മീനഭരണി, പൈങ്കുനി ഉത്സവാരംഭം, ഷഷ്ഠി; ഈ ആഴ്ചത്തെ നക്ഷത്രഫലം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
(2025 മാർച്ച് 30 – ഏപ്രിൽ 5 )
ജ്യോതിഷരത്നം വേണു മഹാദേവ്
2025 മാർച്ച് 30 ന് മീനക്കൂറിൽ രേവതി നക്ഷത്രം
മൂന്നാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ഈദുൾ ഫിത്തർ (റംസാൻ) , മീനഭരണി, ശബരിമല കൊടിയേറ്റ്, പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവാരംഭം, ഷഷ്ഠി എന്നിവയാണ്. പിറ കാണുന്നതിനെ ആശ്രയിച്ച് മാർച്ച്
30 അല്ലെങ്കിൽ 31 നാണ് മുസ്‌ലിം പുണ്യകാലമായ റമാദാൻ മാസത്തിന് സമാപനമാകുന്ന ചെറിയ പെരുന്നാൾ. ഒരു മാസത്തെ വ്രതാനുഷ്ഠാനം അവസാനിക്കുന്നതിന്റെ പിറ്റേദിവസം ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷം. ഏപ്രിൽ 1 ചൊവ്വാഴ്ച ആണ് ഭദ്രകാളി പ്രീതികരമായ മീനഭരണി. ദേവീ മന്ത്രങ്ങൾ ജപിച്ച് ഭദ്രകാളി പ്രീതി വരുത്തി ദോഷശാന്തി കൈവരിച്ച് ജീവിത വിജയം നേടാൻ ഉത്തമായ ദിനമാണ് മീനഭരണി എന്ന് പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി.
ദാരിക നിഗ്രഹത്തിനായി അവതാരമെടുത്ത കാളിയാണ് കൊടുങ്ങല്ലൂരമ്മ. എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളിലും ഈ ദിനം പ്രധാനമാണ്. ശാർക്കര ഉത്സവവും കൊല്ലങ്കോട് തുക്കവുമെല്ലാം അന്നാണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ 10 ദിവസത്തെ പൈങ്കുനി ഉത്സവാരംഭവും ശബരിമലയിലും തിരുവട്ടാറ്റും ഉത്സവകൊടിയേറ്റും ഏപ്രിൽ 2 ബുധനാഴ്ചയാണ്. പങ്കുനി ഉത്രത്തിന് ആറാട്ടു വരത്തക്ക രീതിയിലാണ് ശബരിമല ഉത്സവ ക്രമീകരണം. പമ്പയിലാണ് ആറാട്ട്. ശ്രീ പത്മനാഭ സ്വാമിയുടെ പങ്കുനി ആറാട്ട് പ്രസിദ്ധമായ ആചാരാനുഷ്ഠാനങ്ങളോടെ ശംഖുംമുഖത്ത് നടക്കും. ഏപ്രിൽ 3 വ്യാഴാഴ്ചയാണ് മീനത്തിലെ ഷഷ്ഠിവ്രതം. സുബ്രഹ്മണ്യ പ്രീതി നേടുന്നതിന് മാത്രമല്ല ശിവഭഗവാന്റെ അനുഗ്രഹങ്ങൾ നേടാനും മീന മാസത്തിലെ ഷഷ്ഠി ഉത്തമമാണ്. അടുത്ത ആഴ്ച തുടങ്ങുന് ഏപ്രിൽ 6 ഞായറാഴ്ചയാണ് ശ്രീരാമദേവന്റെ അവതാര ദിനമായ ശ്രീ രാമനവമി. സാധാരണ മേടത്തിലെ ചൈത്ര മാസത്തിൽ വരുന്ന ഈ പുണ്യ ദിവസം ഇത്തവണ മീനമാസത്തിലാണ്. ചൈത്രനവമിക്ക് വ്രതം അനുഷ്ഠിച്ച് ശ്രീരാമ ക്ഷേത്ര ദർശനം നടത്തുകയും രാമനാമം ജപിക്കുയും വേണം. ഏപ്രിർ 5 ന് പൂയം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
സാമ്പത്തികമായി നേട്ടം ഉണ്ടാകും. കച്ചവടത്തിൻ നല്ല പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പ്രമുഖ വ്യക്തികളെ കാണാനാകും. സമൂഹത്തിൽ സ്ഥാനമാനങ്ങളും പ്രശസ്തിയും ലഭിക്കും. ബിസിനസ്സ് സംബന്ധമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടരുത്. ഭാഗ്യം അനുകൂലമാകും. എതിർലിംഗത്തിലുള്ളവരെ സ്വാധീനിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പലതരം ബുദ്ധിമുട്ടുകളുണ്ടാകും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ഓം നരസിംഹായ നമഃ 108 തവണ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
ആരോഗ്യം മികച്ചതായിരിക്കും. ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കും തീരുമാനങ്ങൾ എളുപ്പത്തിൽ എടുക്കാൻ കഴിയും. സുഖസൗകര്യങ്ങക്കായി ധാരാളം പണം ചെലവഴിക്കും. കുടുംബപരമായ ഉത്തരവാദിത്തം നിറവേറ്റും. ജോലിസ്ഥലത്ത് അവഗണനകൾ നേരിടും. എല്ലാവരിൽ നിന്നും അകന്ന് ഒറ്റയ്ക്ക് നിൽക്കാൻ ശ്രമിക്കും. വിദ്യാർത്ഥികൾക്ക് ഭാഗ്യം അനുകൂലമാകും. സർക്കാറിൽ നിന്ന് പലതരം ആനുകൂല്യങ്ങൾ ലഭിക്കും. വാഹനം ഓടിക്കുമ്പോൾ വേഗത കുറയ്ക്കാൻ ശ്രദ്ധിക്കണം. ഓം ഗം ഗണപതയേ നമഃ ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ചില ആളുകൾക്ക് ആശുപത്രിയിലേക്ക് പോകേണ്ടി വരാം. സാമ്പത്തിക പുരോഗതി ഉണ്ടാകും. കുടുംബാംഗങ്ങൾ സന്തുഷ്ടരാകും. വിലപിടിപ്പുളള വസ്തുക്കൾ വാങ്ങും.
സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിക്കും. ജോലിയിൽ കഴിവ് തെളിയിക്കും. ഏകാഗ്രത അനിവാര്യം. മുതിർന്നവരുടെ ഉപദേശം ഗുണം ചെയ്യും. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്ക് തടസ്സം തരണം ചെയ്യേണ്ടതുണ്ട്. ഒരു പ്രമാണത്തിന്റെ അഭാവം കാരണം നിരാശ. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. ശ്രദ്ധിച്ച് മാത്രം നിക്ഷേപങ്ങൾ നടത്തും. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് അമ്മയ്ക്ക് മോചനം കിട്ടും. തീർത്ഥ യാത്ര പോകും. മാനസികമായി സമ്മർദ്ദം നേരിടും. ജോലിസ്ഥലത്ത് നിറവേറ്റാനാകാത്ത
ചുമതല ഏറ്റെടുക്കരുത്. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയില്ല. പരീക്ഷയിൽ മികച്ച വിജയം കിട്ടും. നല്ല വാർത്ത കേൾക്കും.ഓം ദും ദുർഗ്ഗായൈ നമഃ എന്നും ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അവർക്കായി ധാരാളം പണം ചിലവഴിക്കേണ്ടതായി വരും. ജീവിതം നന്നായി ആസ്വദിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ചിലരുടെ വിവാഹം തീരുമാനിക്കും. ദുശീലങ്ങളുള്ള ആളുകളിൽ നിന്ന് അകന്നുനിൽക്കുക.
കഠിനാധ്വാനം നല്ല ഫലങ്ങൾ നൽകും. ജോലിക്കയറ്റം ലഭിക്കും. അറിവ് വർദ്ധിപ്പിക്കാൻ ശ്രമിക്കും. ധാരണകൾ തിരുത്താൻ ശ്രമിക്കും. അവശ്യത്തിന് വിശ്രമിക്കാൻ സമയം കണ്ടെത്തും. കാര്യങ്ങൾ അനുകൂലമാണെന്ന് മനസ്സിലാകും. ഓം നമഃ ശിവായ ദിവസവും ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. വരുമാനം വളരെ വേഗത്തിൽ വർദ്ധിക്കും. എങ്കിലും സാമ്പത്തിക ഞെരുക്കം മാറില്ല. നഷ്ടപ്പെട്ട വിലയേറിയ ചില വസ്തുക്കൾ ചിലർക്ക് തിരിച്ച് ലഭിക്കും. ഗൃഹാന്തരീക്ഷം സന്തോഷകരമാകും, ജോലിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകും. ജീവിത ലക്ഷ്യത്തിനായി കഠിനമായി പരിശ്രമിക്കും. ആഗ്രഹങ്ങൾ പങ്കാളിയുടെ മുന്നിൽ തുറന്ന് പറയും. മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും അഭിനന്ദനം നേടാൻ കഴിയും. ദിവസവും 108 തവണ ഓം നമോ നാരായണ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
പെട്ടെന്ന് തീരുമാനം എടുക്കുന്ന രീതി നിയന്ത്രിക്കണം. വിനോദത്തിന് കൂടുതൽ പണവും ചെലവഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാം. മികച്ച ഭക്ഷണം ആസ്വദിക്കും. നല്ല ജീവിതശൈലി സ്വീകരിക്കും.യാഥാസ്ഥിതിക മനോഭാവം ഗുണം ചെയ്യും. മറ്റുള്ളവരുടെ സഹായം പ്രതീക്ഷിച്ചാൽ
നിരാശയുണ്ടാകും. സ്നേഹബന്ധം ശക്തമായിരിക്കും. വികാരങ്ങൾ നിയന്ത്രിക്കണം. ജോലിയിൽ അശ്രദ്ധ ദോഷം ചെയ്യും. ഓം നമോ നാരായണായ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
അമിതഭക്ഷണം കാരണം ചില ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാം. മികച്ച ധനലാഭം ഉണ്ടാകും. എന്നാൽ തിടുക്കത്തിൽ നിക്ഷേപങ്ങൾ നടത്തരുത്. കുടുംബ കാര്യങ്ങളിൽ കൂടുതൽ താല്പര്യം കാട്ടും. പഴയ ബന്ധങ്ങൾ പുതുക്കാനുള്ള ഭാഗ്യം ലഭിക്കും. പുതിയ സംരഭങ്ങൾക്ക് തുടക്കം കുറിക്കും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. മേലുദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും സഹായം പരിഗണിക്കും. വിദ്യാഭ്യാസ രംഗത്ത്, മികച്ച ഫലങ്ങൾ നേടുന്നതിന് അടിത്തറ ശക്തമാക്കും. എല്ലാ ദിവസവും 108 ഉരു ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
മാനസികമായും ശാരീരികമായും ആരോഗ്യം വർദ്ധിക്കും. ലഹരി വസ്തുക്കൾ പൂണ്ണമായി ഒഴിവാക്കണം, സർക്കാർ ഉദ്യോഗസ്ഥർക്ക് സമയം വളരെ മികച്ചതായിരിക്കും. മറ്റുള്ളവർക്ക് സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കച്ചവടത്തിൽ ലാഭം ഉണ്ടാകും. ഊർജ്ജസ്വലതയും കർമ്മശേഷിയും പ്രകടിപ്പിക്കും. ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരും. സാമ്പത്തിക വെല്ലുവിളികൾ തരണം ചെയ്യാൻ കഴിയും.
വിദ്യാഭ്യാസത്തിൽ ഗംഭീരമായ വിജയം കൈവരിക്കും. പതിവായി ലളിതാ സഹസ്രനാമം ജപിക്കുന്നത് ഗുണപ്രദം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആരോഗ്യത്തിൽ ഗുണപരമായ ചില മാറ്റങ്ങൾ ഉണ്ടാകും. പതിവായി വ്യായാമം ചെയ്യും. സഹപ്രവർത്തകരിൽ ഒരാൾ കാരണം, അപകീർത്തിയുണ്ടാകും. സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. കുടുംബാംഗത്തിന്റെ ആരോഗ്യ പ്രശ്നം വീട്ടിലെ അന്തരീക്ഷത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും. മാനസിക സമ്മർദ്ദം കൂടും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ചില പ്രതികൂല ഫലങ്ങൾ ഉണ്ടാകും. വികാരങ്ങൾ നിയന്ത്രിക്കേണ്ടതാണ്. ആഡംബരങ്ങളിൽ താല്പര്യം കൂടും.ജോലിയിൽ അശ്രദ്ധ കാട്ടും. വിദേശ യാത്ര സംബന്ധിച്ച് അടുത്ത ബന്ധുക്കളിൽ നിന്ന് നല്ല വാർത്ത ലഭിക്കും. ഓം ഹം ഹനുമതേ നമഃ ജപം പതിവാക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ശാരീരികമായും മാനസികമായും നല്ല സുഖം തോന്നും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് വളരെ നല്ല സമയമാണ്. നഷ്ടസാധ്യത ഉള്ള എല്ലാത്തരം ഇടപാടുകളിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ്. ശരിയായ ഉപദേശം തേടിയതിന് ശേഷം മാത്രം നിക്ഷേപങ്ങൾ നടത്തുക. ഉറ്റസുഹൃത്ത് വിചിത്രമായി പെരുമാറും. ജോലിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വളരെ ഫലപ്രദമായിരിക്കും. ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ് ആരംഭിക്കും. മാതാപിതാക്കളുടെ അനുമതിയും ആശീർവാദവും ഗുണം ചെയ്യും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ദിവസവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
കുടുംബജീവിതത്തിൽ ശാന്തിയും സമാധാനവും
സന്തോഷവും ലഭിക്കും. എന്നാൽ സുഹൃദ് ബന്ധത്തിൽ അനാവശ്യ തർക്കങ്ങളും തെറ്റിദ്ധാരണയും ഉണ്ടാകും. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. വീടിന് കേടുപാട് വരുത്തുന്ന പരിഷ്കാരങ്ങളെല്ലാം തന്നെ ഒഴിവാക്കണം. ആരോഗ്യം മെച്ചമാകും. കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ചെലവ് കുറച്ച് വരുമാനത്തിന്റെ വലിയൊരു ഭാഗം സമ്പാദിക്കാൻ കഴിയും. ജീവിത പങ്കാളിയുടെ അനാവശ്യമായ ആവശ്യങ്ങൾക്ക് വഴങ്ങില്ല. കൂടുതൽ അടുത്തു നിൽക്കുന്ന ചിലർ അവരുടെ നേട്ടങ്ങൾക്കായി നിങ്ങളെ ഉപയോഗിക്കും. എന്നും ലിംഗാഷ്ടകം ചൊല്ലുക.
ജ്യോതിഷരത്നം വേണു മഹാദേവ്
+ 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved