Wednesday, 18 Dec 2024
AstroG.in

ധനുസംക്രമം, ആയില്യം, കുചേല ദിനം ; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

(2024 ഡിസംബർ 15 – 21)
ജ്യോതിഷരത്നം വേണു മഹാദേവ്

2024 ഡിസംബർ 15 ന് മകയിരം നക്ഷത്രം ആദ്യപാദം ഇടവക്കൂറിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ പൗർണ്ണമി, ധനുരവി സംക്രമം, ധനുമാസ ആയില്യം, കുചേല അവിൽ ദിനം എന്നിവയാണ്. വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് പൗർണ്ണമി. ഉച്ചയ്ക്ക് 2:31 വരെയാണ് പൗർണ്ണമി തിഥി ; ശേഷം പ്രഥമയാണ്. ഡിസംബർ 16 തിങ്കളാഴ്ചയാണ് ധനുമാസപ്പുലരി. ധനു രവി സംക്രമം വൃശ്ചികം 30 ഞായർ രാത്രി 10:11 മണിക്കാണ്. ധനു സംക്രമം ഞായറാഴ്ച രാത്രിയിൽ ആയതിനാലാണ് തിങ്കളാഴ്ച ധനുമാസപ്പുലരി വരുന്നത്. ഡിസംബർ 18 നാണ് കുചേല അവിൽ ദിനം. ശ്രീകൃഷ്ണ ഭഗവാൻ ദരിദ്രനായ സതീത്ഥ്യൻ കുചേലന്റെ ദുരിതം മാറ്റിയ ദിവസമായി ആചരിക്കുന്നത് ധനുവിലെ ആദ്യ ബുധനാഴ്ചയാണ്. ഡിസംബർ 19 നാണ് ധനുമാസത്തിലെ ആയില്യം. ഡിസംബർ 21 ന് ചിങ്ങക്കൂറിൽ ഉത്രം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്ര ഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
പല തരത്തിൽ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയും. ജീവിതത്തിന്റെ എല്ലാ വശങ്ങളും ആസ്വദിക്കും. പഴയ ഓർമ്മകൾ പുതുക്കും. ജോലിയിൽ പുരോഗതി നേടും. ജീവിതപങ്കാളി പ്രശംസിക്കുക മാത്രമല്ല നിങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊള്ളാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും. ശത്രുക്കൾ സജീവമായി തുടരും. ഒപ്പം നിങ്ങളുടെ ബലഹീനതകൾ മുതലെടുക്കാൻ ഗൂഡാലോചന നടത്തും. ഓം ശരവണ ഭവ: 21 തവണ വീതം നിത്യവും ജപിക്കുക.

ഇടവക്കൂറ്
( കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
വായ്പ ആവശ്യപ്പെടുന്ന എല്ലാ സുഹൃത്തുക്കളിൽ നിന്നും ഒഴിഞ്ഞ് മാറി നില്ക്കാൻ ശ്രദ്ധിക്കുക. പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക, അല്ലെങ്കിൽ ഉദര സംബന്ധമായ രോഗങ്ങൾക്ക് സാധ്യത കാണുന്നു. മംഗള കർമ്മത്തിൽ
പങ്കെടുക്കും. ദാമ്പത്യജീവിതത്തിൽ പരസ്പര വിശ്വാസം ശക്തിപ്പെടും. പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിച്ച്
പ്രശ്നങ്ങൾ പരിഹരിക്കും. ജോലിയിൽ ആഗ്രഹിക്കുന്ന അവസരം ലഭിക്കും. രഹസ്യങ്ങൾ അറിയാൻ അവസരം
കിട്ടും. നിത്യവും ഓം നമോ നാരായണായ ജപിക്കണം.

മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ബിസിനസ്സിൽ മികച്ച ലാഭം നേടാൻ കഴിയും. എന്നാൽ പണം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ വേണ്ടതുണ്ട്. സാമ്പത്തികമായ തീരുമാനങ്ങൾ തിരക്കിട്ട് എടുക്കരുത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും എപ്പോഴും കൂടെ നിൽക്കും. ഇച്ഛാശക്തി ശക്തമായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ പുതിയ നേട്ടം കൈവരിക്കാൻ കഴിയും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. ഈശ്വരാധീനം വർദ്ധിക്കും. പങ്കാളിയുടെ ആവശ്യങ്ങൾക്കായി സമയം
കണ്ടെത്തും. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലത്.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ഒരു സഹപ്രവർത്തകന്റെ സ്വാർത്ഥത മന:സമാധാനം കെടുത്തും. വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പക്ഷേ ചെലവിലും വലിയ വർദ്ധനവുണ്ടാകും. അകന്ന ബന്ധുവിൽ നിന്നും ഒരു നല്ല വാർത്ത കേൾക്കും. ജോലിയിൽ മുന്നേറാൻ സഹപ്രവർത്തകരുടെ സഹായസഹകരണങ്ങൾ കിട്ടും.
വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. നെഗറ്റീവ് സമീപനം
മാറണം. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മുക്തി നേടും. പണം അല്ലെങ്കിൽ വാലറ്റ് നഷ്ടപ്പെടാതെ നോക്കണം. പ്രതികൂല സാഹചര്യങ്ങൾ സമർത്ഥമായി തരണം ചെയ്യാനാകും. ഒരു വ്യക്തിയുമായി കൂടുതൽ അടുക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും. പുതിയ സംരഭങ്ങൾ ആരംഭിക്കും; അതിൻ്റെ അടിത്തറ ശക്തമാക്കാൻ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ദു:ശീലങ്ങളുള്ള ആളുകളിൽ നിന്ന് അകന്നു നിൽക്കണം. മത്സരപരീക്ഷയിൽ വിജയം നേടും.
ഓം നമഃ ശിവായ ദിവസവും 108 ഉരു വീതം ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം ചിത്തിര 1,2 )
സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. ചെറിയ
ചില ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്. ദാമ്പത്യ ജീവിതം ശക്തമായിരിക്കും. തെറ്റിദ്ധാരണകൾ പരിഹരിക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും. വ്യാപാരികൾ അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിന് സുപ്രധാന തീരുമാനങ്ങൾ എടുക്കും. സഹപ്രവർത്തകരുടെ സഹായം സ്വീകരിക്കും.
ഓം നമോഭഗവതേ വാസുദേവായ എന്നും ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
സാമ്പത്തികമായി സമയം വളരെ മികച്ചതായിരിക്കും. കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. വീട്ടിൽ സന്തോഷകരമായ ഒരു അന്തരീക്ഷം നിലനിൽക്കും. പ്രധാനപ്പെട്ട ജോലി പൂർത്തിയാക്കാൻ കഴിയും. സഹപ്രവർത്തകരുടെ പിന്തുണ നേടുന്നതിന് സാധിക്കും. വിദൂരയാത്ര വേണ്ടി വരും. ഒരു നല്ല വാർത്ത സുഹൃത്ത് വഴി ലഭിക്കും. ഭൂമി ക്രയവിക്രയത്തിനുള്ള തടസ്സങ്ങളെല്ലാം മാറ്റാൻ കഴിയും. വിദേശ പഠനത്തിന് അവസരം ലഭിക്കും. ലളിതാ സഹസ്രനാമം ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യം നല്ലതായിരിക്കും. കുടുംബാംഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തും. പണച്ചെലവ് വർദ്ധിക്കും. സാമ്പത്തിക സ്ഥിരതയുണ്ടാക്കാൻ ശ്രമം തുടരും. കിട്ടുന്ന അവസരങ്ങൾ പരമാവധി ഭംഗിയായി പ്രയോജനപ്പെടുത്തും. മാതാപിതാക്കൾ സഹായിക്കും. മനോവീര്യം വർദ്ധിക്കും. കുടുംബജീവിതം സുഗമമായി തുടരും. തെറ്റിദ്ധാരണകൾ തിരുത്തും. ജോലിസ്ഥലത്ത് എതിരാളികൾ മുട്ടുമടക്കും. കഠിനാദ്ധ്വാനം ഫലം ചെയ്യും. ഓം ഭദ്രകാള്യൈ നമഃ ദിവസവും 108 തവണ ജപിക്കുക.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ഭൂമിയിൽ നിന്നോ കുടുംബസ്വത്തിൽ നിന്നോ പെട്ടെന്ന് പണം ലഭിക്കാൻ സാദ്ധ്യത കാണുന്നു. സമൂഹനന്മയ്ക്ക്
ചില പ്രവർത്തനങ്ങളിൽ ഏർപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തിൽ സമയം മികച്ചതായിരിക്കും. അമിതമായി ചിന്തിക്കുന്നത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം നൽകും. ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ ചില മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ട്. ജോലിയിൽ മികവ് തെളിയിക്കാനാകും. ബിസിനസുകാർക്ക്, പുതിയ ഉപഭോക്താക്കളെ കിട്ടും.
ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
അപ്രതീക്ഷിത ചെലവുകൾ വളരെ കുറവായിരിക്കും. അതിനാൽ സമ്പാദ്യം വർദ്ധിപ്പിക്കാൻ കഴിയും. അറിവ്
നേടാനുള്ള ശ്രമം പുതിയ ചങ്ങാതിമാരെ സൃഷ്ടിക്കാൻ സഹായിക്കും. വിവാഹം നിശ്ചയിക്കും. ആരോഗ്യ കാര്യത്തിൽ സമയം നല്ലതായിരിക്കും. മുൻകാലത്തെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കും.
മുതിർന്നവരുടെ പിന്തുണയോടെ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം നടത്താൻ കഴിയും.
ഓം ഗം ഗണപതയേ നമഃ എന്നും 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സമൂഹത്തിലെ ചില പ്രമുഖ വ്യക്തികളെ കണ്ടുമുട്ടും. അവരുമായി ഭാവിയിൽ ദൃഢമായ ബന്ധമുണ്ടാക്കാൻ കഴിയും. കലഹവും തർക്കവും ഒഴിവാക്കണം. വാഹനം വാങ്ങാൻ ശ്രമം നടത്തും. പൂർവ്വിക സ്വത്ത് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിലൂടെ ഗണ്യമായ തുക ലഭിക്കും. ശരിയായ നിരവധി തീരുമാനങ്ങൾ എടുക്കാൻ കഴിയും. കുടുംബ ജീവിതത്തിൽ വരുന്ന പ്രശ്‌നങ്ങൾ സമർത്ഥമായി മറികടക്കും. ജോലിക്ക് കൂടുതൽ പ്രാധാന്യം നൽകും. പുതിയ അവസരങ്ങൾ ലഭിക്കും. ദിവസവും ഓം ഹം ഹനുമതേ നമഃ 108 ഉരു ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി , രേവതി )
ലാഭവിഹിതം, റോയൽറ്റി , കമ്മിഷൻ വഴി വലിയ നേട്ടം ഉണ്ടാകും. പണം ലാഭകരമായ പദ്ധതികളിൽ നിക്ഷേപം നടത്തും..ജനപ്രീതി വർദ്ധിക്കും. ധാർഷ്ട്യം, പരുഷമായ പെരുമാറ്റം എന്നിവ ദോഷം ചെയ്യും. വിശിഷ്ടരായ
വ്യക്തികളുടെ ശ്രദ്ധ ആകർഷിക്കും. അവിവാഹിതരായ ആളുകൾ ഒരു വ്യക്തിയെ കണ്ടുമുട്ടാനും അവരുമായി പ്രണയത്തിലാകാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് എന്തെങ്കിലും അനുകൂലമായ കാര്യങ്ങൾ സംഭവിക്കും.
ശത്രുവായി കരുതിയ ആൾ മിത്രമാണെന്ന് അറിയും. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!