Friday, 20 Sep 2024
AstroG.in

വിനായക ചതുർത്ഥി, അത്തച്ചമയം; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

(2024 സെപ്തംബർ 1 – 7)
ജ്യോതിഷരത്നം വേണുമഹാദേവ്

2024 സെപ്തംബർ 1 ന് ആയില്യം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
ചിങ്ങത്തിലെ ആയില്യം പൂജ, അമാവാസി, അത്തച്ചമയം, വിനായകചതുർത്ഥി എന്നിവയാണ്. സെപ്തംബർ 1 ഞായറാഴ്ചയാണ് ആയില്യം പൂജ. തിങ്കളാഴ്ചയാണ് ചിങ്ങമാസത്തിലെ കറുത്തവാവ്. സെപ്തംബർ 4 നാണ് ഭാദ്രപദമാസ ആരംഭം. സെപ്തംബർ 6 വെള്ളിയാഴ്ച ആണ് മലയാളത്തിന്റെ പൊന്നോണത്തിന് പൂവിളി ഉയരുന്ന അത്തച്ചമയം. കൊച്ചി രാജാവും കോഴിക്കോട് സാമൂതിരിയും ഓണത്തെ വരവേൽക്കാൻ നടത്തി വന്നതാണ് അത്തച്ചമയം. 1961 ൽ സർക്കാർ ഓണം സംസ്ഥാനാഘോഷമായി പ്രഖ്യാപിച്ചതോടെ കൊച്ചി രാജാവിന്റെ അത്തച്ചമയം അവസാനിച്ചു. പകരം ഇത് കേരളത്തിന്റെ ജനകീയമായ അത്താഘോഷമായി. സാമൂതിരിയുടെ അത്താഘോഷം വളരെ മുൻപ് തന്നെ അവസാനിച്ചിരുന്നു. തൃക്കാക്കര ആസ്ഥാനമാക്കിയാണ് മഹാബലി നാടുവാണിരുന്നത് എന്ന സങ്കല്പത്തിൽ തൃക്കാക്കര ക്ഷേത്രത്തിൽ കർക്കടക മാസത്തിലെ തിരുവോണം മുതൽ ചിങ്ങമാസത്തിലെ തിരുവോണം വരെ ഒരു മാസം ഉത്സവമായിരുന്നു. അത്തം മുതൽ 10 ദിവസം മഹോത്സവവും കൊണ്ടാടി. വാമനനാണ് പ്രതിഷ്ഠ. വിശ്വപ്രസിദ്ധമാണ് ഇവിടുത്തെ ഓണസദ്യ. സെപ്തംബർ 7 ശനിയാഴ്ചയാണ് വിനായക ചതുർത്ഥി. ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഈ ചതുർത്ഥി തിഥി ഗണപതി ഭഗവാന്റെ തിരു അവതാര ദിനമായി ആചരിക്കുന്നു. ചതുർത്ഥി ഗണപതി, അത്തം ചതുർത്ഥി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ദിവസം ഉപാസന, ഗണപതി ഹോമം, അപ്പം – മോദക സമർപ്പണം ഇവയിലൂടെ ഗണേശ പ്രീതി നേടുവാൻ ഉത്തമമാണ്. അന്ന് ആര് ചന്ദ്രനെ ഏത് വിധത്തിൽ കണ്ടാലും ദുഷ് കീർത്തിയാണ് ഫലം. അന്ന് ചോതി
നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. വരുമാന വർദ്ധനവ്, ധനാഭിവൃദ്ധി എന്നിവ ഉണ്ടാകും. പുതിയ സംരംഭങ്ങളിൽ പണം മുടക്കാൻ കഴിയും. കൃഷിയിൽ നിന്ന് ആദായം വർദ്ധിക്കും. പുതിയ ജോലിക്ക് സാദ്ധ്യത കൂടുതലാണ്. ജീവിതപങ്കാളിയുടെ മികച്ച നേട്ടങ്ങളിൽ അഭിമാനിക്കും. കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും അവഗണിക്കും. നിത്യവും ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കുക

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2)
സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ജോലിയിൽ നല്ല നേട്ടമുണ്ടാകും. കുടുംബ കാര്യങ്ങളിൽ നിലപാടുകൾ അംഗീകരിക്കപ്പെടും. ജീവിതത്തിൽ വഴിത്തിരിവുകൾ ഉണ്ടാവും. പ്രമുഖ വ്യക്തികളുമായുള്ള സൗഹൃദം വളരെ ശക്തമാകും. ആത്മവിശ്വാസവും ശുഭചിന്തയും ഗുണം ചെയ്യും. അപ്രതീക്ഷിതമായി യാത്രകൾ വേണ്ടി വരും. വിദേശത്ത് നല്ല ജോലി കിട്ടാൻ കൂടുതൽ സാധ്യതയുണ്ട്. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
സാമ്പത്തികമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ആഗ്രഹിച്ച കോഴ്‌സിന് പ്രവേശനം കിട്ടും. ബിസിനസ് രംഗത്തെ മന്ദതയും തടസ്സങ്ങളും നീങ്ങിക്കിട്ടും. പുതിയ
വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. ദാമ്പത്യത്തിലെ തെറ്റിദ്ധാരണകൾ പരിഹരിക്കാൻ സാധിക്കും. വിദേശത്ത് കഴിയുന്നവർക്ക് ധാരാളം നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല തൊഴിൽ ലഭിക്കും. നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
കാരുണ്യ പ്രവർത്തനങ്ങൾ വഴി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റും. കച്ചവടത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. മുടങ്ങിയ ഗൃഹനിർമ്മാണം പുനരാരംഭിക്കും. തീർത്ഥാടനം നടത്തും. വീട്ടിൽ മംഗളകർമ്മം നടക്കും. കർമ്മരംഗത്ത് സ്ഥിരതയും പുരോഗതിയുമുണ്ടാകും. തടസങ്ങൾ മാറ്റാൻ പുതിയ വഴികൾ ആരായും. പുതിയ ബന്ധം ഗുണം ചെയ്യും. വാഹനം വാങ്ങും. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ലളിതാസഹസ്രനാമം ജപിക്കണം.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1)
മത്സരങ്ങളിൽ വിജയിക്കും. ആഗ്രഹിച്ച രീതിയിൽ തന്നെ ഉപരിപഠനത്തിന് ചേരാൻ കഴിയും. സ്ഥാനക്കയറ്റം ശമ്പള വർധനവ് എന്നിവ ലഭിക്കും. വായ്പ അടച്ചു തീർക്കാൻ സാധിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. ആരോഗ്യം മെച്ചപ്പെടും. ഭൂമിക്രയവിക്രയത്തിൽ മികച്ചലാഭം കൊയ്യും. നിത്യവും ഓം ശരവണ ഭവ: 108 തവണ ജപിക്കണം

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1,2)
മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കും. കർമ്മരംഗത്ത് ലക്ഷ്യ ബോധവും ചുറുചുറുക്കും പ്രദർശിപ്പിക്കും. കലാകായികരംഗത്ത് പ്രോത്സാഹനവും പുതിയ അവസരങ്ങളും ലഭിക്കും മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കും സർക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കും. ഭൂമി വാങ്ങും. പഠനകാര്യത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കും. ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും 108 ഉരു ജപിക്കണം.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നിശ്ചയിച്ച് ഒരുക്കങ്ങൾ
തുടങ്ങും. പ്രതിബന്ധങ്ങൾ അനായാസം കൈകാര്യം
ചെയ്യാൻ കഴിയും. തീരുമാനം എടുക്കാനുള്ള ബുദ്ധിമുട്ട് മാറ്റിയെടുക്കും. ഭാവി സുരക്ഷിതമാക്കാൻ വേണ്ടതായ
ചില നിക്ഷേപങ്ങൾ നടത്തും. കാർഷിക മേഖലയിൽ
ആദായം വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കും.
കുടുംബാംഗങ്ങൾ ഒന്നിക്കും. വിദേശജോലിക്ക് സാധ്യത. നിത്യവും ഓം വചത്ഭുവേ നമഃ 108 തവണ ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
സങ്കീർണ്ണമായ ചില കാര്യങ്ങൾ കൈകാര്യം ചെയ്‌ത് വിജയിപ്പിക്കും. ജോലിയിൽ മികവ് തെളിയിക്കും. യാത്ര ഒഴിവാക്കും. ചില മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. സർക്കാരിന്റെ സഹായങ്ങൾ ലഭിക്കും. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കും. സൽകർമ്മങ്ങൾ ചെയ്യും. ജീവിതത്തിൽ വഴിത്തിരിവുകൾ ഉണ്ടാവും. സാമ്പത്തിക
നേട്ടം കൈവരിക്കും. പുതിയ ബിസിനസ് തുടങ്ങാൻ പറ്റിയ സമയമാണ്. ഓം നമോ നാരായണായ ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ഉത്തരവാദിത്ത്വം വർദ്ധിക്കും. ഏറ്റെടുത്ത കാര്യങ്ങൾ
കൃത്യമായി പൂർത്തിയാക്കും. സ്വന്തം കാര്യം കൂടുതൽ ശ്രദ്ധിക്കും. പ്രശസ്തി വർദ്ധിക്കും. ജോലിയിൽ ഉയർച്ച ഉണ്ടാവും. സന്തോഷവും സമാധാനവും വീണ്ടെടുക്കും.
ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. ബിസിനസ് വിപുലമാക്കും. കർമ്മരംഗത്ത് നല്ല പുരോഗതിയുണ്ടാകും. അഭിപ്രായഭിന്നതകൾ രമ്യമായി പരിഹരിക്കും. ഓം ശ്രീം നമഃ 108 തവണ ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
ഈശ്വരാധീനവും ഭാഗ്യാനുഭവങ്ങളും ഗുണം ചെയ്യും. ആരോഗ്യം ശ്രദ്ധിക്കണം. പ്രതീക്ഷിക്കാത്ത നേട്ടങ്ങളും
സഹായങ്ങളും ലഭിക്കും. സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം. വ്യവഹാരങ്ങളിൽ വിജയിക്കും. ഗൃഹ നിർമ്മാണതടസ്സങ്ങൾ നീങ്ങും. തൊഴിൽരംഗത്ത് പുരോഗതി കൈവരിക്കാൻ സാധിക്കും. ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടപ്പാക്കും. സന്തോഷവും ശാന്തിയും ഉണ്ടാവും. ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തികമായി
മികച്ച നേട്ടമുണ്ടാകും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തും. കലാരംഗത്ത് കൂടുതൽ അവസരങ്ങൾ കിട്ടും. പുതിയ സംരംഭങ്ങളിൽ പങ്കാളിയാകും. ആത്മവിശ്വാസം വർദ്ധിക്കും. ഗൃഹനിർമ്മാണം പുരോഗമിക്കും. യാത്രകൾ വേണ്ടി വരും. വാഹനം മാറ്റി വാങ്ങാൻ തീരുമാനിക്കും. ആഗ്രഹിച്ച കോഴ്‌സിന് പ്രവേശനം കിട്ടും. ഭൂമി വാങ്ങും.
നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
മാനസിക സംഘർഷങ്ങൾ ഒഴിഞ്ഞുപോകും. വീട്ടിൽ
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. വായ്പ
നേടാനുള്ള രേഖകൾ ശരിയാക്കും. തടസ്സങ്ങൾ നീങ്ങും.
തീരുമാനങ്ങളിൽ നിന്നും വ്യതിചലിക്കാത്തത് ഗുണം ചെയ്യും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനാകും.
പുതിയ ജോലി അല്ലെങ്കിൽ ജോലിമാറ്റത്തിന് പറ്റിയ
സമയമാണ്. സുഖസൗകര്യങ്ങൾ വർധിപ്പിക്കാനാകും.
നിത്യവും 108 ഉരു ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!