Thursday, 21 Nov 2024
AstroG.in

അക്വേറിയം ശരിയായി സ്ഥാപിച്ചാൽധനം തൊഴിൽ മേന്മ, പ്രശസ്തി

പി ഹരികൃഷ്ണൻ

പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ
ടാങ്കിന് ഉയരം വരരുത്. വീട്ടുമുറ്റത്ത് പ്രത്യേകമായി അക്വേറിയം നിർമ്മിക്കാനാണ് താല്പര്യമെങ്കിൽ കിഴക്ക് വടക്ക് ഭാഗത്ത് പണിയണം.

ഒരു ടാങ്കിൽ എട്ട് ഗോൾഡ് ഫിഷിനെയും ഒരു ബ്ലാക്ക് ഫിഷിനെയുമാണ് ഇടേണ്ടത്. മൊത്തം 9 മത്സ്യങ്ങൾ വേണം. ഫെങ്ഷൂയി തത്വങ്ങൾ പാലിച്ച് ശരിയായ രീതിയിൽ അക്വേറിയം സ്ഥാപിച്ചാൽ വീട്ടിൽ സാമ്പത്തിക
നേട്ടം, കുടുംബാംഗങ്ങൾക്ക് തൊഴിൽ മേന്മ, പ്രശസ്തി എന്നിവ വന്നു ചേരും. മറിച്ച് തെറ്റായ രീതിയിലാണ് സ്ഥാപിക്കുന്നതെങ്കിൽ രോഗ ദുരിതങ്ങൾ, കടം, ദാരിദ്ര്യം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ നേരിടേണ്ടി വരും എന്ന് വിശ്വസിക്കുന്നു.

Story Summary: Fengshui Principles of Aquarium

Copyright 2024 Neramonline.com. All rights reserved

error: Content is protected !!