തിരുവാതിര, പൗർണ്ണമി, മകരസംക്രമം, മകരവിളക്ക്; ഈ ആഴ്ചത്തെ നക്ഷത്ര ഫലം
( 2025 ജനുവരി 12 – 18 )
ജ്യോതിഷരത്നം വേണു മഹാദേവ്
ധനുമാസത്തിലെ തിരുവാതിര, പൗർണ്ണമി, മകരസംക്രമം, ശബരിമല മകരവിളക്ക്, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി, മകരച്ചൊവ്വ, മകരത്തിലെ ആയില്യം എന്നിവയാണ് 2025 ജനുവരി 12 ന് മകയിരം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ജനുവരി 13 നാണ് ധനുമാസത്തിലെ തിരുവാതിരയും പൗർണ്ണമിയും. ജനുവരി 14 നാണ്
മകരമാസവും ഉത്തരായണ പുണ്യകാലവും ആരംഭം.
അന്ന്, ചൊവ്വാഴ്ച രാവിലെ 8:45 നാണ് മകര സംക്രമ പൂജ. കവടിയാർ കൊട്ടാരത്തിൽ നിന്നും ദൂതൻ വശം കൊടുത്തു വിടുന്ന നെയ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയാണ് സംക്രമ പൂജയിലെ പ്രധാന ചടങ്ങ്. ചൊവ്വാഴ്ച വൈകിട്ടാണ് ശബരിമലയിൽ തിരുവാഭരണം ചാർത്തി സാക്ഷാൽ അയ്യപ്പസ്വാമിയുടെ ദിവ്യദർശനം ലഭിക്കുന്ന ദീപാരാധന. ആകാശത്തപ്പോൾ മകരനക്ഷത്രം ഉദിച്ചുയരും. പൊന്നമ്പലേമേട്ടിൽ മകര ജ്യോതി തെളിയും. മകരം ഒന്നിനാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി. മാട്ടുപ്പൊങ്കലും മകരച്ചൊവ്വയും ഈ ദിവസം തന്നെയാണ്. ജനുവരി 16 വ്യാഴാഴ്ചയാണ് മകരത്തിലെ ആയില്യം പൂജ. ജനുവരി 18 ന് ഉത്രം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്ര ഫലം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1)
ഊർജ്ജസ്വലരായിരിക്കും. ജോലിഭാരം കാരണം വല്ലാതെ ബുദ്ധിമുട്ടും. കുടുംബാംഗങ്ങളോടൊപ്പം ധാരാളം സമയം
ചെലവഴിക്കും. ആർക്കും പണം കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യരുത്. ഊഷ്മളമായ പെരുമാറ്റം ചുറ്റുമുള്ളവർക്ക് സന്തോഷമേകും. വിവിധ രംഗങ്ങളിൽ മുന്നേറാൻ നിരവധി അവസരം ലഭിക്കും. കഠിനാദ്ധ്വാനം വഴി മാതൃകയാവാൻ സാധിക്കും. അഹങ്കാരം വർദ്ധിക്കും. നിത്യവും ഓം ശരവണ ഭവ: 108 തവണ വീതം ജപിക്കണം.
ഇടവക്കൂറ്
( കാർത്തിക 2 , 3 , 4 , രോഹിണി, മകയിരം 1, 2 )
ശാരീരികമായും മാനസികമായും സൗഖ്യം ഉണ്ടാകും. ഭൂമി, ഇടപാടുകളിൽ ലാഭമുണ്ടാകും. പുതിയ പദ്ധതികളിൽ
ധനം നിക്ഷേപിക്കുന്നതിന് ഈ സമയം വളരെ നല്ലതാണ്. സ്വകാര്യ ജീവിതത്തിൽ പഴയ രഹസ്യം തുറന്നുകാട്ടിയത് കാരണം ചില പ്രശ്നങ്ങൾ നേരിടേണ്ടിവരാം. ജോലിയിൽ
തെറ്റ് വരാതെ സൂക്ഷിക്കണം. അഥവാ എന്തെങ്കിലും ഒരു വീഴ്ചയുണ്ടായാൽ അത് അംഗീകരിച്ചാൽ കാര്യങ്ങൾ അനുകൂലമാകും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും
ഓം ഗം ഗണപതയേ നമഃ നിത്യവും 108 ഉരു ജപിക്കണം.
മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
അമിത ജോലിഭാരം വിഷമിപ്പിക്കും. രോഗദുരിതങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയും. നല്ല ഭക്ഷണരീതിയും ജീവിതശൈലിയും ആരോഗ്യം മെച്ചപ്പെടുത്തും. ചിലർക്ക് വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാനുള്ള സാധ്യതയുമുണ്ട്. ധാരാളം പണം ചിലവഴിക്കും. എന്നാൽ ഇത് സാമ്പത്തിക ഭദ്രതയെ ഒരു തരത്തിലും ബാധിക്കുകയില്ല. ജോലിയിൽ, ഭാഗ്യത്തിന്റെ പിന്തുണ, മേലുദ്യോഗസ്ഥരുടെ പ്രശംസ
സഹകരണം എന്നിവ ലഭിക്കും. ചിലർക്ക് ആഗ്രഹിക്കുന്ന പ്രമോഷൻ ലഭിക്കാം. വിഷ്ണു സഹസ്രനാമം ജപിക്കുക.
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
കർമ്മരംഗത്ത് നേട്ടങ്ങളുണ്ടാക്കാൻ ചില അവസരങ്ങൾ
തുറന്നു കിട്ടും. കഠിനാദ്ധ്വാനത്തിന് മികച്ച ഫലം ലഭിക്കും. മത്സരപരീക്ഷയിൽ വിജയം കരസ്ഥമാക്കും. ഗൃഹത്തിൽ
സമാധാനം നിലനിർത്താൻ വിട്ടുവീഴ്ച ചെയ്യാൻ കഴിയും.
ഓരോ സംരംഭത്തിൻ്റെയും മാറ്റത്തിന്റെയും തുടക്കത്തിൽ ചില പ്രശ്നങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കണം. ഉന്നത
ബന്ധങ്ങൾ പണം വിവേകത്തോടെ നിക്ഷേപിക്കാൻ നിങ്ങളെ സഹായിക്കും. ചങ്ങാതിമാർ വഞ്ചിക്കുമെന്ന് സംശയം തോന്നും. ഒരു കുടുംബാംഗത്തോട് കോപിക്കും.
നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
വൈകാരികമായ ചില പ്രതികരണങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകും. വിചിത്രമായ പെരുമാറ്റം ചുറ്റുമുള്ള ആളുകളെ ആശയക്കുഴപ്പത്തിലാക്കും. സാമ്പത്തികമായ
പ്രശ്നങ്ങളിൽ നിന്ന് പുറത്തുവരാൻ കഴിയും. ജോലി
സംബന്ധമായി യാത്ര ചെയ്യേണ്ടി വരും. കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി സംസാരിക്കുമ്പോൾ ക്ഷമാപൂർവം ഇടപെടണം. അവരുടെ അഭിപ്രായങ്ങളും കേൾക്കണം.
ആത്മവിശ്വാസക്കുറവ് കാരണം ശരിയായ തീരുമാനം എടുക്കാൻ കഴിയില്ല. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2, 3)
ശാരീരികമായും മാനസികമായും ഒരു സുഖം തോന്നും.
വരുമാനവും ചെലവും വർദ്ധിക്കും. ഭാവിയിലെ അപകട സാധ്യത കൂടി ശ്രദ്ധിച്ച് സമ്പത്ത് സ്വരൂപിക്കുന്നതാണ്
നല്ലത്. ഒരു അകന്ന ബന്ധുവിൽ നിന്നും കേൾക്കുന്ന നല്ല വാർത്ത കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം കൊണ്ടുവരാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്തെ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തുടക്കം മുതൽ തന്നെ ബുദ്ധിയും സ്വാധീനവും ഉപയോഗിക്കേണ്ടി വന്നേക്കും.
സംശയം കാരണം ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെടും.
ഓം നമഃ ശിവായ നിത്യേന 108 തവണ വീതം ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ആരോഗ്യം മികച്ചതായിരിക്കും. ആത്മവിശ്വാസവും
ധൈര്യവും വർദ്ധിക്കും. ശരിയായതീരുമാനങ്ങൾ വേഗം എടുക്കാൻ കഴിയും. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച താഴ്ച അനുഭവപ്പെടും. സമൂഹത്തിലെ സ്ഥാനത്തിനും പ്രശസ്തിക്കുമനുസരിച്ച് കുടുംബത്തിലും ബഹുമാനവും അന്തസ്സും ലഭിക്കും. തൊഴിൽ സംബന്ധമായി നിങ്ങൾക്ക് സമയം നല്ലതായിരിക്കും. കഠിനാധ്വാനത്തിലൂടെ ലക്ഷ്യം നേടാൻ ശ്രമം തുടരും. പ്രമുഖ വ്യക്തികൾ സഹായിക്കും.
ഓം നമോ നാരായണായ നിത്യേന 108 തവണ ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
വ്യക്തിജീവിതത്തിലെ അസ്വസ്ഥതകൾ മാനസികമായ സമ്മർദ്ദങ്ങൾ സൃഷ്ടിക്കും. വീട്ടുകാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് വസ്തുവകകൾക്ക് ധാരാളം പണം ചെലവഴിക്കും. പഴയ കേസിൽ കോടതിവിധി നിങ്ങൾക്ക് അനുകൂലമായി വരും. കഠിനാദ്ധ്വാനത്തിന് അർഹമായ ഫലം ലഭിക്കാൻ വളരെ ക്ഷമയോടെ കാത്തിരിക്കണം.
ബിസിനസ്സുമായി ബന്ധപ്പെട്ട് നല്ല ഫലവും ജോലിയിൽ പ്രമോഷനും സാധ്യതകൾ കാണുന്നു. വിദേശ പഠനത്തിന്
അവസരം ലഭിക്കും. ഓം ഭദ്രകാള്യൈ നമഃ ജപിക്കണം.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മോചനം നേടാൻ കഴിയും. സർഗ്ഗാത്മക കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
വീട്ടുജോലികൾ കൈകാര്യം ചെയ്യാൻ സഹായിക്കും.
നല്ല വ്യക്തിത്വത്തിലൂടെ ചില പുതിയ ചങ്ങാതിമാരെ ഉണ്ടാക്കാൻ കഴിയും. മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന്
സാധിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം വർദ്ധിക്കും. നെഗറ്റീവ് ചിന്തകളിൽ നിന്ന് വിട്ടുനിൽക്കും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ നിത്യവും ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ജോലിയിലെ അമിതസമ്മർദ്ദം കാരണം ചെറിയ ചില അസുഖങ്ങൾ നേരിടേണ്ടിവരാം. അതിനാൽ നിങ്ങളുടെ മനസ്സിന് സ്വസ്ഥത നൽകാൻ ഒരു യാത്ര പോകാൻ ആലോചിക്കാവുന്നതാണ്. സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. അനാവശ്യ ചെലവുകൾ ചില പ്രശ്നങ്ങൾ നൽകും. പല സ്രോതസ്സുകളിൽ നിന്നും പണം ലഭിക്കുന്നതുമൂലം ഒന്നിനും ബുദ്ധിമുട്ടുണ്ടാകില്ല.
ജോലിസ്ഥലത്ത് പുരോഗതി കൈവരിക്കാൻ സാധിക്കും.
ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കണം.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സമൂഹത്തിൽ ബഹുമാനവും നല്ല പദവികളും ലഭിക്കും.
കുടുംബത്തിലെ ഉത്തരവാദിത്ത്വം ഏറ്റെടുക്കേണ്ടി വരും
സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം അല്ലെങ്കിൽ ശമ്പള വർദ്ധനവ്, ആഗ്രഹിച്ച സ്ഥാനമാറ്റം ഇവ ലഭിക്കാം. വിദ്യാർത്ഥികൾക്ക് ധാരാളം ഗുണപരമായ അനുഭവങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് വിദേശത്ത് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം വളരെ നല്ലതായിരിക്കും.
നിത്യവും ഓം നമഃ ശിവായ 108 തവണ വീതം ജപിക്കണം.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
മികച്ച ജീവിതം നയിക്കാൻ സമ്പാദ്യം സഹായിക്കും.
ആരോഗ്യം മെച്ചപ്പെടും, കായിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. നഷ്ടപ്പെട്ട ഊർജ്ജസ്വലത വീണ്ടെടുക്കും. കർമ്മരംഗത്ത് ഒരു നല്ല പദ്ധതിക്ക്
രൂപം നൽകും. കുടുംബജീവിതം അനുകൂലമാകും. പുതിയ വാഹനം വാങ്ങും. ബന്ധുക്കൾക്കിടയിൽ ബഹുമാനിക്കപ്പെടും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം
ഗുണം ചെയ്യും. മാതാപിതാക്കളും അധ്യാപകരും അഭിനന്ദിക്കും. എന്നും ലളിതാ സഹസ്രനാമം ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved