Wednesday, 18 Sep 2024
AstroG.in

അഷ്ടമിരോഹിണി ഏകാദശി, ശനിപ്രദോഷം ഈ ആഴ്ചത്തെ നക്ഷത്രഫലം

(2024 ആഗസ്റ്റ് 25 – 31)

ജ്യോതിഷരത്നം വേണു മഹാദേവ്
2024 ആഗസ്റ്റ് 25 ന് ഭരണി നക്ഷത്രത്തിൽ തുടങ്ങുന്ന
ഈ ആഴ്ചത്തെ വിശേഷങ്ങൾ അഷ്ടമിരോഹിണി,
അയ്യങ്കാളി ജയന്തി, അജ ഏകാദശി, ശനി പ്രദോഷം, എന്നിവയാണ്. ആഗസ്റ്റ് 26 തിങ്കളാഴ്ചയാണ്
അഷ്ടമിരോഹിണി. ശ്രീഹരി വിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച പുണ്യദിനമായ അഷ്ടമി രോഹിണി
ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിയും
രോഹിണി നക്ഷത്രവും ഒന്നിക്കുന്ന പുണ്യ ദിനമാണ്.
ഈ ദിവസം ശ്രീകൃഷ്ണനാമങ്ങൾ ജപിച്ച് ക്ഷേത്ര ദർശനം നടത്തിയാൽ ഗൃഹത്തിൽ ഐശ്വര്യം വർദ്ധിക്കും. അന്ന് വ്രതം നോറ്റാൽ സന്താനഭാഗ്യം, ആഗ്രഹസാഫല്യം, ദാമ്പത്യസൗഖ്യം, പ്രണയ സാഫല്യം, പാപമുക്തി എന്നിവ ലഭിക്കും; എല്ലാ ദുഖങ്ങളും അകലും. ഈ ദിവസത്തെ ശ്രീകൃഷ്ണ ഉപാസനയ്ക്ക് പത്തിരട്ടി ഫലം പറയുന്നു. ബുധനാഴ്ച അയ്യങ്കാളി ജയന്തിയാണ്. കേരളത്തിൻ്റെ സാമൂഹ്യ പരിഷ്കരണത്തിൽ സുപ്രധാന പങ്ക് വഹിച്ച മഹാത്മാവാണ് അയ്യങ്കാളി. അശ്വമേധയാഗത്തിന്റെ ഫലം ലഭിക്കുന്ന ചിങ്ങമാസത്തിലെ കറുത്തപക്ഷ ഏകാദശിയായ അജഏകാദശി അഥവാ ആനന്ദ ഏകാദശി ആഗസ്റ്റ് 29 വ്യാഴാഴ്ചയാണ്. ദാനധർമ്മത്തിന് ഉത്തമമായ ഈ ഏകാദശി നോൽക്കുന്നവർ ബുധനാഴ്ച ഒരിക്കലെടുത്ത് വ്രതം തുടങ്ങണം. ആഗസ്റ്റ് 29 രാത്രി 7:36 മുതൽ പിറ്റേന്ന് രാത്രി 7:52 വരെയാണ് ഹരിവാസരം.
ഈ സമയത്ത് വിഷ്ണു പ്രീതികരമായ മന്ത്രങ്ങൾ, സ്തുതികൾ ഇവ ജപിക്കണം. ആഗസ്റ്റ് 31 നാണ് ശനി പ്രദോഷം. ശിവപാർവതി പ്രീതികരമായ ശനിപ്രദോഷം
12 സാധാരണ പ്രദോഷത്തിന് തുല്യമാണ്. അന്ന് വ്രതം നോറ്റ് വൈകിട്ട് ശിവപൂജയിൽ പങ്കെടുത്താൽ എല്ലാ ദോഷങ്ങളുമകന്ന് സമ്പൽ സമൃദ്ധിയുണ്ടാകും. മാസത്തിൽ രണ്ടു പ്രദോഷം ഉണ്ട്. രണ്ടും ആചരിക്കും. കറുത്തപക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യമുണ്ട്.
അതിൽ തന്നെ കറുത്ത പക്ഷ ശനി പ്രദോഷം ഏറ്റവും
ശ്രേഷ്ഠമാണ്. ഈ പ്രദോഷ അനുഷ്ഠാനം സകല വിധ ദുരിതങ്ങളും അലച്ചിലും അവസാനിപ്പിക്കും. അന്ന് ആയില്യം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്ര ഫലം:


മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1)
ആലസ്യവും മടിയും അനുഭവപ്പെടും. ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടും. ചെലവുകൾ വളരെയധികം വർദ്ധിക്കും. ആരോടും വികാരങ്ങളും രഹസ്യങ്ങളും പങ്കിടരുത്. വിശ്വാസം മുതലെടുത്ത് ആ വ്യക്തിക്ക് നിങ്ങളെ വേദനിപ്പിക്കും. പ്രണയ ബന്ധം വിവാഹത്തിലേക്ക് നീങ്ങും. ഭാവിയിൽ നിറവേറ്റാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രം നൽകാൻ ശ്രദ്ധിക്കുക. ഏകാന്തത മനസ്സ് വിഷമിപ്പിക്കാം. സഹപ്രവർത്തകർക്ക് സഹായം വാഗ്ദാനം ചെയ്യും. എന്നാൽ അവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്, മത്സരപരീക്ഷയിൽ കഠിനാധ്വാനം ഗുണം ചെയ്യും. ദിവസവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
അനാവശ്യ യാത്രകൾ ഒഴിവാക്കുക. പ്രത്യേകിച്ച് രാത്രിയിൽ. ശാരീരിക വേദന ബുദ്ധിമുട്ടിക്കും. പുതിയ സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിദേശത്തുള്ളവർക്ക് വളരെ വലിയ വിജയം നേടാൻ കഴിയും. സമൂഹത്തിന് പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇത് അംഗീകാരവും ബഹുമാനവും സമ്മാനിക്കും. പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള പരിശ്രമം വിജയിക്കും. ജോലിസ്ഥലത്ത് മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിക്കണം. ഓം ശരവണ ഭവഃ 108 തവണ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യപരമായി നല്ല സമയമായിരിക്കും. ലഹരി വസ്തുക്കൾ ഒഴിവാക്കണം. ധനം ലാഭിക്കാൻ നടത്തുന്ന ഏതൊരു ശ്രമത്തിലും വിജയം വരിക്കും. പ്രതികൂല സാഹചര്യങ്ങൾ ഉത്കണ്ഠാകുലരാക്കും. കുടുംബാംഗങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. ജീവിതത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കും.
ചിലർ ആഭരണങ്ങളോ വീട്ടുപകരണങ്ങളോ വാങ്ങും. പ്രണയം ശക്തമാകും. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പങ്കാളിയുടെ പിന്തുണ ലഭിക്കും. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കണം.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം)
അനാവശ്യമായ കാര്യങ്ങൾക്ക് സമയം കളയരുത്.
പല തരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാം. വിചാരിക്കുന്നതിലും കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. നല്ല സ്വഭാവം കാരണം എതിർലിംഗത്തിലുള്ള ഒരാളെ ആകർഷിക്കാൻ കഴിയും. ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് മികച്ച ലാഭം നേടാൻ കഴിയും. സാങ്കേതിക വിദ്യയും സാമൂഹ്യ മാദ്ധ്യമവും ബിസിനസ്സ് വിപുലീകരിക്കാനും വ്യാപിപ്പിക്കാനും സഹായകമാകും. പല ആരോഗ്യ പ്രശ്നങ്ങളും മറികടക്കാൻ കഴിയും. മക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കഴിയും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ നിത്യവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
പ്രായമായ ആളുകളുടെ ആരോഗ്യം മെച്ചപ്പെടും. പുതിയ വാഹനമോ വീടോ വാങ്ങാൻ ആലോചിക്കുന്നവർ ഒരു മുതിർന്ന വ്യക്തിയുടെ ഉപദേശം തേടണം. പങ്കാളിയുടെ സൗഹൃദങ്ങൾ അല്പം സങ്കടമുണ്ടാക്കും. തനിച്ചിരിക്കാൻ ആഗ്രഹിക്കും. ജോലിസ്ഥലത്ത് എല്ലാം കാര്യങ്ങളും ഉത്തരവാദിത്തത്തോടെയും ചെയ്യും. ചിലർക്ക് ഒരു വിദേശ കമ്പനിയിൽ‌ ചേരാൻ അവസരം ലഭിക്കും. കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ കരസ്ഥമാക്കും. അഹങ്കാരം ദോഷം ചെയ്യും. യാത്രകൾ ഒഴിവാക്കണം.
ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2 , 3, 4, അത്തം, ചിത്തിര 1 , 2 )
അശുഭ ചിന്തകളും നിഷേധവും ശക്തമാകാൻ അനുവദിക്കരുത്. ഉന്മേഷം നിലനിർത്താൻ നല്ല വിശ്രമം ആവശ്യമാണ്. ആരോഗ്യവും കർമ്മശേഷിയും മെച്ചപ്പെടും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. വ്യാപാരികൾ സമ്പത്തിക ഇടപാടുകളിൽ
വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തിന്റെ ഇടപെടൽ ചില ഇഷ്ടങ്ങൾക്ക് തടസമാകും. കുടുംബാംഗങ്ങളോട് അല്പം പരുഷമായി പെരുമാറും. പ്രണയ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാൻ നല്ല അവസരം ലഭിക്കും. ജോലിക്കാര്യങ്ങളുമായി ബന്ധപ്പെട്ട്, പരിശ്രമങ്ങൾക്കും ചിന്തകൾക്കും ഭാഗ്യത്തിൻ്റെ പൂർണ പിന്തുണ ലഭിക്കും.
നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2,3)
ഈശ്വരവിശ്വാസവും ധാർമ്മികബോധവും വളരും. മന:സമാധാനം ലഭിക്കും. സാമ്പത്തികമായി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്ന് നിൽക്കണം. ബിസിനസ്സിൽ പുതിയ നിക്ഷേപങ്ങൾ നടത്തും. കുടുംബവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവാദിത്തം കാരണം ചില കാര്യങ്ങൾ തടസ്സപ്പെടും. ദേഷ്യം നിയന്ത്രിക്കണം. വിവാഹകാര്യത്തിൽ സുപ്രധാന തീരുമാനം എടുക്കും. പ്രണയം പൂവണിയും. ജോലി കാര്യത്തിൽ സമയം നല്ലതായിരിക്കും. കഠിനാധ്വാനത്തിലൂടെ ലക്ഷ്യം നേടും. ക്ഷമയോടെ മുന്നോട്ട് പോകാൻ ശ്രദ്ധിക്കണം. ഓം ശരവണ ഭവഃ
നിത്യവും 108 തവണ ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യകാര്യത്തെ ഓർത്ത് അത്ര അധികം വിഷമിക്കേണ്ടതില്ല. സാമ്പത്തികമായി ലാഭമുണ്ടാക്കാൻ സാധ്യതയുണ്ട്. ഭൂമി ക്രയവിക്രയം വഴി ലാഭം നേടും. നിക്ഷേപങ്ങൾ വഴി ഭാവി സുരക്ഷിതമാക്കാൻ കഴിയും. വീട്ടിൽ ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിക്കും. ഉറ്റ ചങ്ങാതിയോട് മനസ്സ് തുറക്കുന്നതിലൂടെ വളരെയധികം ആശ്വാസം ലഭിക്കും. അശ്രദ്ധ കാരണം ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകും. ഒരു പ്രധാന രേഖ നഷ്ടപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല ഫലങ്ങൾ‌ നേടാൻ‌ കഴിയും. ഓം ഭദ്ര കാള്യൈ നമഃ 108 തവണ നിത്യവും ജപിക്കുക.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. കൂടുതൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. പഴയ നിക്ഷേപത്തിൽ‌ നിന്നും പ്രയോജനം ലഭിക്കും. മറ്റുള്ളവർക്ക് വേണ്ടി ധാരാളം പണം നഷ്‌ടപ്പെടും. ദാമ്പത്യ ജീവിതത്തിൽ ഏറ്റവും മികച്ച സമയം ആയിരിക്കുമിത്.
ബിസിനസ്സുമായി ബന്ധപ്പെട്ട ഒന്നും മറ്റുള്ളവരുമായി പങ്കിടരുത്. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷയിൽ മികച്ച വിജയം ലഭിക്കും. ഓം നമോ നാരായണായ ദിവസവും 108 തവണ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
ബിസിനസ്സ് അല്ലെങ്കിൽ ജോലി സംബന്ധമായ സമ്മർദ്ദം ആരോഗ്യത്തെ ബാധിക്കാം. വേണ്ടത്ര ആലോചിക്കാതെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്ന ശീലം നിയന്ത്രിക്കണം. വിനോദത്തിനായി കൂടുതൽ സമയവും പണവും ചെലവഴിക്കുന്നത് ഒഴിവാക്കണം. പ്രതികൂല സാഹചര്യങ്ങളിൽ വിഷമിച്ച് സമയം പാഴാക്കുന്നതിനേക്കാൾ അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുക. ജോലിസ്ഥലത്ത് നിസ്സാര കാര്യങ്ങളിൽ മറ്റുള്ളവരുമായി വഴക്കുണ്ടാക്കരുത്. ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കുക

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1 , 2, 3 )
അമിതമായ ചെലവ് ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാർ വീട്ടിലെ മുതിർന്നവരിൽ നിന്നും ഉപദേശം സ്വീകരിക്കാവുന്നതാണ്. കുടുബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാകും. പങ്കാളിയുമൊത്ത് മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര പോകും. ആരോഗ്യ സംബന്ധമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഔദ്യോഗികമായി മുന്നോട്ട് പോകാൻ നിരവധി അവസരങ്ങൾ ലഭിക്കും. വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ച വിദ്യാർത്ഥികളുടെ ശ്രമം വിജയകരമാകും. നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ജീവിതശൈലി മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കും. വിരുന്നുകൾക്ക് ധാരാളം പണം ചിലവാക്കും. ഇതുമൂലം, നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. പ്രാധാന്യമുള്ള ജോലികൾ പിന്നത്തേയ്ക്ക് മാറ്റിവയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഔദ്യോഗികമായി ധാരാളം നല്ല ഫലങ്ങൾ ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന പ്രമോഷൻ കഠിനാധ്വാനവും അർപ്പണബോധവും കാരണം കരഗതമാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ നല്ല വിജയം ലഭിക്കും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ
ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!