Saturday, 19 Apr 2025
AstroG.in

ഈസ്റ്റർ, പത്താമുദയം, ഏകാദശി, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2025 ഏപ്രിൽ 20 – 26)

ജ്യോതിഷരത്നം വേണു മഹാദേവ്
2025 ഏപ്രിൽ 20 ന് പൂരാടം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ക്രിസ്തു ദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓര്‍മ്മപ്പെരുന്നാളായ ഈസ്റ്റർ, പത്താമുദയം, വരൂഥിനി ഏകാദശി, മേടത്തിലെ കൃഷ്ണ പക്ഷ പ്രദോഷം എന്നിവയാണ്. ഏപ്രിൽ 20 നാണ് ഈസ്റ്റർ. ഏപ്രിൽ 23 ബുധനാഴ്ചയാണ് പത്താമുദയം. സൂര്യപ്രീതിയും ശിവപ്രീതിയും കുംബേര പ്രീതിയും നേടുന്നതിനും എല്ലാ ശുഭകർമ്മങ്ങൾക്കും ഈ ദിവസം അത്യുത്തമമാണ്. പത്താമുദയത്തിന് തുടങ്ങുന്ന എല്ലാ കർമ്മങ്ങൾക്കും ഫലസിദ്ധി വളരെ കൂടുതലാണ്. ഈ ദിവസം ശിവപൂജ ചെയ്യുന്നതും ശിവമന്ത്രങ്ങൾ ജപിക്കുന്നതും വീട്ടുമുറ്റത്ത് സൂര്യന് പൊങ്കാലയിടുന്നതും ആദിത്യ മന്ത്രങ്ങൾ ജപിക്കുന്നതും സദ്ഫലദായകമാണ്.
കുബേര ജയന്തി കൂടിയായ ഈ ദിവസം കുബേരൻ്റെ ധന മന്ത്രങ്ങൾ ജപിച്ചു തുടങ്ങാനും ശ്രേഷ്ഠമാണ്. ഏപ്രിൽ 24 നാണ് വരൂഥിനി ഏകാദശി. അന്ന് തന്നെയാണ് സത്യസായി ബാബയുടെ സമാധി ദിന ആചരണം. മേടത്തിലെ കൃഷ്ണപക്ഷ പ്രദോഷം 25 വെള്ളിയാഴ്ചയാണ്. അന്നാണ് മത്സ്യാവതാര വ്രതവും
ഏപ്രിൽ 26 ന് അശ്വതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
കുടുംബാംഗങ്ങളടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കണം. സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. എന്നാൽ നിക്ഷേപങ്ങൾ നടത്താൻ പറ്റിയ സമയമല്ല. കുടുംബകാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള തർക്കത്തിൽ അകപ്പെടാതിരിക്കാൻ, ശ്രദ്ധിക്കുക. പ്രശ്നമുണ്ടെങ്കിൽ, സംഭാഷണത്തിലൂടെ അത് സമാധാനപരമായി പരിഹരിക്കുക. ശത്രുക്കൾ സജീവമായിരിക്കും, പക്ഷേ അവരെ നയപരമായി
നേരിട്ടാൻ കുഴപ്പങ്ങൾ മറികടക്കാം. തെറ്റിദ്ധാരണ പരിഹരിക്കും. ഓം ഹം ഹനുമതേ നമഃ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ബജറ്റിൽ നിന്ന് തന്നെ ചെലവഴിക്കാൻ ശ്രമിക്കുക. പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും എല്ലാവിധ പിന്തുണയും കിട്ടും. ബിസിനസ് സംബന്ധമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. ഭൂമി സംബന്ധമായ ക്രയവിക്രയം ഗുണം ചെയ്യും. ആരോഗ്യം മെച്ചപ്പെടുത്താൻ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കും. സാഹസികമായ കാര്യങ്ങൾ ചെയ്യും. അതിൻ്റെ പരിണതഫലങ്ങൾ നേരിടാൻ തയ്യാറെടുക്കും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം കിട്ടും. ദിവസവും 108 ഉരു ഓം നമോ നാരായണായ ജപിക്കുക.

മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
നേത്ര സംബമായ എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും വലിയ ആശ്വാസം നൽകും. ഭൂമി, ഗൃഹം തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം വൻ നഷ്ടത്തിന് സാധ്യതയുണ്ട്. തുറന്ന മനസ്സോടെ നടത്തുന്ന അഭിപ്രായ പ്രകടനം സൗഹൃദങ്ങളിൽ വിള്ളൽ സൃഷ്ടിക്കും. കുടുംബപ്രശ്നങ്ങൾക്ക് യുക്തമായ
പരിഹാരം കാണാൻ സാധിക്കും. വരുമാനം വർദ്ധിക്കും. ധാരാളം പണം സമ്പാദിക്കാൻ കഴിയും. കുടുംബ സ്വത്ത് കാര്യക്ഷമമായി ഉപയോഗപ്പെടുത്തും. നൃത്തം, സംഗീതം, ചിത്രരചന എന്നിവ സംതൃപ്തിയും സന്തോഷവുമേകും. ദിവസവും 108 ഉരു ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
കാൽ വേദന, ഉളുക്ക്, സന്ധി വേദന എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കും. മുതിർന്നവർക്ക് സമയം ഏറ്റവും മികച്ചതായിരിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. കുടുംബാംഗങ്ങൾ സന്തുഷ്ടരാകും. അതുപോലെ തന്നെ മികച്ചത് ചെയ്യാൻ അവർ എപ്പോഴും പ്രോത്സാഹിപ്പിക്കും. സുഹൃത്തുക്കളുമായി നല്ല നിമിഷങ്ങൾ പങ്കിടാൻ കഴിയും. വാഹനമോടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ചിലർക്ക് സ്ഥാനക്കയറ്റം അല്ലെങ്കിൽ ജോലിയിൽ നല്ല മാറ്റം ലഭിക്കാൻ സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക്
അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ദിവസവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
വിവേകത്തോടെ പ്രവർത്തിച്ച് വരുമാനം വർദ്ധിപ്പിക്കും. കച്ചവടത്തിൽ അധിക പണം നേടാൻ കഴിയും. ആരോഗ്യം മെച്ചപ്പെടും. നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാനും നല്ല ജീവിതം നയിക്കാനും കഴിയും. പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യക്തികളെ പൂർണ്ണമായി അവഗണിക്കുക. ഒരാളെയും മനഃസമാധാനം നശിപ്പിക്കാൻ അനുവദിക്കരുത്. ജീവിത പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിധിയിൽ കൂടുതൽ വഷളാകുരുത്. കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് മൂലം ജോലിഭാരം കൂടും. കേസുകളിൽ വിജയം ലഭിക്കും. ഓം നമഃ ശിവായ നിത്യവും ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
കുടുംബം, വ്യക്തിജീവിതം എന്നിവയിൽ സംഭവിക്കുന്ന താളപ്പിഴകൾ മാനസിക സമ്മർദ്ദം സൃഷ്ടിക്കും. ഇത് നിരാശരാക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു
എങ്കിൽ, പരിചയസമ്പന്നരുടെ ഉപദേശപ്രകാരം മാത്രം ധനം നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. സന്തോഷവാർത്ത കുടുംബത്തിൽ ആഹ്ലാദാന്തരീക്ഷം സൃഷ്ടിക്കും. ഇത് കുടുംബാംഗങ്ങളുടെ സാഹോദര്യവും വർദ്ധിപ്പിക്കും. മേലുദ്യോഗസ്ഥർ അനിഷ്ടം കാണിക്കും. ജോലികളിൽ തെറ്റ് കണ്ടുപിടിക്കാനുള്ള ശ്രമം മനോവീര്യം കെടുത്തും.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കണം.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ആരോഗ്യം മെച്ചപ്പെടുത്തണം. നിഷേധ ചിന്തകൾ ഒഴിവാക്കണം. എത്ര പണം സമ്പാദിക്കുന്നുവോ അത്രയും ചെലവുകളും വർദ്ധിക്കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നവർക്ക് ഒരു വലിയ ഇടപാടിന്റെ വിജയത്തിൽ നിന്ന് വൻ സാമ്പത്തിക ലാഭം ലഭിക്കും. ജോലിയിൽ പ്രമോഷൻ പോലുള്ള നിരവധി നല്ല കാര്യങ്ങൾ നടക്കാൻ സാധ്യത കാണുന്നു. മുൻകാലങ്ങളിൽ മോശമായിരുന്ന സാഹചര്യങ്ങൾ ഇപ്പോൾ അനുകൂലമാകും. യാത്രകൾ ഗുണം ചെയ്യും. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമയം നല്ലതായിരിക്കും. കൂടുതൽ കഠിനാധ്വാനം ചെയ്യും. ഓം ഗം ഗണപതയേ നമഃ ജപിക്കുക

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട
മറ്റുള്ളവരെ വിശ്വസിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ അന്ധമായ വിശ്വാസം ചില പ്രശ്നങ്ങൾക സൃഷ്ടിക്കും. സാമ്പത്തികമായ കാര്യങ്ങളിൽ പ്രതികൂല സാഹചര്യങ്ങൾ ബുദ്ധിപൂർവം തരണം ചെയ്യാനാകും. മാനസിക സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടും സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തർക്കം പരിഹരിക്കാനും കഴിയും. ശമ്പള വർദ്ധനവിന് സാധ്യത വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് സമയം വളരെ നല്ലതാണ്. പരീക്ഷയിൽ മികച്ച വിജയം നേടും. നിരവധി സമ്മാനങ്ങൾ ലഭിക്കും. എല്ലാ ദിവസവും 108 തവണ വീതം ഓം നമോ ഭഗവതേ വാസുദേവായ ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വളരെക്കാലമായി കുടുങ്ങിക്കിടന്ന പണം തിരിച്ചു കിട്ടും. ശുഭഗ്രഹങ്ങളുടെ സ്വാധീനത്താൽ വലിയ സമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ചിലർ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടാനുള്ള സാധ്യതയും ഈ വർഷം കാണുന്നു. ജീവിതം ഊർജ്ജസ്വലമായിത്തീരും.
കുടുംബത്തിൻ്റെ ആവശ്യം മനസിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കും. കഠിനാധ്വാനവും അറിവും വിവേകവും ഗുണം ചെയ്യും. ജോലി പൂർത്തിയാക്കുന്നതിൽ തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. ലളിതാ സഹസ്രനാമം നിത്യവും ജപിക്കുന്നത് ഉത്തമം.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആരോഗ്യകാര്യത്തിൽ സമയം വളരെയേറെ നല്ലതാണ്. സമ്പത്ത് സ്വരൂപിക്കുന്ന കാര്യത്തിൽ ഒട്ടും തന്നെ അശ്രദ്ധ പാടില്ല. അങ്ങനെ ചെയ്യുന്നതിന്റെ ഫലമായി വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യത കാണുന്നു.
മുതിർന്നവരുടെ ചില ഉപദേശങ്ങൾ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും. ജീവിതപങ്കാളിക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. ഒരു സമ്മാനം നൽകി അവരെ സന്തോഷിപ്പിച്ചാൽ നിങ്ങളുടെ ബന്ധം ശക്തമാകും. പദ്ധതികളും നയങ്ങളും നന്നായി പുനർവിചിന്തനം ചെയ്യുകയും അവയിൽ ആവശ്യമായ മെച്ചപ്പെടുത്തൽ നടത്തുകയും വേണം. ദിവസവും 108 തവണ വീതം ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സുഖചികിത്സയുടെ ഫലമായി ആരോഗ്യം വളരെയധികം മെച്ചമാകും. ദിനചര്യയിൽ മാറ്റം വരുത്തും അനാവശ്യ ചെലവുകൾ കാരണം സാമ്പത്തിക ബുദ്ധിമുട്ട് നേരിടും.
കുടുംബാംഗങ്ങളുടെ ഇഷ്ടവും ശ്രദ്ധയും എളുപ്പത്തിൽ ആകർഷിക്കാൻ കഴിയും. ബിസിനസ്സിൽ അംഗീകാരം നേടുന്നതിന് സാധിക്കും. മറ്റുള്ളവർക്ക് അർഹമായ ഒന്നും
തന്നെ കവർന്നെടുക്കാൻ പാടില്ല. വിദേശ യാത്രയ്ക്ക് നേരിട്ട തടസ്സം നീങ്ങും. പുതിയ വാഹനം സ്വന്തമാക്കും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കുക മാത്രമല്ല, ഈ വിജയം അഭിമാനകരമായ പുരോഗതിയിലേക്കും നയിക്കും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഗർഭിണികൾ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. സമൂഹ്യനന്മയെയെ കരുതി ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇത് സമൂഹത്തിൽ ബഹുമാനം വർദ്ധിപ്പിക്കും. മതപരമായ പ്രവർത്തനങ്ങളിൽ ഏറെ സജീവമാകും. കലാരംഗത്ത് സൃഷ്ടിപരമായ സംഭാവനകൾ നൽകും. വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ഭൂമി സംബന്ധമായ രേഖകൾ ശരിയാക്കി കിട്ടും. സന്താനങ്ങൾക്ക് അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിക്കും. ചിലരുടെ വിവാഹം ഉറപ്പിക്കും. നിത്യേന ഓം നമോ നാരായണായ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!