ആയില്യപൂജ, ഷഷ്ഠി വ്രതം; ഈ ആഴ്ചയിലെ നക്ഷത്രഫലം
( 2024 ആഗസ്റ്റ് 4 – 10 )
ജ്യോതിഷരത്നം വേണു മഹാദേവ്
കർക്കടക മാസത്തിലെ ആയില്യപൂജ, ഷഷ്ഠി വ്രതം എന്നിവയാണ് 2024 ആഗസ്റ്റ് 4 ന് പൂയം നക്ഷത്രം മൂന്നാം
പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ആഗസ്റ്റ് 5 തിങ്കളാഴ്ചയാണ് കർക്കടക മാസത്തിലെ ആയില്യം പൂജ. എല്ലാ മാസവും പേരും നാളും പറഞ്ഞ് ക്ഷേത്രത്തിൽ ആയില്യ പൂജ നടത്തുന്നത് ഐശ്വര്യ ലബ്ധിക്കും അഭീഷ്സിദ്ധിക്കും ഉത്തമമാണ്. ആഗസ്റ്റ് 10 നാണ് ഷഷ്ഠിവ്രതം. സുബ്രഹ്മണ്യൻ്റെയും ശിവപാർവതിമാരുടെയും അനുഗ്രഹം ലഭിക്കുന്നതിന് നല്ലതാണ് കർക്കടകത്തിലെ ഷഷ്ഠി വ്രതം. ഈ ദിവസം ശ്രീ മുരുകനെ ഭജിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും. സന്താന ലാഭം, സന്താന ക്ഷേമം എന്നിവയ്ക്കും നല്ലതാണ് കർക്കടക ഷഷ്ഠി. ഈ ദിവസം തികഞ്ഞ ശുദ്ധിയോടെ വ്രതം അനുഷ്ഠിച്ച് യഥാവിധി സ്‌കന്ദനെ പൂജിച്ചാല്‍ മക്കള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ആഗസ്റ്റ് 10 ന് ചോതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ
നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ഗൃഹത്തിൽ മംഗളകർമങ്ങൾ നടക്കും. മാനസികമായി പിരിമുറുക്കം അനുഭവപ്പെടാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷാനുഭവങ്ങൾ നിറയും. ജോലിയോടുള്ള അഭിനിവേശത്തിനും സമർപ്പണത്തിനും തക്ക പ്രതിഫലം കിട്ടും. ഉന്നത ഉദ്യോഗസ്ഥരുടെ പ്രോത്സാഹനം ലഭിക്കും. പ്രശസ്തിയും വരുമാനവും കൂടും. സന്താനങ്ങൾ വഴി കൂടുതൽ ഗുണമുണ്ടാകും. സമൂഹത്തിൽ ശ്രദ്ധേയമായ കാര്യങ്ങളിൽ ഏർപ്പെടും. സ്‌ഥാനമാനങ്ങൾ ലഭിക്കും. വീട്ടിൽ നല്ല ചില മാറ്റങ്ങൾ ഉണ്ടാവും. ആരോഗ്യപരമായ വിഷമങ്ങൾ മാറും. എന്നും ഓം നമഃ ശിവായ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ആഗ്രഹിച്ച കാര്യങ്ങൾ നടക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഭാഗ്യം ശരിയായി പ്രയോജനപ്പെടുത്തി മുന്നേറും. പണം ലാഭിക്കുന്നതിന് ശ്രമങ്ങൾ നടത്തും. കുടുംബജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങളിലും വിവേകപൂർവ്വം പെരുമാറണം. വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കും. ശുഭപ്രതീക്ഷ കൂടും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും. കാര്യങ്ങളെ വിവേകത്തോടെ സമീപിക്കും. സന്താനങ്ങളെക്കൊണ്ട് നേട്ടമുണ്ടാവും. സ്‌ഥാനമാനങ്ങൾ ലഭിക്കും ബന്ധുമിത്രാദികളുമായി ഒരുമിക്കും. അലസത മാറി ഊർജസ്വലത കൈവരിക്കും. നിത്യവും ഓം ഭദ്രകാള്യൈ നമഃ 108 ഉരു ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3, 4 തിരുവാതിര, പുണർതം 1, 2 , 3 )
കേസിലും തർക്കങ്ങളിലും വിജയിക്കും. ധനസ്ഥിതി ഭേദമാവും. ദീർഘദൂരയാത്രകൾ വേണ്ടിവരും. വളരെ
കൂടുതൽ ആഗ്രഹിച്ച ചില കാര്യങ്ങൾ സാദ്ധ്യമാകും. വേണ്ടപ്പെട്ട വ്യക്തികളുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കും. അകന്നു നിന്നവരുമായി ഒരുമിക്കും. കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും. കർമ്മരംഗത്ത് നേട്ടങ്ങൾ കൈവരിക്കും. വീട് മാറാൻ സമയം വളരെ ഗുണകരമാണ്. അനാവശ്യമായ ഒരു കാര്യത്തെച്ചൊല്ലി കലഹിക്കും. മാനസികമായ പിരിമുറുക്കം വർദ്ധിക്കും. എതിരാളികളെ അവഗണിക്കുന്നത് ദോഷം ചെയ്യും.
നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ജീവിതപങ്കാളി കാരണം കൂടുതൽ ഗുണമുണ്ടാകും. ഭാഗ്യം എപ്പോഴും കൂടെയുണ്ടാകും. അനാവശ്യമായ തിടുക്കങ്ങൾ ഒഴിവാക്കണം. കുട്ടികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരുമായുള്ള എല്ലാ തെറ്റിദ്ധാരണകളും പരിഹരിക്കും. ഔദ്യോഗികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം നല്ലതായിരിക്കും. നിയമ നടപടികൾ അനുകൂലമാകും. തടസ്സം മറികടന്നു മുന്നേറും. ആരോഗ്യം വീണ്ടെടുക്കും. മനസ്സമാധാനം ലഭിക്കും. ഉപരിപഠനത്തിന് നല്ല സാഹചര്യങ്ങൾ ഉണ്ടാവും. വിദേശയാത്ര പോകും. തീർത്ഥയാത്രയ്ക്ക് അവസരമുണ്ടാകും. ഈശ്വരീയകാര്യങ്ങളിൽ താൽപര്യം കൂടും. സന്താനങ്ങളുടെ കാര്യത്തിലെ ഉത്കണ്ഠ മാറും. ദിവസവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കണം.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ജോലിക്കാര്യത്തിൽ ജാഗ്രത വേണം. ശത്രുക്കളുടെ
മേൽ വിജയം നേടും. സാമ്പത്തികമായി മികച്ച ഉയർച്ച ഉണ്ടാകും. ധനനഷ്ടത്തിന് സാധ്യതയുണ്ട്. വിലയേറിയ വസ്തുക്കൾ മോഷണം പോകാതെ നോക്കണം. ഗൃഹനിർമ്മാണം, അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്ക് നല്ല സമയമാണ്. ആത്മവിശ്വാസം വർദ്ധിക്കും. ഉത്സാഹശീലം വീണ്ടെടുക്കും. പുതിയ പദവി തേടിവരും. സമൂഹത്തിൽ ശ്രദ്ധേയമാകുന്ന ചില കാര്യങ്ങൾ ചെയ്യും. കർമ്മരംഗത്ത് ഉത്സാഹപൂർവം പ്രവർത്തിക്കും. കുടുംബാംഗങ്ങൾ തമ്മിൽ മുമ്പുണ്ടായിരുന്ന എല്ലാ പൊരുത്തക്കേടുകളും ഇല്ലാതാക്കാൻ കഴിയും. മാതാപിതാക്കൾ സന്താനങ്ങൾ കാരണം അഭിമാനിക്കും. നിത്യവും 108 തവണ വീതം ഓം നമോ നാരായണായ ജപിക്കുക.
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
അംഗീകാരങ്ങൾക്ക് സാധ്യത. സാമ്പത്തിക വിഷമത പരിഹരിക്കുന്നതിന് കഴിയും. വിവാഹം തീരുമാനിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമൂഹ്യ സേവന രംഗത്ത് താൽപര്യം കാണിക്കും. മനസ്സു ശാന്തമാകും. വസ്‌തു ഇടപാടുകളിൽ ലാഭം ഉണ്ടാക്കും. വാഹനം മാറ്റി വാങ്ങും. സന്താനങ്ങളെക്കുറിച്ചുള്ള ചില പ്രതീക്ഷകൾ നിറവേറും. മുൻ നിക്ഷേപത്തിൽ നിന്ന് ധാരാളം പണം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും. സുഹൃത്തുക്കളുമായുള്ള ബന്ധം ശക്തിപ്പെടും. യാത്രകൾ ആസ്വദിക്കും. ജീവിതപങ്കാളി സഹായിക്കും. നിത്യവും ഓം നമഃ ശിവായ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3,4, ചോതി, വിശാഖം 1, 2, 3 )
ഗൃഹനിർമാണത്തിൽ പുരോഗതി ഉണ്ടാകും. വീട്ടിൽ ശുഭകാര്യങ്ങൾ നടക്കും. പ്രതീക്ഷകൾ പൂവണിയും. പുതിയ പദവികൾ ലഭിക്കും. പ്രിയജനങ്ങളുമായുള്ള തർക്കങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.
ശുഭചിന്തകൾ വളർത്തി മുന്നേറും. മനസ്സമാധാനം വീണ്ടെടുക്കും. യാത്രകളിലൂടെ ഗുണം കിട്ടും. ആരോഗ്യം തൃപ്‌തികരമാകും. പഠനകാര്യത്തിൽ പുരോഗതി ഉണ്ടാവും. ഭാഗ്യം അനുകൂലമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചിലരെ പ്രശംസിച്ച് സ്വാധീനിക്കും. എന്നാൽ അഹംഭാവം ദോഷം ചെയ്യും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ തെറ്റുകൾ വരുത്തരുത്. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ വീതം ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
തൊഴിൽ രംഗത്ത് നല്ല മാറ്റമുണ്ടാകും. തീർത്ഥയാത്ര നടത്തും. ആഗ്രഹിച്ചപോലെ എല്ലാ കാര്യങ്ങളും നടക്കും. അപ്രതീക്ഷിതമായ ചില സന്തോഷാനുഭവങ്ങളുണ്ടാകും. രാഷ്ട്രീയ, സാമൂഹ്യ കാര്യങ്ങളിൽ ഉയർച്ച ഉണ്ടാകുന്ന കാലമാണിത്. ജീവിതത്തിൽ സാമ്പത്തിക വഴിത്തിരിവ് ഉണ്ടാവും. അലസത മാറ്റിയെടുക്കും. മേലധികാരികളിൽ നിന്നും അനുകൂലമായ നടപടികൾ ഉണ്ടാകും. പങ്കാളിത്ത ബിസിനസ്സ് നടത്തുന്നവർക്ക് മുൻകാല നഷ്ടങ്ങൾ മറികടക്കാൻ കഴിയും. ശരിയായ രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യും. ബിസിനസ്സ് വിപുലീകരിക്കുന്നതിന് ശ്രമിക്കും. ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
കരാർ ഇടപാടുകൾ വഴി നേട്ടം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. പണം മികച്ച പദ്ധതികളിൽ നിക്ഷേപിക്കും. കുടുംബാംഗങ്ങളോടും പങ്കാളിയോടും പരുഷമായി സംസാരിക്കുന്നത് ദോഷം ചെയ്യും. കുടുംബസ്വത്ത് ഭാഗം വച്ചു കിട്ടും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. മാനസികമായി നല്ല സന്തോഷമുണ്ടാകുന്ന കാലമാണ്. ശുഭപ്രതീക്ഷയോടെ എല്ലാ രംഗങ്ങളിലും മുന്നേറും. പ്രവർത്തനമേഖലയിൽ ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ശത്രുക്കളുടെ ശല്യം കുറയും. ഒരു തീർത്ഥയാത്ര പോകും. ആത്മീയതയിൽ താൽപര്യം വർദ്ധിക്കും. മേലുദ്യോഗസ്ഥരുടെ അഭിനന്ദനം ലഭിക്കും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ 108 തവണ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം , അവിട്ടം 1, 2 )
ആരോഗ്യകാര്യത്തിൽ അശ്രദ്ധ പാടില്ല. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബാംഗങ്ങളുടെ ധനപരമായ
ആവശ്യം നിറവേറ്റാൻ കഴിയും. സുഹൃത്തുക്കളുമായി കലഹിക്കും. പുണ്യയാത്രകൾ ചെയ്യും. വിദേശത്ത് ജോലി ലഭിക്കും. കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകും. കലാകായിക രംഗത്തുള്ളവർക്ക് വളരെ നല്ല സമയമാണ്. പുതിയ മാറ്റങ്ങൾ ഗുണം ചെയ്യും. ശാരീരിക വിഷമതകൾ ഇല്ലാതാവും. കർമ്മരംഗത്ത് ചില നേട്ടങ്ങൾ കൈവരും. സാമ്പത്തികഭദ്രത ഉറപ്പുവരുത്തും. പൊതു പ്രവർത്തകർ ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങൾ ചെയ്ത് അഭിനന്ദനം നേടും.
ഓം വചത്ഭുവേ നമഃ ദിവസവും 108 തവണ ജപിക്കണം.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
ശമ്പളവർദ്ധനവ് കിട്ടും. കുടുംബാംഗത്തിൻ്റെ ദു:ശീലം കാരണം മാനസിക സമ്മർദ്ദങ്ങൾ വർദ്ധിക്കും. ധനം
കൈമോശം വരും. ഔദ്യോഗിക രംഗത്ത് ചില നേട്ടങ്ങൾ ലഭിക്കും. നല്ല പഠന സാഹചര്യങ്ങൾ ഉണ്ടാവും. മത്സര പരീക്ഷയിൽ ഉന്നതവിജയം നേടും. ഗൃഹോപകരണം വാങ്ങും. ജോലി അന്വേഷിക്കുന്നവർക്ക് വളരെയധികം
ഗുണകരമായ സമയമാണിത്. കലാകായികരംഗത്ത് അവസരങ്ങൾ ലഭിക്കും. കാരുണ്യ പ്രവർത്തനങ്ങൾക്ക് താൽപര്യം കാണിക്കും. സന്തോഷകരമായ കൂടിച്ചേരൽ ഉണ്ടാവും. മികച്ച തൊഴിൽമാറ്റത്തിന് സാധ്യതയുണ്ട്.
നിത്യവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
നേത്രരോഗം ശമിക്കും. സാമൂഹ്യരംഗത്ത് ശക്‌തമായും തീക്ഷ്‌ണമായും ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യും. വളരെ അടുപ്പമുള്ള ഒരാൾ സാമ്പത്തികമായ നേട്ടങ്ങൾക്ക് വേണ്ടി ഒറ്റും. കൃഷി, വ്യാപാരം എന്നിവയിൽ പണം മുടക്കും. തീർത്ഥയാത്ര ചെയ്യും. കർമ്മരംഗത്ത് പുതിയ മാറ്റങ്ങൾക്കു വഴങ്ങേണ്ടി വരും. ഭയപ്പെട്ടിരുന്ന പല കാര്യങ്ങളും ശുഭകരമായി കലാശിക്കും. സാമ്പത്തിക രംഗത്ത് വഴിത്തിരിവ് ഉണ്ടാവും. അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ സന്തോഷം ലഭിക്കും. ആഗ്രഹിച്ച ജോലി ലഭിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev