Monday, 8 Jul 2024
AstroG.in

ദക്ഷിണാമൂർത്തി ശത്രുദോഷം ഇല്ലാതാക്കും, വിദ്യാവിജയം തരും

തരവത്ത് ശങ്കരനുണ്ണി

ശത്രുദോഷം നശിപ്പിക്കുന്നതിനും കുട്ടികൾക്ക് പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും
ദക്ഷിണാമൂർത്തിയെ ഭജിക്കുന്നത് ഉത്തമമാണ്. ശത്രുദോഷം മിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. ബിസിനസുകാർക്കും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച് നിയമപാലകർക്കും ശത്രുക്കൾ കൂടെപ്പിറപ്പാണ്.

ഒരു ബിസിനസ്‌കാരനോ, പുതിയ സംരംഭങ്ങൾ തുടങ്ങുന്ന ആളോ രാഷ്ട്രീയക്കാരോ ആരുമാകട്ടെ സ്വാഭാവികമായും നിങ്ങളുടെ ഉയർച്ചയിൽ അസൂയ പൂണ്ടവരുണ്ടാകും. അവരുടെ വാക്കോ, അസൂയ കലർന്ന നോട്ടമോ നിങ്ങളുടെ സ്ഥാപനത്തെ അല്ലെങ്കിൽ തൊഴിലിനെ പ്രതികൂലമായി ബാധിക്കുകയോ, ദൃഷ്ടിദോഷം, അല്ലെങ്കിൽ വാക്‌ദോഷം സംഭവിക്കുകയോ ചെയ്താൽ അതിൽ നിന്നും മോചനം നേടി പൂർവ്വാധികം ശക്തിയോടെയും, ആത്മവിശ്വാസത്തോടെയും മുന്നേറാൻ 14 ദിവസം വ്രതമെടുത്ത് ഒരുനേരം കുളിച്ച് തൊഴുത് ദക്ഷിണാമൂർത്തിയെ പ്രാർത്ഥിച്ചാൽ മതി. വഴിപാടുകളായി ശിവക്ഷേത്രത്തിൽ ദക്ഷിണാമൂർത്തി സ്വാമിയെ സങ്കല്പിച്ച് പുഷ്പാർച്ചന, മാലചാർത്തൽ, നെയ്പ്പായസം, വിവിധ അഭിഷേകങ്ങൾ എന്നിവ നടത്തണം. കറുത്ത വാവുദിവസം പൂർണ്ണ സസ്യഭുക്കായി ഒരിക്കലുണ്ട് വ്രതമെടുത്ത് ദക്ഷിണാമൂർത്തിയെ സന്ധ്യാസമയം തൊഴുത് പ്രാർത്ഥിച്ചാൽ ശത്രുദോഷം പൂർണ്ണമായും ഒഴിവാക്കാനാവും.

പഠനത്തിൽ ചില കുട്ടികൾക്ക് പലതരം വിഷമങ്ങൾ നേരിടാം. ഇവർക്കും ഉത്തമമായ ദോഷ പരിഹാരമാണ്
ദക്ഷിണാമൂർത്തി പൂജ. വിദ്യയുടെ പരമമായ സങ്കല്പമാണ് ലോകത്തിന്റെ ഗുരുനാഥനായ ദക്ഷിണാമൂർത്തി. പഠിച്ച കാര്യങ്ങൾ വേണ്ടസമയത്ത് ഓർമ്മയിൽ വരാൻ ദക്ഷിണാമൂർത്തിയെ ഉപാസിച്ചാൽ മതി. ഇതിന് ഉത്തമമായ 8 മന്ത്രങ്ങൾ പറഞ്ഞു തരാം:

അഷ്ടമന്ത്രങ്ങൾ
ഓം ദക്ഷിണാമൂർത്തയേ നമഃ
ഓം ശിവായ നമഃ
ഓം കാലായ നമഃ
ഓം പ്രഭവേ നമഃ
ഓം ഋഷി വന്ദിതായ നമഃ
ഓം സുര സേവിതായ നമഃ
ഓം കാലാംശവേ നമഃ
ഓം യോഗാധി നാഥായ നമഃ

ഈ മന്ത്രങ്ങൾ ആവർത്തിച്ച് ദിവസവും 12, 21 തവണ വീതം ജപിക്കാം 90 ദിവസം തുടർച്ചയായി ജപിക്കുന്നത് വളരെ ഗുണകരം. തിങ്കൾ, പ്രദോഷം,ശിവരാത്രി, തിരുവാതിര ദിവസങ്ങൾ ജപാരംഭത്തിന് ഉത്തമമാണ്.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്: 9847118340

Story Summary: Dakshina Murthy Worshipping for removing enimes and progress in studies

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!