വസന്തപഞ്ചമി, ഷഷ്ഠി, മകരഭരണി,ഏകാദശി ; ഈ ആഴ്ചത്തെ നക്ഷത്ര ഫലം
(2025 ജനുവരി 26 – ഫെബ്രുവരി 1 )
ജ്യോതിഷരത്നം വേണു മഹാദേവ്
വസന്തപഞ്ചമി, മകരഷഷ്ഠി, മകരഭരണി, ഭീഷ്മാഷ്ടമി, ജയഏകാദശി എന്നിവയാണ് 2025 ഫെബ്രുവര 2 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ. വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് വസന്തപഞ്ചമി എന്ന് പ്രസിദ്ധമായ ശ്രീപഞ്ചമി എന്ന് അറിയപ്പെടുന്നത്. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായി ഉത്തര ഭാരതത്തിൽ വാഗ്ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന ആഘോഷമാണിത്. ഞായാറാഴ്ച വൈകിട്ട് തന്നെയാണ് വാരാഹിദേവി ഉപാസനയ്ക്ക് ഉത്തമമായ
വാരാഹി പഞ്ചമി. തിങ്കളാഴ്ചയാണ് മകരമാസത്തിലെ ഷഷ്ഠി വ്രതം. തൈപ്പൂയ മഹോത്സവത്തിന് തൊട്ടു മുമ്പ്
വരുന്ന ഈ ഷഷ്ഠിയില്‍ സൂര്യനാരായണനെയും സ്‌കന്ദനെയും പൂജിച്ചാല്‍ ജ്ഞാനപ്രാപ്തിയാണ് ഫലം. സൂര്യന്‍ വിഷ്ണു രൂപം പ്രാപിച്ച ദിവസമാണിത്. ഭീഷ്മ പിതാമഹൻ സ്വർഗ്ഗപ്രാപ്തി നേടിയ ഭീഷ്മാഷ്ടമിയും ഭദ്രകാളി പ്രീതിക്ക് ശ്രേഷ്ഠമായ മകരഭരണിയും ഫെബ്രുവരി 5 ബുധനാഴ്ചയാണ്. ശനിയാഴ്ചയാണ് ജയഏകാദശി . ഭൂമിഏകാദശി, ഭീഷ്മഏകാദശി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ഏകാദശി നോറ്റാൽ മാനസികമായ ബുദ്ധിമുട്ടുകളിൽ നിന്നും മനസിനെ ബാധിക്കുന്ന എല്ലാ ദോഷങ്ങളിൽ നിന്നും മുക്തി നേടാനാകും. അന്ന് തിരുവാതിര നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്ര ഫലം :
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
വീടിന്റെ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട് ധാരാളം പണം ചിലവഴിക്കും. കുടുംബപ്രശ്‌നങ്ങളിൽ സമവായം
ഉണ്ടാക്കാൻ നോക്കണം. അല്ലെങ്കിൽ കുടുംബാംഗങ്ങൾ നിങ്ങൾക്കെതിരാകും. ജോലിത്തിരക്ക് കാരണം ഒരു യാത്ര പോകാനുള്ള പദ്ധതി പെട്ടെന്ന് ഉപേക്ഷിക്കും. ജോലിയിൽ നല്ല മാറ്റത്തിന് സാധ്യതയുണ്ട്. എന്നാലും, അതിനായി മേലുദ്യോഗസ്ഥരുമായുള്ള ബന്ധം തുടക്കം മുതൽ തന്നെ മെച്ചപ്പെടുത്തേണ്ടതാണ്. ദേഷ്യ സ്വഭാവം നിയന്ത്രിക്കണം. ഓം നമോ നാരായണായ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2)
ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുന്ന സ്വഭാവം മറ്റുള്ളവരെ നിങ്ങളിൽ നിന്ന് അകറ്റും. കുടുങ്ങിക്കിടന്ന പണം ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം സംജാതമാകും. ഒരു ബന്ധുവിൽ നിന്ന് കേൾക്കുന്ന നല്ല വാർത്ത സന്തോഷിപ്പിക്കും. ജോലിയിൽ ഈശ്വരാധീനവും ഭാഗ്യവും ഗുണം ചെയ്യും. ലക്ഷ്യങ്ങൾ നേടാൻ കഠിനമായി ശ്രമിക്കും. മാനസിക സമ്മർദ്ദം കൂടും. മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സുപ്രധാന തീരുമാനം എടുക്കേണ്ടിവരും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യം മികച്ചതായിരിക്കും. ഊർജ്ജസ്വലതയോടെ കാര്യങ്ങൾ നീക്കും. എല്ലാ ജോലികളും കാര്യക്ഷമമായി പൂർത്തിയാക്കും. നല്ല പെരുമാറ്റം ചിലർ മുതലെടുക്കുന്നു എന്ന് തോന്നിയാലും നോട്ടംകൊണ്ട് പോലും ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കും. സാമ്പത്തികമായി നല്ല ജാഗ്രത പുലർത്തണം. അശുഭചിന്ത വിഷത്തേക്കാൾ അപകടകരമാണെന്ന് മനസ്സിലാക്കേണ്ടതാണ്. വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിൽ അത് മാറാൻ കഴിയും.
ദിവസവും 108 തവണ ഓം നമോ നാരായണ ജപിക്കണം.
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
നല്ല ആരോഗ്യം ലഭിക്കും. ചെറിയ പ്രശ്നങ്ങൾ വരുകയും വന്നത് പോലെ പോകുകയും ചെയ്യും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. സാമ്പത്തിക സ്ഥിതി പഴയതിലും ശക്തമാകും. ധനസംബന്ധമായി ഒരു സന്തോഷവാർത്ത കേൾക്കും. ഭൂമി, വാഹനം ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കൂടുതലായി ശ്രമിക്കും. എതിർലിംഗത്തിലുള്ള ഒരു വ്യക്തി അവരുടെ സ്നേഹം പ്രകടിപ്പിക്കും. ഒരു പുതിയ സ്മാർട്ട് ഫോൺ അല്ലെങ്കിൽ ലാപ്‌ടോപ്പോ കൈവശം വന്നുചേരും. ചൊവ്വാഴ്ച ഹനുമാൻസ്വാമി ക്ഷേത്രം ദർശനം നടത്തണം.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
മുൻകാല നിക്ഷേപത്തിൽ നിന്ന് ലാഭം കിട്ടാൻ സാധ്യത കാണുന്നു. ആരോഗ്യമാണ് വലിയ സമ്പത്ത് എന്ന് മനസ്സിലാക്കി പ്രവർത്തിക്കും. ഒരു പുതിയ വാഹനം വാങ്ങാനുള്ള സ്വപ്നവും പൂർത്തീകരിക്കപ്പെടും. എന്നാൽ വീട്ടിലെ മുതിർന്ന ആളുകളിൽ നിന്ന് ആവശ്യത്തിലധികം സമ്മർദ്ദങ്ങൾ നേരിടേണ്ടി വരും. അതിൻ്റെ പ്രതികൂല ഫലം ജോലിയിൽ തിരിച്ചടികൾക്ക് കാരണമാകും. എല്ലാം ക്ഷമയോടെ കേൾക്കുകയും മനസിലാക്കുകയും വേണം.
വിദ്യാർത്ഥികൾക്ക് മികച്ച നേട്ടങ്ങൾ ഉറപ്പായും ലഭിക്കും. ദിവസവും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കുക.
കന്നിക്കൂറ്
( ഉത്രം 2 , 3, 4, അത്തം, ചിത്തിര 1 , 2 )
മാനസികമായ സമ്മർദ്ദങ്ങൾ അതിജീവിക്കും. വേണ്ടത്ര ആലോചനയില്ലാതെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്ന ശീലം നിയന്ത്രിക്കണം. വിനോദത്തിനായി കൂടുതൽ സമയവും പണവും ചെലവഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ജോലിസ്ഥലത്ത് എതിർപ്പുകൾ അവഗണിച്ച് മുന്നേറും. എതിർക്കുന്നവർ പോലും പിന്നീട് ചങ്ങാതിമാർ ആകും. മികച്ച പ്രകടനം കാരണം ഒരു വലിയ പ്രമോഷൻ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം കിട്ടും. മുതിർന്ന ആളുകളുടെ സഹായം സ്വീകരിക്കും. എല്ലാ പ്രശ്നത്തിനും ക്ഷമ മികച്ച പരിഹാരമാണെന്ന് ബോദ്ധ്യപ്പെടുന്ന സന്ദർഭം ഉണ്ടാകും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും ജപിക്കണം.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ആരോഗ്യം മെച്ചപ്പെടും. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. കമ്മീഷൻ, റോയൽറ്റി എന്നിവയിലൂടെ മികച്ച ലാഭമുണ്ടാകും. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വിരുന്നു നൽകും. പങ്കാളിത്ത ബിസിനസ്സ് നടത്തുന്നവർ എല്ലാത്തരം മുൻകാല നഷ്ടങ്ങളും മറികടക്കും. തൊഴിൽ രംഗത്ത് വൻ കുതിപ്പിന് വഴിയൊരുങ്ങും. ചില പദ്ധതികൾ ആസൂത്രണം ചെയ്യും. കർമ്മമേഖല വിപുലീകരിക്കാൻ നിരവധി വ്യക്തികളുടെ സഹായം ലഭിക്കും. പരീക്ഷയിൽ നല്ല വാർത്ത ലഭിക്കും. ലളിത സഹസ്രനാമം ജപിക്കണം.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ജീവിതപങ്കാളി വഴി സാമ്പത്തികമായി പ്രയോജനം കിട്ടും. അത് വിവിധ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കും. ധനം ശരിയായ രീതിയിൽ നിക്ഷേപിക്കാൻ ശ്രമിക്കണം. കുടുംബപരമായ ചുമതലകൾ കൂടും. മാനസികമായ പിരിമുറുക്കം കുറയ്ക്കാൻ ധ്യാനം, ഈശ്വരചിന്ത എന്നിവ സഹായിക്കും. അഭിപ്രായ വ്യത്യാസം വ്യക്തിബന്ധങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ബിസിനസുകാർക്ക് നഷ്ടസാധ്യതയുണ്ട്. ദിവസവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
വരുമാനം വർദ്ധിക്കും. എന്നാലും സാമ്പത്തികമായ ബുദ്ധിമുട്ട് മാറില്ല. കുടുംബജീവിതം മെച്ചപ്പെടുത്താൻ ആത്മാർത്ഥമായി ശ്രമം നടത്തും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസ്സോ ജോലിയോ എന്തും ആകട്ടെ, നിങ്ങളുടെ നിർദ്ദേശങ്ങൾ എല്ലായിടത്തും വിലമതിക്കപ്പെടും. കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ
കൈവരിക്കും. ദഹനക്കേട്, സന്ധി വേദന, തലവേദന തുടങ്ങിയവ മാറും. അഹന്തയും വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും ഓം ഹം ഹനുമതേ നമഃ 108 ഉരു ചൊല്ലുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4 , തിരുവോണം, അവിട്ടം 1 , 2 )
മറ്റുള്ളവരെ അനുകരിച്ച് എന്തെങ്കിലും രീതിയിലുള്ള നിക്ഷേപം നടത്തുകയാണെങ്കിൽ, സാമ്പത്തിക നഷ്ടം ഉണ്ടാകും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ഉന്നത വ്യക്തികളുമായി സംസാരിക്കുമ്പോൾ, വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക. ചില ജീവിത പ്രശ്നങ്ങൾ, പല തരത്തിലുള്ള അസ്വസ്ഥതകൾ എന്നിവ മാനസിക സമാധാനത്തെ തകർക്കും. മുതിർന്ന വ്യക്തികളുടെ ഉപദേശത്തിന് അർഹമായ പ്രാധാന്യം നൽകുന്നതിന് ശ്രമിക്കണം. ഓം ശരവണ ഭവ: ജപിക്കുക.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തികമായ ആശങ്കകൾക്ക് പരിഹാരം കാണാൻ ശ്രമിക്കും. വിശ്വസ്തരായ ആളുകളിൽ നിന്ന് ഉപദേശം, സാമ്പത്തിക സഹായം എന്നിവ തേടും. കുടുംബത്തിലെ അന്തരീക്ഷം പതിവിലും മനോഹരമാകും. ബന്ധുക്കളോ സുഹൃത്തുക്കളോ വീട് സന്ദർശിക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട് നല്ല അവസരങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു. ജോലിയിൽ പ്രമോഷൻ ശരിയാകും. പുതിയ ജോലി ലഭിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടി വരും.
ആത്മവിശ്വാസക്കുറവ് കാരണം വിഷമങ്ങൾ നേരിടാം. നിത്യവും ഓം ഭദ്രകാള്യൈ നമഃ 108 തവണ ജപിക്കണം.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
പെട്ടെന്നുള്ള ചെലവുകൾ ജീവിതഭാരം വർദ്ധിപ്പിക്കും. സംയമനത്തോടെ കാര്യങ്ങൾ മുന്നോട്ട് നീക്കുക. സ്വയം ശാന്തത പാലിക്കുക. മുതിർന്ന സഹോദരങ്ങൾ അറിഞ്ഞ് സഹായിക്കും. ധാരാളം പുതിയ അവസരങ്ങൾ ലഭിക്കും.
യോഗ, ഈശ്വര പ്രാർത്ഥന ആരോഗ്യപ്രശ്നങ്ങൾ പലതും ഇല്ലാതാക്കും. ആത്മപരിശോധനയ്ക്ക് ശ്രമം തുടങ്ങും.
വീട്ടിൽ ചില മാറ്റങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ ഇവ നടത്തും. മറ്റുള്ളവരുടെ താല്പര്യവും അഭിപ്രായവും കൂടി പരിഗണിച്ച് തീരുമാനങ്ങൾ എടുക്കാൻ കഴിയും. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ 108 തവണ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved