Saturday, 24 May 2025
AstroG.in

അമാവാസി, ശനൈശ്ചര  ജയന്തി; ഈ ആഴ്ചയിലെ നക്ഷത്രഫലം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

(2025 മേയ് 25 – 31 )
ജ്യോതിഷരത്നം വേണു മഹാദേവ്

2025 മേയ് 25 ന് മേടക്കൂറിൽ അശ്വതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഇടവമാസത്തിലെ അമാവാസി, ശനൈശ്ചര ജയന്തി എന്നിവയാണ്. മേയ് 27 ചൊവ്വാഴ്ചയാണ് അമാവസിയും
ശനി ജയന്തിയും. വൈശാഖമാസ അമാവാസിയാണ് ശനിജയന്തിയായി ആചരിക്കുന്നത്. ഇതിനെ ശനി അമാവാസി എന്നും പറയുന്നു. മേയ് 26 ന് പകൽ 12:14 ന് ആരംഭിക്കുന്ന അമാവാസി തിഥി 27 ന് രാവിലെ 8:32 ന് അവസാനിക്കും. വടക്കേ ഇന്ത്യയിൽ ജ്യേഷ്ഠമാസ അമാവാസിയാണ് ശനി ജയന്തി. മേയ് 31 ന് ആയില്യം നാളിൽ വാരം അവസാനിക്കും. അടുത്ത ആഴ്ച തുടങ്ങുന്ന ജൂൺ 1 നാണ് ഇടവത്തിലെ ആയില്യവും ഷഷ്ഠിയും. ഈ ആഴ്ചയിലെ നക്ഷത്രഫലം

മേടക്കൂറ്
(അശ്വതി , ഭരണി, കാർത്തിക 1)
ജീവിതത്തിൽ നിരവധി വലിയ മാറ്റങ്ങൾ സംഭവിക്കാം, നിഷേധാത്മക സമീപനം പാടില്ല. ജീവിതപങ്കാളിയുടെ ബന്ധുക്കളിൽ നിന്ന് സാമ്പത്തികമായി പ്രയോജനം ലഭിക്കും. പ്രണയകാര്യങ്ങളുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാൻ കഴിയും. ശമ്പള വർദ്ധനവിനെ  കുറിച്ചുള്ള അറിയിപ്പ് ലഭിക്കും, വിദ്യാർത്ഥികൾക്ക് മികച്ച വിജയം പ്രതീക്ഷിക്കാം. മാതാപിതാക്കൾ സന്തോഷിക്കും. ദിവസവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. പണം സമ്പാദിക്കാനുള്ള ധാരാളം അവസരങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. പങ്കാളിത്ത ബിസിനസ് കൂടുതൽ ഫലപ്രദമാകും. തെറ്റ് തിരുത്താൻ ശ്രമിക്കും. കച്ചവടം വിപുലീകരിക്കും. ഭാഗ്യവും അനുകൂലമാകും. ജീവിത പങ്കാളിയുമായുള്ള ബന്ധം മികച്ചതായിത്തീരും. വിദ്യാഭ്യാസത്തിൽ മികവ് പുലർത്തും. എന്നും 108 തവണ ഓം ശ്രീം നമഃ ജപിക്കുക.

മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ഒരു കാര്യത്തിലും അനാവശ്യ തിടുക്കം കാണിക്കരുത്. ക്ഷമയോടെ നീങ്ങിയാൽ എവിടെയും ജയിക്കാം. ഭാഗ്യം അനുകൂലമാകും. കുടുംബത്തിൽ സന്തോഷകരമായ
ചില അവസരങ്ങൾ ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. ജോലിയിൽ മുന്നേറും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമയം വളരെ ശുഭകരമായിരിക്കും. ദൂരയാത്ര പോകും.
വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
വികാരങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടും. വിചിത്രമായ പെരുമാറ്റം മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രതിച്ഛായ വർദ്ധിക്കും. കുടുംബത്തിൽ പിരിമുറുക്കങ്ങൾ ഉണ്ടാകും. കലാപരമായ ചില പ്രവർത്തനങ്ങളുമായി ബന്ധപ്പെടും. കഠിനാധ്വാനം തുടരണം. ആത്മവിശ്വാസം കൈവിടരുത്.
ജോലിയിലെ തടസ്സങ്ങളും പ്രശ്നങ്ങളും ഒഴിവാകും. ഓം നരസിംഹായ നമഃ ദിവസവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
മാനസിക സമ്മർദ്ദങ്ങൾ കുറയും. സാമ്പത്തികമായ ഇടപാടുകൾക്കും സമയം വളരെ നല്ലതാണ്. ചില നല്ല വാർത്തകൾ കേൾക്കും. കുടുംബത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക. വ്യക്തിപരമായ ഉയർച്ചതാഴ്ചകൾ കാരണം ഉത്കണ്ഠ ഉണ്ടാകാൻ സാധ്യത. ദേഷ്യം നിയന്ത്രിക്കണം. വിദഗ്ധ ഉപദേശം തേടിയതിന് ശേഷമേ പണം ഏതെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കാവൂ. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ചൊല്ലുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
കുടുംബത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ധാരാളം സമയവും പണവും ചെലവഴിക്കും. മക്കളുടെ ആവശ്യങ്ങൾ മനസിലാക്കാൻ ശ്രമിക്കും. പ്രിയപ്പെട്ടവരെ, വിഷമിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അൽപ്പം അലസത അനുഭവപ്പെടും. ജോലിയിൽ മുന്നേറാൻ നല്ലൊരു അവസരം ലഭിക്കും. വിദേശയാത്രാ തടസം മാറും. ദിവസവും 108 തവണ ഓം നമോ നാരായണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ചുറ്റുമുള്ളവരുമായി കലഹിക്കരുത്. ചില തർക്കങ്ങൾ കാരണം ഒറ്റപ്പെടാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് മത്സര മനോഭാവം ശക്തമാകും. ജോലികൾ പൂർത്തിയാക്കാൻ സമ്മർദ്ദം ഉണ്ടാകും. അമിത ജോലിഭാരം ക്ഷീണിപ്പിക്കാം. വിദ്യാർത്ഥികൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും.. വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടും. സന്ധിവേദന, നടുവേദന തുടങ്ങിയവ ബുദ്ധിമുട്ടിക്കും. ലളിതാ സഹസ്രനാമം ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും വളരെ ശ്രദ്ധിക്കപ്പെടും. ധൈര്യവും ആത്മവിശ്വാസവും കൂടും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ പൂർണ്ണമായും പ്രാപ്തരാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അശ്രദ്ധ ദോഷകരമായി ഭവിക്കാം. ജോലി കാര്യത്തിൽ സമയം നല്ലതായിരിക്കും. കഠിനാധ്വാനത്തിലൂടെ ലക്ഷ്യം നേടും. ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ഉദര സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. സാമ്പത്തിക രംഗത്ത് വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. പഴയ നിക്ഷേപത്തിൽ‌ നിന്നും നല്ല ആദായം ലഭിക്കാൻ‌ സാധ്യതയുണ്ട്, കുടുംബ പ്രശ്‌നങ്ങൾ ശല്യം ചെയ്യും. ശരിയായി പ്രവർത്തിക്കാനുള്ള കഴിവിനെ ഇത് ബാധിക്കും. ഭരണപരമായ കഴിവുകൾ വർദ്ധിക്കും. ജോലിസ്ഥലത്ത് ആദരവ് നേടാൻ കഴിയും. ഓം ശരവണ ഭവ: ദിവസവും 108 തവണ വീതം ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധ ആവശ്യമാണ് . ആരോഗ്യപ്രശ്നം കാരണം ധാരാളം പണം ചെലവാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ഒരു ചെറിയ കാര്യത്തിലെ അഭിപ്രായവ്യത്യാസം വീടിന്റെ സമാധാനത്തെ ബാധിക്കും. ജോലിസ്ഥലത്ത് ചില പ്രധാന രേഖകൾ നഷ്ടപ്പെടും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച ഫലം ലഭിക്കും. ദിവസവും 108 തവണ വീതം ഓം ദുർഗ്ഗായൈ നമഃ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ, ലഭിക്കാൻ സാധ്യത കാണുന്നു. കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഓഫീസിൽ പോസിറ്റീവ് അന്തരീക്ഷവും ഉണ്ടാകും. പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കഴിയും. കുടുംബ കാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. ദിവസവും
108 തവണ ഓം നമഃ ശിവായ ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
മനസ്സിലുള്ള എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി പങ്കിടാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കടം വാങ്ങിച്ച ആളുകൾ പണം തിരിച്ച് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഈശ്വരാധീനത്താൽ, കുടുംബജീവിതത്തിൽ നിന്ന് നിരവധി പ്രശ്‌നങ്ങൾ ഇല്ലാതാക്കും. മാനസികമായ ആശങ്കകൾ അനുഭവപ്പെടും. ജോലിഭാരം വർദ്ധിക്കും. ദിവസവും 108 തവണ ഓം രാഹവേ നമഃ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!