Friday, 22 Nov 2024
AstroG.in

പൊന്നോണം, ഉമാമഹേശ്വര വ്രതം, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലംഫലം

(2024 സെപ്തംബർ 15 – 21)

ജ്യോതിഷരത്നം വേണു മഹാദേവ്
കള്ളവും ചതിയുമില്ലാതെ മാനുഷരെല്ലാരും ഒന്നു പോലെ കഴിഞ്ഞ നല്ല കാലത്തെ ഓർമ്മിപ്പിച്ച് മാവേലിത്തമ്പുരാൻ എഴുന്നള്ളുന്ന ചിങ്ങത്തിലെ തിരുവോണം, പ്രദോഷം, ഉമാ മഹേശ്വര വ്രതം, പൗർണ്ണമി, നബിദിനം, വിശ്വകർമ്മ ജയന്തി, കന്നി രവി സംക്രമം, ശ്രീ നാരായണ ഗുരു സമാധി തുടങ്ങി വിശേഷ സമൃദ്ധമായ ഒരു വാരമാണ് സെപ്തംബർ 15 ന് തിരുവോണം നക്ഷത്രത്തിൽ ആരംഭിക്കുന്നത്. തിരുവോണ നാൾ തന്നെയാണ് പ്രദോഷ വ്രതവും. തിങ്കളാഴ്ചയാണ് നബിദിനവും വിശ്വകർമ്മ ജയന്തിയും, കന്നി രവി സംക്രമവും. കന്നി ഒന്ന് ചൊവ്വാഴ്ചയാണ്. അന്ന് തന്നെയാണ് പൗർണ്ണമിയും ഉമാമഹേശ്വര വ്രതവും. ശനിയാഴ്ചയാണ് ശ്രീനാരായണ ഗുരുദേവ സമാധി. സെപ്റ്റംബർ 21 ന് കാർത്തിക നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം മെച്ചപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യും. കഠിനമായ പരിശ്രമത്താൽ അംഗീകാരങ്ങൾ നേടും. ചുറ്റുമുള്ള ആളുകളുടെ പ്രോത്സാഹനം കിട്ടും. കമ്മീഷൻ ഇടപാടുകൾ വഴി ലാഭമുണ്ടാകും. പുതിയ സംരംഭങ്ങളിൽ പണം നിക്ഷേപിക്കാൻ കഴിയും. കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചനം ഉണ്ടാകും. ഭൂമി, വീട് വാങ്ങാൻ ചിലർക്ക് കഴിയും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഓം നമഃ ശിവായ 108 തവണ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
ജോലിയിൽ വേണ്ടത്ര ശ്രദ്ധിക്കാൻ ബുദ്ധിമുട്ടായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടി വരും. സമ്പത്ത് വർധിപ്പിക്കാൻ അവസരം കിട്ടും. യാഥാസ്ഥിതിക മനോഭാവം ദോഷം ചെയ്യും. കുടുംബ ബന്ധം മികച്ചതാക്കാൻ നന്നായി പരിശ്രമിക്കേണ്ടതുണ്ട്. സഹപ്രവർത്തകർ വാക്ക് പാലിക്കാത്തത് ബുദ്ധിമുട്ട്
സൃഷ്ടിക്കും. കഠിനാധ്വാനത്തിന് ഫലം കിട്ടും. യാത്രകൾ ആസ്വദിക്കും. ഓം നമോ നാരായണായ ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1 , 2, 3 )
രോഗങ്ങളിൽ നിന്നും മുക്തി നേടും. പല വഴികളിൽ നിന്ന് പണം ലഭിക്കും. അവസരങ്ങൾ നന്നായി ഉപയോഗിച്ച്, നിക്ഷേപം നടത്താൻ തീരുമാനിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ, പരിഹരിക്കാൻ കഴിയും. ഒരു യാത്രയ്ക്ക് പദ്ധതിയിടും. നിശ്ചയദാർഢ്യം ശക്തമാകും. അതിന്റെ സഹായത്തോടെ ഔദ്യോഗിക ജീവിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് ധാരാളം ഒഴിവ് സമയം ലഭിക്കും. ദിവസവും 108 തവണ വീതം ഓം നമോ നാരായണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
കുടുംബത്തിൽ സന്തോഷകരമായ ഒരു അന്തരീക്ഷം സംജാതമാകും. സന്താനങ്ങൾ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കും. ദീർഘകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം
ദോഷകരമായി ബാധിക്കാം. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉത്തരവാദിത്തങ്ങളുടെ ഭാരം വർദ്ധിക്കും. മത്സരപരീക്ഷകളിൽ അനുകൂലമായ ഫലം കിട്ടും. ദാമ്പത്യത്തിൽ പോസിറ്റീവിറ്റി കൊണ്ടു വരും. നിത്യവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കും. പെട്ടെന്ന് പണം സമ്പാദിക്കാൻ അവസരം തുറന്നു കിട്ടും. നഷ്ടസാധ്യത കൂടി നോക്കി നിക്ഷേപങ്ങൾ നടത്തണം. കുട്ടികളുടെ
പെരുമാറ്റം വിഷമിപ്പിക്കും. കർമ്മശേഷി, ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനായി ഒരു വലിയ തീരുമാനം എടുക്കാൻ കഴിയും, കൂടുതൽ ക്രിയാത്മകമായി ചിന്തിക്കും. നിങ്ങളുടെ തീരുമാനത്തെ കുടുംബാംഗങ്ങൾ പിന്തുണയ്‌ക്കും. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. നിത്യവും. ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ വീതം ജപിക്കണം.

കന്നിക്കൂറ്
( ഉത്രം 2, അത്തം, ചിത്തിര 1 , 2, 3 )
സഹപ്രവർത്തകന്റെ സ്വാർത്ഥത മന:സമാധാനം കെടുത്തും. വാഹനമോടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടും, എന്നാൽ മുൻകാല നിക്ഷേപങ്ങൾ സഹായിക്കും. നിർത്തിവച്ചിരുന്ന ജോലികൾ വീണ്ടും തുടങ്ങാൻ ചിന്തിക്കുകയാണെങ്കിൽ അതിന് സമയം അനുകൂലമാണെന്ന് പറയാനാകില്ല. ദാമ്പത്യത്തിൽ ചില കല്ലുകടികൾ നേരിടും. കുട്ടികൾക്ക് അമിതമായ സ്വാതന്ത്ര്യം നൽകുന്നത് ഭാവിയിൽ പ്രശ്നമാകും. നിത്യവും ഓം ഗം ഗണപതയേ 108 തവണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
അറിവും സ്നേഹവും കാരുണ്യവും മൂലം ചുറ്റുമുള്ള ആളുകളെ ആകർഷിക്കും. ചില കുടുംബ പ്രശ്നങ്ങൾ കാരണം ജീവിത പങ്കാളിയിൽ നിന്ന് മാറിനിൽക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങളിൽ ശരിയായ തീരുമാനം എടുക്കുന്നതിന് കഴിയാതെ ബുദ്ധിമുട്ടും. ജോലിയിൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് കഠിനമായി ശ്രമിക്കും.
എന്നാലും കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയില്ല. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം
നേടും. ഓം ഹം ഹനുമതേ നമഃ നിത്യവും ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
പ്രതീക്ഷയ്ക്കനുസരിച്ച് പണം കിട്ടാത്തത് നിരാശയ്ക്ക് കാരണമാകും. വെറുതെസമയം പാഴാക്കുന്നതിനു പകരം ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന കാര്യങ്ങൾ ചെയ്യണം. മാനസിക സമ്മർദ്ദങ്ങൾ നേരിടേണ്ടി വരും. കുടുംബ വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും. ജീവിത പങ്കാളിയോട് എല്ലാ രഹസ്യങ്ങളും തുറന്ന പറയുന്നത് ദോഷകരമായി ഭവിക്കും. ബിസിനസ്സിൽ അനുകൂല ഫലങ്ങൾ ലഭിക്കും. വിദ്യാഭ്യാസത്തിൽ അസൂയാവഹമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഓം നമഃ ശിവായ നിത്യവും ജപിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ധാരാളം പണം ചെലവഴിക്കേണ്ടി വരും. ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിലെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ നിർബ്ബന്ധിതമാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഔദ്യോഗിക കാര്യത്തിൽ മുമ്പത്തെ ആഴ്‌ചയേക്കാൾ ഇത് മികച്ചതായിരിക്കും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. ബിസിനസ്സ് വളർത്തുന്നതിന് സഹായം ചെയ്യാൻ ചിലർ മുന്നോട്ട് വരാൻ സാധ്യതയുണ്ട്. ഭാഗ്യം അനുകൂലമാകും. നിത്യവും ഓം ശരവണ ഭവ: 108 ഉരു ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
ആരോഗ്യം മെച്ചപ്പെടുത്താൻ പതിവായി ധ്യാനവും യോഗയും ചെയ്യുക. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഉയർന്ന നിരക്കിൽ വായ്പ എടുക്കാൻ സാധ്യതയുണ്ട്.. വിവാഹം നിശ്ചയിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. പുതിയ ചങ്ങാതിമാരെ ലഭിക്കും. ഔദ്യോഗിക ആവശ്യത്തിന്
ഒരു യാത്ര പോകേണ്ടി വരാം. പഴകിയ ഭക്ഷണം ഉദരരോഗങ്ങൾക്ക് കാരണമാകും. പങ്കാളിയുമായി
അകന്നുനിൽക്കുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ലളിതാ സഹസ്രനാമം പതിവായി ജപിക്കണം.


കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട സംഗതികൾ അനുകൂലമായിരിക്കും. ഭാഗ്യം നിങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കും, അതിനാൽ ഏറ്റെടുത്ത ഏത് ജോലിയും ഒരു തടസ്സവുമില്ലാതെ പൂർത്തിയാക്കാൻ കഴിയും. മികച്ച അവസരങ്ങൾ തെന്നിമാറാൻ അനുവദിക്കരുത്, അത് പൂർണ്ണമായി പ്രയോജനപ്പെടുത്തിയാൽ ജോലിയിൽ മുന്നേറുക തന്നെ ചെയ്യും. വിചിത്രമായ പെരുമാറ് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും. കോപം കുറയ്ക്കണം. ഓം ഭദ്രകാള്യൈ നമഃ നിത്യവും 108 ഉരു ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
നഷ്ടസാധ്യതയുള്ള പദ്ധതികളിൽ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കുക. അല്ലെങ്കിൽ കുഴപ്പങ്ങളിൽ അകപ്പെടാം. ഒരു കുടുംബാംഗത്തിന് പുതിയ ജോലി കിട്ടും. വീട്ടിലെ വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഗൃഹനവീകരണത്തെക്കുറിച്ച് ആലോചിക്കും. പ്രണയം പൂവണിയും. പങ്കാളിക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ആരോഗ്യത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. പരിശ്രമങ്ങൾക്ക് മികച്ച ഫലം ലഭിക്കും. ഭാഗ്യത്തിൻ്റെ പിന്തുണ ഉണ്ടാകും. ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

error: Content is protected !!