Friday, 20 Sep 2024
AstroG.in

സ്വാതന്ത്ര്യ ദിനം, ആണ്ടുപിറപ്പ്, ഏകാദശി,ശനിപ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2024 ആഗസ്റ്റ് 11 – 17)

ജ്യോതിഷരത്നം വേണു മഹാദേവ്

2024 ആഗസ്റ്റ് 11 ന് ചോതി നക്ഷത്രത്തിൽ തുടങ്ങുന്ന
ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ രാജ്യത്തിന്റെ
78 -ാമത് സ്വാതന്ത്ര്യ ദിനം, രാമായണമാസ അവസാനം, ആടിയറുതി, നൂറ്റാണ്ടുപിറപ്പ്, വിഷ്ണുപദി പുണ്യകാലം, ചിങ്ങരവി സംക്രമം, ചിങ്ങമാസത്തിലെ ശുക്ലപക്ഷ ഏകാദശി, പ്രദോഷ വ്രതം എന്നിവയാണ്. വ്യാഴാഴ്ചയാണ് ഐശ്വര്യത്തിലേക്കുള്ള കുതിപ്പിൽ രാജ്യം 77 വർഷം പിന്നിടുന്ന ശുഭദിനം. വെള്ളിയാഴ്ചയാണ് ചിങ്ങസംക്രമം, പുത്രദഏകാദശി എന്നിവ. അന്ന് രാത്രി 7.45 മണിക്കാണ് ചിങ്ങ രവിസംക്രമം. അന്ന് തന്നെയാണ് ആടിയറുതി, രാമായണമാസ അവസാനം, ശ്രാവണത്തിലെ പുത്രദ ഏകാദശി എന്നിവ ആചരിക്കുന്നത്. സംക്രമം രാത്രിയിൽ ആയതിനാൽ പിറ്റേന്നാണ് കൊല്ലവർഷം 1200 തുടങ്ങുക. ഈ ആവണിപിറപ്പിന് ഒരു നൂറ്റാണ്ടിന്റെ ആരംഭം എന്ന പ്രത്യേകതയുമുണ്ട്. അന്നു തന്നെയാണ് മഹാവിഷ്ണു പൂജയ്ക്ക് ഏറ്റവും ഉത്തമമായ വിഷ്ണുപദി പുണ്യകാലം. ഒരു വർഷം 4 തവണ വിഷ്ണുപദി പുണ്യകാലം വരും. ഒരോ 3 മാസം കൂടുമ്പോഴും – സൂര്യൻ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ സ്ഥിര രാശിയിൽ കടക്കുമ്പോഴാണ് വിഷ്ണുപദി പുണ്യകാലം വരുന്നത്. ഭഗവാൻ മഹാവിഷ്ണു ലോകത്തിന്റെ നിലനിൽപ്പിനും ക്ഷേമത്തിനും അനുഗ്രഹവർഷം ചൊരിയുന്ന ദിനമാണ് ഇതെന്ന് പുരാണങ്ങൾ പറയുന്നു. ഈ ദിവസം വിഷ്ണു പ്രീതിക്ക് വഴിപാടുകൾ നടത്തുന്നതും ഫലം, പുഷ്പം, തുളസി ദലം തുടങ്ങിയവ സമർപ്പിക്കുന്നതും മന്ത്രങ്ങൾ ജപിക്കുന്നതും ഐശ്വര്യം, പ്രശസ്തി, ധനം, മോക്ഷം എന്നിവ സമ്മാനിക്കും. ശനിയാഴ്ച പ്രദോഷ വ്രതമാണ്. ഈ പ്രദോഷത്തിന് സവിശേഷമായ ശനി പ്രദോഷം എന്ന
പ്രാധാന്യമുണ്ട്. ത്രയോദശി തിഥി സന്ധ്യാവേളയിൽ വരുന്ന ശനി പ്രദോഷത്തിലെ വ്രതവും പ്രാർത്ഥനകളും ഇരട്ടിഫലമേകും. പാപദോഷ ദുരിതങ്ങൾ അകറ്റി സന്തതി, ധനം, ആയുരാരോഗ്യം തുടങ്ങിയ ഭൗതികമായ ഐശ്വര്യങ്ങൾ ആർജ്ജിക്കാനും ശിവപാർവതിമാരുടെ പ്രത്യേകമായ അനുഗ്രഹം നേടാനും ശനി പ്രദോഷ വ്രതം ശ്രേഷ്ഠമാണ്. ആഗസ്റ്റ് 17 ന് ഉത്രാടം നക്ഷത്രത്തിൽ
വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:


മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ജോലിയിൽ നേട്ടങ്ങളുണ്ടാകും. പുതിയ അവസരങ്ങൾ തുറന്നു കിട്ടും. വ്യാപാരത്തിൽ നഷ്ടത്തിന് സാധ്യതകൾ കാണുന്നു. അടുപ്പമുള്ള ഒരാൾ കടം ചോദിക്കും. പക്ഷേ ആർക്കും പണം കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അനാവശ്യമായ സാധനങ്ങൾക്ക് പണം ചെലവഴിക്കും. മൂന്നാമതൊരു വ്യക്തി കാരണം ദമ്പതികൾ രണ്ടുപേരും തമ്മിൽ അകലമുണ്ടെങ്കിൽ ഈ സമയത്ത് അത് മാറും. പങ്കാളിയെ സന്തോഷിപ്പിക്കാൻ പെരുമാറ്റത്തിൽ മാറ്റം വരുത്തും. കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലങ്ങൾ കിട്ടും. നിത്യവും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കഴിയും.ആർക്കും പണം കടം കൊടുക്കുകയോ ആരിൽ നിന്നും പണം കടം വാങ്ങുകയോ ചെയ്യരുത്. കുടുംബപരമായ പ്രശ്‌നങ്ങൾക്ക് സാധ്യത കൂടുതലാണ്. സ്വാർത്ഥമായ തീരുമാനങ്ങൾ കുടുംബാംഗങ്ങളെ എതിരാക്കാം. ഒരു ദൂരയാത്രയ്ക്ക് പദ്ധതിയിടും. ഇഷ്ടം തുറന്ന് പറയാൻ ആഗ്രഹിക്കുന്നെങ്കിൽ ഇപ്പോൾ അങ്ങനെ ചെയ്യുന്നത് ദോഷകരമായിരിക്കും. ജോലിയിൽ ഉയർച്ച പ്രാപിക്കാൻ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നാളെ
പ്രശ്നമാകും. ഓം ഹം ഹനുമതേ നമഃ എന്നും ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകും. ഇപ്പോൾ നിക്ഷേപങ്ങൾ ഒഴിവാക്കണം. ഒരു ബന്ധുവുമായുള്ള അനാവശ്യകാര്യത്തെച്ചൊല്ലിയുള്ള വഴക്ക് കുടുംബത്തിൽ അസ്വസ്ഥത സൃഷ്ടിക്കും. ഇത് മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം ചില അസ്വസ്ഥതയ്ക്കും കാരണമാകും. ബിസിനസ്സുകാർ വീട്ടിലെ മുതിർന്നവരുടെ പിന്തുണയോടെ മുന്നേറ്റം നടത്തും. ഓം നമോ നാരായണായ എന്നും ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
ഭൂമി, റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ശ്രദ്ധ വർദ്ധിക്കും. പണം പുതിയ പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് സമയം വളരെ നല്ലതാണ്. തൊഴിലിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഗൃഹാന്തരീക്ഷം ശാന്തമാകും. സായാഹ്നം അതിഥികൾക്കൊപ്പം ചെലവഴിക്കും. ജീവിത പങ്കാളി നിങ്ങളുടെ വിശ്വാസ്യത പരിശോധിക്കും. തിരക്ക് പിടിച്ച് ചില ജോലികൾ തീർക്കാൻ സാധ്യതയുണ്ട്. എല്ലാ കരാറുകളും വീണ്ടും നന്നായി പരിശോധിച്ച് ഉറപ്പാക്കാൻ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുമായി അകലം നല്ലതാണ്. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ട്രാഫിക് നിയമങ്ങൾ ലംഘിക്കാൻ സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും. ഇതുമൂലം പല തരം ഉത്കണ്ഠകളിൽ നിന്ന് മുക്തരാകും. വീട്ടിലെ അന്തരീക്ഷം സന്തോഷകരമാകും. പങ്കാളിയുമായുള്ള
തർക്കം രമ്യമായി പരിഹരിക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ നാളത്തേക്ക് മാറ്റിവെക്കരുത്. സ്വന്തമായി ചെയ്യാൻ ഇഷ്ടമല്ലാത്ത ജോലിക്ക് മറ്റുള്ളവരെ നിർബന്ധിക്കരുത്. അമിതമായി ലഹരി ഉപയോഗിക്കുന്നത് ആരോഗ്യം നശിപ്പിക്കും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

error: Content is protected !!