം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് സാധ്യത. വ്യവസായ രംഗത്തുള്ളവർക്ക് പ്രതീക്ഷിച്ച ലാഭം കിട്ടില്ല . യുക്തിക്ക് നിരക്കാത്ത ചില പ്രവർത്തികൾ ചെയ്യുവാനിടയുണ്ട്. ഭാര്യാഭർത്തൃ ബന്ധങ്ങളിൽ ചേർച്ചയില്ലായ്മ ഉണ്ടാകും. പണമിടപാടുകൾ കരുതലോടെ നടത്തണം. വാഹനം
അമിതവേഗത്തിൽ ഒടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
എല്ലാ കാര്യങ്ങളിലും വെടിപ്പും വൃത്തിയും ഉണ്ടാകും. തൊഴിൽ മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകളും ഉയർച്ചയും പ്രതീക്ഷിക്കാം. ദാനധർമ്മങ്ങൾ ചെയ്യും. സ്വജനങ്ങളുടെ സഹായം വർദ്ധിക്കും. സന്താനങ്ങൾക്ക് നേട്ടമുണ്ടാകും. ആത്മവിശ്വാസവും കാര്യനിർവ്വഹണ ശേഷിയും വർദ്ധിക്കും മാതൃസ്വത്ത് ലഭിക്കും. വ്യവസായ രംഗത്തുള്ളവർക്ക് കാലം വളരെ അനുകൂലമാണ്

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം , തൃക്കേട്ട )
പാഴ്ച്ചെലവുകൾ കൂടും. ആരോഗ്യ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ ചെറിയ അസുഖങ്ങൾ
വഷളായി ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകും. തനിക്ക് ശരിയെന്ന് തോന്നുന്നത് നിർഭയം ചെയ്യാൻ തയ്യാറാകുന്നത് മൂലം പലരുടെയും വിമർശനങ്ങൾ, എതിർപ്പുകൾ ഉണ്ടാകും. കള്ളൻമാരിൽ നിന്നും ഉപദ്രവം നേരിടാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. അഭിമാനക്ഷതം രീതിയിലുള്ള ഇടപാടുകളിൽ ഒന്നിലും ഉൾപ്പെടാതിരിക്കാൻ നോക്കണം.

ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1/4 )
കൂട്ടു ബിസിനസ്സിൽ നഷ്ടം സംഭവിക്കുന്നതിന് നല്ല സാധ്യതയുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സ്ത്രീകൾ കാരണം മാനസികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഈശ്വരാനുഗ്രഹത്താൽ പരിഹാരം കാണും. ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
ഇഷ്ടജനങ്ങൾ ശത്രു ചേരിയിലാകാനിടയുണ്ട്. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജ്ജവം കാണിക്കും. ഇടപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം. അശ്രദ്ധമൂലം പല ദോഷാനുഭവങ്ങളും ഉണ്ടാകും. ചതിയിൽ പെടാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക

കുംഭക്കൂറ്
(അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 )
സൽപ്പേര് നേടുന്നതാണ്. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. കുടുംബത്തിൽ ഉണ്ടായിരുന്ന അപസ്വരങ്ങൾ മാറിക്കിട്ടും. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളിലും ഉയർച്ച കാണുന്നു. ജീവിതത്തിൽ ഉണ്ടായിരുന്ന നിരാശബോധം മാറിക്കിട്ടും. ഈശ്വരചിന്ത വർദ്ധിക്കും വാക്സാമർത്ഥ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും

മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി രേവതി )
കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും കൂടുതൽ ഉണ്ടാകും. വാഹനയോഗം കാണുന്നു. കടബാധ്യതകളിൽ നിന്നും അല്പം മോചനം ഉണ്ടാകും. തൊഴിൽപരമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടും. ധനലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കും. സന്താനങ്ങൾ മൂലം പ്രശസ്തിയും സമൂഹത്തിൽ ആദരവും ഉണ്ടാകും.

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This month for you Predictions by Prabha Seena

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!