പ്രദോഷം, ശിവരാത്രി, അമാവാസി; ഈ ആഴ്ചത്തെ നക്ഷത്രഫലം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
(2025 ഫെബ്രുവരി 23 – മാർച്ച് 1)
ജ്യോതിഷരത്നം വേണു മഹാദേവ്
2025 ഫെബ്രുവരി 23 ന് ധനുക്കൂറിൽ മൂലം നക്ഷത്രം കൃഷ്ണപക്ഷ ദശമി തിഥിയിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ കുംഭത്തിലെ കൃഷ്ണപക്ഷ പ്രദോഷം, മഹാശിവരാത്രി, അമാവാസി എന്നിവയാണ്. ഫെബ്രുവരി 25 നാണ് പ്രദോഷം.
മഹാശിവരാത്രിയുടെ തലേന്ന് വരുന്ന പ്രദോഷം ശിവപാർവതി പ്രീതിക്ക് വ്രതമെടുക്കാൻ ഉത്തമാണ്. അന്ന് ഉപവസിച്ച് വൈകിട്ട് പ്രദോഷ പൂജയിൽ പങ്കെടുത്താൽ അഭീഷ്ടങ്ങളെല്ലാം സാധിക്കും. ശിവ പഞ്ചാക്ഷരിയും മൃത്യുഞ്ജയ മന്ത്രവും കഴിയുന്നത്ര ജപിക്കണം. ഫെബ്രുവരി 26 ബുധനാഴ്ചയാണ് മഹാശിവരാത്രി. പാലാഴിമഥനത്തിൽ ഉണ്ടായ കാളകൂടം എന്ന കൊടുംവിഷം ലോകത്തിന്റെ രക്ഷയ്ക്കായി
ശ്രീ പരമേശ്വരൻ പാനം ചെയ്ത മഹാത്യാഗത്തിന്റെ പുണ്യ ദിനമായി ആചരിക്കുന്ന, ഈ ദിവസം ഊണും ഉറക്കവും ഉപേക്ഷിച്ച് വ്രതമെടുത്താൽ പാപമോചനവും അഭീഷ്ട സിദ്ധിയും ഐശ്വര്യവും ലഭിക്കും. ഫെബ്രുവരി 27 നാണ് അമാവാസി. 2025 മാർച്ച് 1 ന് മീനക്കൂറിൽ ഉത്തൂട്ടാതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്ര ഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം മികച്ചതാകും. ഊർജ്ജസ്വലതയും
കാര്യക്ഷമതയും പ്രദർശിപ്പിക്കും. കാര്യമായ പുരോഗതി ലഭിക്കാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം. ചെലവുകളിൽ വലിയ വർദ്ധനവ് ഉണ്ടാകും; പക്ഷേ വരുമാനത്തിലും ഗണ്യമായ വർദ്ധനവ് വരുന്നതിനാൽ ബുദ്ധിമുട്ടില്ല. ജോലിസ്ഥലത്ത് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ വലിയ പ്രശ്നങ്ങളിൽ ചെന്ന് പെടാൻ സാധ്യത കാണുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. മത്സരപരീക്ഷയിൽ വിജയം വരിക്കും.
ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ചൊല്ലുക.
ഇടവക്കൂറ്
(കാർത്തിക 2 , 3 , 4, രോഹിണി, മകയിരം 1 , 2)
നിഷേധ ചിന്തകൾ വലിയ ദോഷം ചെയ്യും. എല്ലാത്തരം നിരാശകളും ഒഴിവാക്കാത്ത പക്ഷം അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പെരുമാറ്റം ചുറ്റുമുള്ളവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. പല വഴിയിൽ ധാരാളം പണം ലഭിക്കും. പഴയ ബാദ്ധ്യതകൾ മാനസിക സമ്മർദ്ദത്തിന് കാരണമാകും. അമ്മ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മോചനം നേടും. ജോലിക്കാര്യങ്ങളുമായി ബന്ധപ്പെട്ട്
ഈശ്വരാധീനം ഉണ്ടാകും. സന്താന ഭാഗ്യത്തിന് സാധ്യത. വിദേശത്ത് കഴിയുന്നവർക്ക് നേട്ടങ്ങളുടെ സമയമാണ്. നിത്യവും ലളിതാ സഹസ്രനാമം ജപിക്കുന്നത് നല്ലത്.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
അനാവശ്യ ചിന്തകൾ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. ശ്രദ്ധാപൂർവം നിക്ഷേപങ്ങൾ നടത്തിയില്ലെങ്കിൽ ചില നൂലാമാലകളിൽ കുടുങ്ങും. സുഹൃത്തുക്കളുമായി നല്ല ചില നിമിഷങ്ങൾ ചെലവഴിക്കാൻ കഴിയും. വാഹനങ്ങൾ ഒടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള നഷ്ടത്തിന് സാധ്യതകൾ കാണുന്നുണ്ട്.
ചിന്തിക്കാതെ തിടുക്കത്തിൽ തീരുമാനം എടുക്കരുത്. ജോലിയിൽ മുന്നേറാൻ നിരവധി മികച്ച അവസരങ്ങൾ കൈവരും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചു കിട്ടും. ശരിയായ തീരുമാനമെടുക്കാൻ നേരിട്ട ബുദ്ധിമുട്ടുകൾ മാറുകയും കാര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യും. സാമ്പത്തികമായ പ്രശ്നങ്ങൾ കാരണം പങ്കാളിയുമായി തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ബിസിനസ്സിൽ പുരോഗതി ലഭിക്കും. ഭാഗ്യം അനുകൂലമാകും. കുറഞ്ഞ അദ്ധ്വാനത്തിലൂടെ നല്ല ഫലങ്ങൾ ലഭ്യമാകും. വിദ്യാർത്ഥികൾ സ്വന്തം മികവിൽ അഹങ്കരിക്കുന്നത് ഒഴിവാക്കുക. ഓം നമോ നാരായണായ എന്നും ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കും. പല വഴികളിൽ വരുമാനം ലഭിക്കും. അവസരങ്ങൾ ഭംഗിയായി പ്രയോജനപ്പെടുത്തും. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും എതിർപ്പുകൾ കണക്കാതെ ഈ സമയത്ത് ചെയ്യും. ലക്ഷ്യങ്ങൾ നേടുന്നതിന് എന്നത്തേക്കാളും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. പഴയ ചില
നിക്ഷേപങ്ങൾ ശുഭകരമായ ഫലങ്ങൾ നൽകും. നിരവധി വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയോടെ നീങ്ങിയാൽ പ്രശ്‌നങ്ങളിൽ നിന്ന് കരകയറുന്നതിനാകും.
ദിവസവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ആരോഗ്യ പ്രശ്നങ്ങൾ ഒട്ടും തന്നെ അവഗണിക്കരുത്. ശരിയായ ചികിത്സ ലഭിക്കുന്നതിനുള്ള കാലതാമസം കാരണം പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. ബിസിനസ്സിൽ ലാഭം കൂടും. ഒരു കരാർ വിജയകരമാകാൻ സാധ്യതയുണ്ട്. കുടുംബപരമായ ആവശ്യങ്ങൾക്ക് ഏറെ സമയം നൽകാൻ കഴിയാതിരുന്നതിന് പരിഹാരം കാണാനാകും. മനസും ചിന്തകളും പോസിറ്റീവായി നിലനിർത്താൻ ശ്രമിക്കേണ്ടതാണ്. ജോലിക്ക് പതിവിലും പ്രാധാന്യം നൽകും. വിദ്യാഭ്യാസ രംഗത്ത് എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും. ദിവസവും
ഓം ശ്രീ ഭദ്രകാള്യൈ നമഃ 108 തവണ വീതം ജപിക്കണം.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ആത്മവിശ്വാസം വർദ്ധിക്കും. കുടുംബാംഗങ്ങളുടെ
ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകും. നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിക്കണം. പണം കളവ് പോകാൻ സാധ്യതയുണ്ട്. കുട്ടികളുമായോ കുടുംബത്തിലെ മറ്റ് അംഗങ്ങളുമായോ സംസാരിക്കുമ്പോൾ നിയന്ത്രണവും ക്ഷമയും പാലിക്കേണ്ടതാണ്. ജോലിയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കും.
ജോലിത്തിരക്ക് കാരണം ജീവിതത്തിലെ സുന്ദരമായ ചില അവസരങ്ങൾ നഷ്‌ടമാകും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് കാട്ടും. ദിവസവും ലളിതാ സഹസ്രനാമം ചൊല്ലുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ദിനചര്യയിൽ വരുത്തിയ മാറ്റങ്ങൾ ആരോഗ്യപ്രശ്നങ്ങൾ പലതും ഇല്ലാതാക്കും. ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകും. പങ്കാളിയുടെ ബന്ധുക്കൾ സാമ്പത്തികമായി സഹായിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. പണം ശരിയായ സ്ഥലത്ത് നിക്ഷേപിക്കുക. അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകും. ചിരകാല മോഹങ്ങൾ സാക്ഷാത്കരിക്കും. ബിസിനസുകാർ മികച്ച വിജയം കൈവരിക്കും. സമൂഹത്തിൽ അർഹമായ ബഹുമാനവും അംഗീകാരവും കിട്ടും. ഓം ശ്രീം നമഃ എന്നും ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
ആരോഗ്യകാര്യത്തിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക ജീവിതത്തിൽ ആവേശകരമായ പുതിയ സാഹചര്യങ്ങൾ സംജാതമാകും. സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ ശക്തമാകും. വീട്ടിൽ മാറ്റങ്ങൾ വരുത്തുന്നതിനുമുമ്പ് മറ്റ് അംഗങ്ങളുടെയും അഭിപ്രായം ചോദിക്കണം. ജോലി സംബന്ധമായി യാത്രകൾ വേണ്ടി വരും. ബിസിനസ്സിൽ നല്ല ലാഭത്തിന് സാധ്യത കൂടുതലാണ്. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.
കുട്ടികൾ വിദ്യാഭ്യാസത്തിന് കൂടുതൽ ശ്രദ്ധ നൽകണം. നിത്യവും 108 ഉരു ഓം ഗം ഗണപതിയേ നമഃ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
സാമ്പത്തിക നഷ്ടത്തിന് സാധ്യത കാണുന്നു. ആർക്കും പണം കടം കൊടുക്കരുത്. അഥവാ കൊടുത്താൽ തിരിച്ച് കിട്ടാൻ സാധ്യത കുറവാണ്. ദിവസവും വ്യായാമം അല്ലെങ്കിൽ യോഗ ചെയ്യുന്നതിന് സമയം കണ്ടെത്തണം.
പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൈമാറാൻ വളരെ നല്ല സമയമാണ്. സംഭാഷണ ചാതുര്യം പ്രകടിപ്പിക്കും. പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കും. ചുമതലകൾ ഭംഗിയായി നിറവേറ്റും. ലക്ഷ്യം നേടുന്നതിന് കഠിനമായി പരിശ്രമിക്കും. പഠത്തിൽ മികവ് തെളിയിക്കാൻ കഴിയും.
ദിവസവും ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
എല്ലാക്കാര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ ചില ശ്രമങ്ങൾ നടത്തും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സമയം വളരെ മികച്ചതായിരിക്കും. സർക്കാരിൽ നിന്ന്
കൂടുതൽ ആനുകൂല്യങ്ങളും പ്രതിഫലവും ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സ് മികച്ച ലാഭം നൽകും. പണം എവിടെയെങ്കിലും കുടുങ്ങിയിരുന്നെങ്കിൽ അത് തിരികെ ലഭിക്കാൻ എല്ലാ സാധ്യതകളും കാണുന്നു. ഇച്ഛാശക്തി ശക്തമായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വിദേശ യാത്രയ്ക്ക് യോഗമുണ്ട്. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ആരോഗ്യകാര്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. കലാപരമായ കഴിവുകൾ വർദ്ധിക്കും. നവീനമായ ആശയങ്ങൾ പ്രവർത്തിപഥത്തിൽ എത്തിക്കാൻ ശ്രമം തുടങ്ങും. കച്ചവടത്തിൽ നല്ല ലാഭം നേടാൻ കഴിയും. ധാരാളം പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. പ്രമാണത്തിലും കരാറുകളിലും ഒപ്പിടുന്നതിന് മുമ്പ് സൂക്ഷ്മമായി വായിക്കേണ്ടതാണ്. കുടുംബാംഗങ്ങളുടെ കാര്യങ്ങൾ പരിഗണിക്കേണ്ടതാണ്.
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ശാന്തിയും നിറയും. ജോലിസ്ഥലത്ത് ആദരവ് നേടും. നല്ലവാർത്ത കേൾക്കും. ദിവസവും 108 ഉരു ഓം നമോ നാരായണായ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
- 91 9847575559
Summary: Weekly Star predictions based on moon sign
by Venu Mahadev
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved