Sunday, 13 Oct 2024
AstroG.in

വിജയദശമി, ഏകാദശി, പ്രദോഷം, പൗർണ്ണമി,
തുലാം സംക്രമം; ഈ ആഴ്ചത്തെ നക്ഷത്രഫലം

( 2024 ഒക്ടോബർ 13 – 19 )

ജ്യോതിഷരത്നം വേണു മഹാദേവ്

2024 ഒക്ടോബർ 13 ന് അവിട്ടം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ
വിജയദശമി, വിദ്യാരംഭം, പാശാങ്കുശ ഏകാദശി വ്രതം
പ്രദോഷ വ്രതം എന്നിവയാണ്. വാരം ആരംഭിക്കുന്ന 13 നാണ് വിജയദശമി. ഞായറാഴ്ച രാവിലെ 9:09 ന് മുൻപാണ് പൂജയെടുപ്പിനും വിദ്യാരംഭത്തിനും ഉത്തമം.
അന്ന് രാവിലെ 6.15 മുതൽ വിദ്യാരംഭം കുറിക്കാൻ ഉത്തമസമയമാണ്. കാലത്ത് 9:09 വരെ മാത്രമാണ് വിജയദശമി തിഥിയുള്ളത്. അതിനകം വിദ്യാരംഭം നടത്തണം. 14 തിങ്കളാഴ്ചയാണ് ഏകാദശി വ്രതം.
അന്ന് വെളുപ്പിന് 1:18 മുതൽ പകൽ 11:56 വരെയാണ് വ്രതത്തിലെ ഏറ്റവും പ്രധാന സമയമായ ഹരിവാസരം. വ്രതം നോൽക്കുന്നവർ ഈ സമയത്ത് അന്നപാനാദികൾ ഒഴിവാക്കി വിഷ്ണു നാമങ്ങളും മന്ത്രങ്ങളും ജപിക്കുക.
പാപാങ്കുശ ഏകാദശി എന്ന് അറിയപ്പെടുന്ന ഈ വ്രതം നോൽക്കുന്നത് ഭൗതിക സുഖവും ധനവും ആരോഗ്യവും ലഭിക്കുന്നതിന് ഉത്തമമാണ്. അശ്വനി മാസത്തിലെ വെളുത്തപക്ഷത്തിലാണ് പാപാങ്കുശ ഏകാദശി വരുന്നത്. ഒക്ടോബർ 15 ചൊവ്വാഴ്ചയാണ്
ശിവപ്രീതികരമായ കന്നിയിലെ വെളുത്തപക്ഷ പ്രദോഷ വ്രതം. ഈ ദിവസം വ്രതമെടുത്ത് ശിവക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതി പ്രീതിയാൽ എല്ലാ ആഗ്രഹവും സഫലമാകും. ഒക്ടോബർ 17 വ്യാഴാഴ്ചയാണ് തുലാം രവി സംക്രമവും പൗർണ്ണമിയും. അന്ന് രാവിലെ 7:42 ന് രേവതി മൂന്നാം പാദം മീനക്കൂറിൽ സൂര്യ സംക്രമം നടക്കും. ചന്ദ്രോദയ സമയത്ത് പൗർണ്ണമി തിഥിയുള്ളത് തലേന്ന് ബുധനാഴ്ചയാണ്. അതിനാൽ ക്ഷേത്രങ്ങളിൽ പൗർണ്ണമി പൂജയും ഐശ്വര്യ പൂജയും
14 ന് വൈകിട്ട് നടക്കും. ഒക്ടോബർ 19 ന് കാർത്തിക നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ
നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം മെച്ചപ്പെടും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം നല്ലതായിരിക്കാം. ഗൃഹനിർമ്മാണം ആരംഭിക്കും. മുതിർന്നവർക്ക് അർഹമായ പ്രാധാന്യം ലഭിക്കും. മനോവീര്യം വർദ്ധിക്കും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. ജോലിസ്ഥലത്തെ പെരുമാറ്റത്തിൽ മേലുദ്യോഗസ്ഥർ കോപിക്കും. തെറ്റിദ്ധാരണ മാറ്റാൻ കഴിയും. ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
അടുത്ത ഒരു ബന്ധുവുമായി ഏതെങ്കിലും അനാവശ്യ കാര്യത്തെച്ചൊല്ലിയുള്ള വഴക്ക് കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും. ഇളയ സഹോദരങ്ങളെ
സാമ്പത്തികമായി സഹായിക്കും. ഓഫീസ് അന്തരീക്ഷം മികച്ചതാക്കും. മേലുദ്യോഗസ്ഥരോട് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയും. പ്രധാനപ്പെട്ട ജോലികൾക്കായി വിദൂരത്ത് പോകേണ്ടിവരാം. വിദ്യാർത്ഥികൾ പഠനത്തിൽ അലസ മനോഭാവം ഒഴിവാക്കണം. നിത്യവും 108 തവണ
വീതം ഓം നമോ ഭഗവതേ വാസുദേവായ ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര , പുണർതം 1, 2, 3 )
ആരോഗ്യ കാര്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ഒരു കാരണവശാലും വലിയ രോഗങ്ങളൊന്നും ഉണ്ടാകില്ല. പണം സൂക്ഷിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ സമീപ ഭാവിയിൽ തന്നെ ധാരാളം പ്രശ്‌നങ്ങൾ ഉണ്ടാക്കും. ക്ഷമയുടെ അഭാവം കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കും. വസ്ത്രധാരണത്തിൽ പുതുമ നിലനിർത്താൻ കഴിയും. ജോലിസ്ഥലത്ത് എന്തെങ്കിലും അനുകൂലമായ കാര്യങ്ങൾ സംഭവിക്കും. ഭൂമി വിൽക്കും. ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
പങ്കാളിത്ത ബിസിനസ് നടത്തുന്നവർ വളരെ ജാഗ്രത പാലിക്കണം. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ തിരിച്ചടി ഉറപ്പാണ്. പ്രശ്നങ്ങൾ
പരിഹരിക്കാൻ ക്ഷമയോടെ കാത്തിരിക്കണം. പങ്കാളിയെ സന്തോഷിപ്പിക്കാൻ ശ്രമിക്കണം. ഔദ്യോഗിക തടസ്സങ്ങൾ നേരിടേണ്ടിവരും. ജോലികൾ മാറ്റിവച്ചു അനാവശ്യമായി കാലതാമസം വരുത്തരുത്. മത്സരപരീക്ഷയിൽ ജയിക്കും.
സർപ്പദേവതകളെ പ്രീതിപ്പെടുത്താൻ വഴിപാട് നടത്തുക.

ചിങ്ങക്കൂറ്
(മകം, പൂരം , ഉത്രം 1 )
ശുഭചിന്തകൾ ഗുണം ചെയ്യും. ആരോഗ്യ സംബന്ധമായി
വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരില്ല. അനായാസം
വരുമാനം വർദ്ധിപ്പിക്കാൻ കഴിയും. വായ്പ നൽകിയ പണം തിരിച്ചു കിട്ടും. പുതിയ പ്രോജക്റ്റുമായി ബന്ധപ്പെട്ട് കുറച്ച് പണം സമ്പാദിക്കാൻ സാധ്യതയുണ്ട്. ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ഒന്നും ചെയ്യരുത്. പാലിക്കാൻ കഴിയുന്ന
വാഗ്ദാനം മാത്രം നൽകണം. ജോലിയുമായി ബന്ധപ്പെട്ട്‌ നിരവധി പ്രശ്നങ്ങൾ അനുഭവപ്പെടും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. എന്നും 108 ഉരു ഓം ശ്രീം നമഃ ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 , 3 )
ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നു നിൽക്കണം. ബിസിനസ്സ് നടത്തുന്ന ആളുകളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തേണ്ടിവരും. മൊത്തത്തിൽ, സാമ്പത്തിക കാര്യങ്ങൾക്ക് സമയം നല്ലതാണ്. എന്നാലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു മുതിർന്ന കുടുംബാംഗത്തിൻ്റെ ചികിത്സയ്ക്കായി ഡോക്ടറെ കാണേണ്ടി വരും. പ്രണയം അപ്രതീക്ഷിത സന്തോഷം നൽകും. ശമ്പള വർദ്ധനവിന് സാധ്യതയുണ്ട്. ഓം ഗം ഗണപതയേ നമഃ ജപിക്കുക.


തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. മാനസിക സമ്മർദ്ദങ്ങൾ മറികടക്കും. ഗൃഹത്തിൽ ഒരു മംഗളകർമ്മം നടക്കാൻ സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി വഷളാകാതെ നോക്കണം. സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ കുടുംബാംഗങ്ങളുടെ അഭിപ്രായം ആരായും.
ചിലർ ആഭരണങ്ങളോ ഗൃഹോപകരണങ്ങളോ വാങ്ങും. വിവാഹം തീരുമാനിക്കും. തൊഴിൽപരമായി വളരെ നല്ല സമയമാണ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യാൻ ക്ഷണം കിട്ടും. ഓം നമഃ ശിവായ ദിവസവും ജപിക്കണം

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ജീവിത പങ്കാളിക്കായി ധാരാളം പണം ചെലവഴിക്കും.
രോഗങ്ങൾ ശമിക്കും. എങ്കിലും കൂടുതൽ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ശമ്പളം വർദ്ധിക്കും. വീട്ടിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും. തീർത്ഥയാത്ര നടത്താൻ പദ്ധതിയിടും. കുടുംബത്തിൽ ഒരു സന്തോഷ അന്തരീക്ഷം സംജാതമാകും. ദാമ്പത്യ
ജീവിതം മികച്ചതായിരിക്കും. കോപം നിയന്ത്രിക്കാൻ
ശ്രമിക്കണം. വാക്കുപാലിക്കാത്തവരോട് അതൃപ്തി കാട്ടും. എന്നും ഓം വചത്ഭുവേ നമഃ 108 ഉരു ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
മാനസിക സമ്മർദ്ദങ്ങളിൽ നിന്നും അകന്നുനിൽക്കാൻ കഴിയും. എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് അതിൻ്റെ ആവശ്യകത നന്നായി വിലയിരുത്തണം. കുടുംബത്തിലെ അന്തരീക്ഷം പതിവിലും മനോഹരമായിരിക്കും. അടുത്ത ചില ബന്ധുക്കളോ സുഹൃത്തുക്കളോ വീട് സന്ദർശിക്കും. ഒരു പ്രത്യേക വ്യക്തിയുമായുള്ള സൗഹൃദം പങ്കാളിയെ അസ്വസ്ഥമാക്കും. ജോലിയിൽ പുരോഗതി കൈവരും. ക്ഷമ വേണം. തിടുക്കത്തിൽ യാതൊരു തീരുമാനവും എടുക്കരുത്. വിദേശയാത്ര നടത്താൻ അനുമതി കിട്ടും. നിത്യവും 108 ഉരു ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1, 2 )
സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും. ഇതുമൂലം മാനസിക സമ്മർദ്ദവും ഉത്കണ്ഠയും നേരിടും. സാമ്പത്തികമായി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു പഴയ നിക്ഷേപത്തിൽ‌ നിന്നും പ്രയോജനം ലഭിക്കാൻ‌ സാധ്യതയുണ്ട്. ജീവിതപങ്കാളിയോട് മുമ്പത്തേതിലും വളരെ കൂടുതൽ ആകർഷണം തോന്നും. പ്രിയപ്പെട്ട ചില
ആളുകൾക്കായി ധാരാളം പണം നഷ്‌ടപ്പെടുത്തും. പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരം ലഭിക്കും. പ്രവർത്തന ശൈലിയിൽ സഹപ്രവർത്തകർ അസംതൃപ്തരാണെന്ന് അറിയും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.

കുംഭക്കൂറ്
( അവിട്ടം 1, 2, ചതയം , പൂരുരുട്ടാതി 1, 2, 3 )
വാക് ദോഷം സംഭവിക്കാതിരിക്കാൻ സൂക്ഷിച്ച് മാത്രം
സംസാരിക്കണം. അനാവശ്യമായി വിവാദങ്ങളിൽ കുടുങ്ങാൻ സാധ്യത കാണുന്നു. മാനസിക പിരിമുറുക്കം കുറയില്ല. പൂർവ്വിക സ്വത്ത് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിലൂടെ ഗണ്യമായ തുക ലഭിക്കും. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സമയം വളരെ നല്ലതാണ്. ബിസിനസ്സുകാർക്ക് മുതിർന്നവരുടെ പിന്തുണയോടെ മികച്ചരീതിയിൽ പ്രവർത്തിക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. ഓം ഹം ഹനുമതേ നമഃ 108 ഉരു ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ദു:ശീലങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും. പെട്ടെന്ന് കിട്ടുന്ന ലാഭം വൻ പദ്ധതിയിൽ നിക്ഷേപിക്കാൻ തീരുമാനിക്കും. മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കും.
മാനസിക അസ്വസ്ഥതകളിൽ നിന്നും മോചനം ലഭിക്കും. സ്നേഹം പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടും. പുതിയതായി വെല്ലുവിളികളുണ്ടാകും. തന്ത്രപൂർവം നീങ്ങിയില്ലെങ്കിൽ ജോലിസ്ഥലത്ത് കുഴപ്പങ്ങളിലകപ്പെടാൻ സാധ്യതയുണ്ട്.
തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. നിത്യവും
ഓം നമോ നാരായണായ 108 തവണ വീതം ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!