Saturday, 23 Nov 2024
AstroG.in

തൃപ്രയാർ ഏകാദശി, ധന്വന്തരി ജയന്തി, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2024 നവംബർ 24 – 30)

ജ്യോതിഷരത്നം വേണു മഹാദേവ്

2024 നവംബർ 24 ന് ചിങ്ങക്കൂറ് പൂരം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാനപ്പെട്ട വിശേഷങ്ങൾ തൃപ്രയാർ ഏകാദശി, ധന്വന്തരിജയന്തി, പ്രദോഷം എന്നിവയാണ്. വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശി നവംബർ 26 ചൊവ്വാഴ്ചയാണ്. തൃപ്രയാർ ശ്രീരാമസ്വാമിക്ക് വിശേഷമായ ഈ ഏകാദശിയെ തൃപ്രയാർ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഉല്പന്ന ഏകാദശി എന്നാണ് ഇത് ദേശീയമായി അറിയപ്പെടുന്നത്. ഭഗവാൻ ശ്രീ മഹാവിഷ്ണു മുരാസുരനെ നിഗ്രഹിച്ച ദിനമാണത്രേ ഇത്. ഗുരുവായൂർ ഏകാദശി, ധനുവിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവ പോലെ പ്രധാനമാണ് ഈ ഏകാദശി വ്രതാചരണവും. അന്ന് രാത്രി 9:07 മണി മുതൽ ബുധനാഴ്ച രാവിലെ 10:27 വരെയാണ് ഹരിവാസര വേള. നവംബർ 28 വ്യാഴാഴ്ചയാണ് ശിവ പ്രീതികരമായ വൃശ്ചികത്തിലെ കറുത്തപക്ഷ പ്രദോഷവും ധന്വന്തരി ജയന്തിയും. പ്രദോഷനാൾ ശിവ ക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതി പ്രീതിയാൽ എല്ലാ ആഗ്രഹങ്ങളും നടക്കും. നവംബർ 30 ന് വൃശ്ചികക്കൂറിൽ അനിഴം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ശരിയായ തീരുമാനം എടുക്കാൻ കഴിയും. നിക്ഷേപങ്ങൾ വഴി സാമ്പത്തിക നഷ്ടം നേരിടും. നന്നായി ചിന്തിക്കാതെ സാമ്പത്തികമായ തീരുമാനങ്ങൾ എടുക്കരുത്. വീട്ടിലെ അന്തരീക്ഷം കുടുതൽ സന്തോഷകരമാകും. ആരെയും അന്ധമായി വിശ്വസിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഓം നമഃ ശിവായ 108 തവണ വീതം 2 നേരം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2,3,4 രോഹിണി, മകയിരം 1, 2 )
ആർഭാടം ഒഴിവാക്കാൻ ശ്രമിക്കണം. ചുറ്റുമുള്ളവർക്ക് നിങ്ങളുടെ ജീവിതം സന്തോഷകരമായി തോന്നാമെങ്കിലും മനസ്സിൽ സങ്കടവും വിഷാദവും ഉണ്ടാകും. അടുത്ത ഒരു കുടുംബാംഗത്തെ ധനപരമായി സഹായിക്കാൻ കഴിയില്ല.
ഇത് ബന്ധത്തെ ബാധിക്കും. പ്രണയം വിവാഹത്തിലേക്ക് നീങ്ങും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തർക്കങ്ങൾ ഇല്ലാതാക്കാനും കഴിയും. ശമ്പളവർദ്ധനവിന് സാധ്യതയുണ്ട്. കഠിനാധ്വാനം
ഗുണം ചെയ്യും. ഓം ഗം ഗണപതയേ നമഃ ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
ആരോഗ്യം മെച്ചപ്പെടും. യാത്രകൾ ഒഴിവാക്കാനാകില്ല. ക്ഷീണവും സമ്മർദ്ദവും അനുഭവപ്പെടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യത കാണുന്നു. ദേഷ്യം വർദ്ധിക്കും. കുടുംബാംഗങ്ങളോടുള്ള മനോഭാവം അല്പം പരുഷമാകും. സാമ്പത്തിക സ്ഥിതി വഷളാകാൻ സാധ്യത കൂടുതലാണ്. പ്രണയബന്ധം ശക്തമാകും. ജോലിയിൽ തിളങ്ങും. കർമ്മശേഷി ബിസിനസ്സിൽ മികച്ച വളർച്ചയ്ക്ക് സഹായിക്കും. വിഷ്ണുസഹസ്രനാമം എന്നും ജപിക്കുക

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. ഭാഗ്യവും ഈശ്വരാധീനവും ഗുണം ചെയ്യും. കഠിനാദ്ധ്വാനത്തിന് ഫലം കിട്ടും. വായ്പ തിരിച്ചടയ്ക്കാൻ കഴിയും. നല്ല വാർത്തകൾ പെട്ടെന്ന് കുടുംബത്തെ സന്തോഷിപ്പിക്കും. പങ്കാളിയുമായി അകന്ന്
നിൽക്കുന്നത് ബുദ്ധിമുട്ടാണെന്ന് നിങ്ങൾ രണ്ടുപേരും മനസ്സിലാക്കും. ജോലി കാരണം നിങ്ങൾ ഒരു വിദൂരയാത്ര പോകേണ്ടി വരും. കഠിനാദ്ധ്വാനം ഗുണം ചെയ്യും. ധ്യാനവും യോഗയും ചെയ്യുന്നത് മാനസികമായി ഉണർവ് നൽകും. ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ വീതം ജപിക്കണം

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യും. പ്രമുഖ വ്യക്തികളുമായി ബന്ധപ്പെടാൻ കഴിയും. വ്യത്യസ്ത അനുഭവങ്ങളിൽ നിന്ന് തന്ത്രങ്ങളും പുതിയ പദ്ധതികളും സൃഷ്ടിക്കും. വിവേകത്തോടെ നിക്ഷേപം
നടത്തും. പ്രണയത്തിൽ ആഘാതങ്ങൾ സഹിക്കേണ്ടി വന്നേക്കാം. ജോലിയിൽ ഉത്സാഹവും ഊർജ്ജസ്വലതയും അനുഭവപ്പെടുകയില്ല. സ്വഭാവത്തിൽ മാറ്റം വരുത്തും. വിദേശയാത്രയ്ക്ക് ഭാഗ്യം ലഭിക്കും. കഠിനാദ്ധ്വാനത്തിന്
ഫലം കിട്ടും. എന്നും ഓം ഭദ്രകാള്യൈ നമഃ ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1 , 2 )
കച്ചവടത്തിൽ മികച്ച ലാഭമുണ്ടാക്കാൻ സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും. എന്നാൽ വൈകാരികമായി സമയം അത്ര അനുകൂലമല്ല. തീരുമാനങ്ങൾ എടുക്കാൻ ആശയക്കുഴപ്പങ്ങൾ നേരിടും. മാനസികമായ സമ്മർദ്ദം വർദ്ധിക്കും. കുടുംബത്തിൽ‌ ഒരു പുതിയ അതിഥിയുടെ വരവ് ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ‌ സൃഷ്ടിക്കും. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.
വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമാണ്. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കണം.

തുലാക്കൂറ്
( ചിത്തിര 3 , 4 , ചോതി, വിശാഖം 1, 2, 3)
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് വേഗം രക്ഷപ്പെടും. കുടുംബാംഗങ്ങളും ജീവിതപങ്കാളിയും പ്രയാസകരമായ സന്ദർഭങ്ങളിൽ പൂർണ്ണ പിന്തുണ നൽകും. ഗൃഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും. ഉറ്റവരുമായുള്ള
സംഭാഷണത്തിനിടയിൽ തർക്കം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശുഭാപ്തിവിശ്വാസം വർദ്ധിക്കും.
ഏത് സാഹചര്യത്തെയും ധൈര്യത്തോടെ നേരിടാൻ കഴിയും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ ശുഭഫലങ്ങൾ ലഭിക്കും. ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സ്വത്തുമായി ബന്ധപ്പെട്ട നടത്തിയ എല്ലാ ഇടപാടുകളും പൂർത്തിയാകും. ഭാവി സുരക്ഷിതമാക്കുന്നതിനുള്ള നിക്ഷേപങ്ങൾ നടത്തുന്നതിൽ വിജയിക്കും. ഗൃഹത്തിലെ അന്തരീക്ഷം പതിവിലും മനോഹരമായിരിക്കും. വിവാഹം
ആലോചിച്ച് ഉറപ്പിക്കും. ജോലി മാറുകയോ തൊഴിലുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുകയോ ചെയ്യും. ബിസിനസുകാർക്ക് സമയം ശുഭകരമായിരിക്കും. ജോലി ലഭിക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും. ഓം നമോ നാരായണായ 108 തവണ ജപിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ആരോഗ്യവും സാമ്പത്തിക സ്ഥിതിയും ഏറെ മെച്ചപ്പെടും. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ കഴിയും. കലാപരമായ കഴിവ് ശരിയായ രീതിയിൽ ഉപയോഗിക്കും.
അവിവാഹിതരായ ചിലർ അടുത്ത സുഹൃത്തുക്കളിലൂടെ ഒരാളെ കണ്ടുമുട്ടാൻ സാധ്യത. കാര്യങ്ങൾ ധൃതിയിൽ ചെയ്യുന്നത് ഒഴിവാക്കുക. ജോലിയിൽ ചില അബദ്ധങ്ങൾ പറ്റാനിടയുണ്ട്. മത്സരപരീക്ഷയിൽ വിജയിക്കാൻ കഴിയും. ഓം ശരവണ ഭവഃ എന്നും 21 തവണ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം അവിട്ടം 1, 2)
അനാവശ്യമായി പണം പാഴാക്കുരുത്. യാത്രയിൽ ഏറെ ശ്രദ്ധിക്കണം. അപകടസാധ്യത കൂടുതലാണ്. മാതാവിൻ്റെ രോഗദുരിതം കുറയും. വിനോദയാത്രയ്‌ക്ക് പോകാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം മികച്ചതായിരിക്കും. കോപം നിയന്ത്രിക്കേണ്ടതാണ്. നിക്ഷേപങ്ങൾ നടത്തും മുൻപ് അതിൻ്റെ വിശദമായ വിവരങ്ങൾ ആരായാൻ ശ്രമിക്കും. പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്നതിന് മുമ്പ്, പരിചയ സമ്പന്നരുടെ അഭിപ്രായം തേടും. ഭൂമി വാങ്ങും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ 108 ഉരു വീതം ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
ആരോഗ്യത്തിൽ ഗുണപരമായ ചില മാറ്റങ്ങളുണ്ടാകും. ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും തിളങ്ങും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. അനായാസം തീരുമാനങ്ങളെടുക്കാൻ പൂർണ്ണമായും പ്രാപ്തരാകും. കടം വാങ്ങിയ പണം ഏറെ അപ്രതീക്ഷിതമായി തിരികെ നൽകേണ്ടിവരും. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കും. നയപരവുമായ പെരുമാറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ എളുപ്പത്തിൽ നേരിടാൻ സഹായിക്കും. ഓം ഹം ഹനുമതേ നമഃ എന്നും ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി , രേവതി )
ഉദ്യോഗസംബന്ധമായി ഒരു ദൂരയാത്ര പോകേണ്ടിവരാം. സാമ്പത്തികമായി സമയം വളരെ മികച്ചതായിരിക്കും. വരുമാനം വർദ്ധിപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ ലഭിക്കും. ഗാർഹികമായ ജോലികളിൽ വിരസത തോന്നും.
സ്വഭാവം പരുഷമാകും. ദാമ്പത്യ ജീവിതത്തിൽ ചില നല്ല നിമിഷങ്ങൾ സംജാതമാകും. ബിസിനസ്സിൽ ഒരു പുതിയ പങ്കാളിയെ ചേർക്കുന്നതിന് മുൻപ് എല്ലാ വസ്തുതകളും വിശദമായി നോക്കണം. സന്തോഷ വാർത്ത കേൾക്കും.
ദിവസവും 108 തവണ വീതം ഓം നമശിവായ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!