Saturday, 23 Nov 2024
AstroG.in

അതിവേഗം പ്രാർത്ഥന ഫലിക്കാൻ മണ്ഡല കാലത്ത് എന്ത് ചെയ്യണം ?

എല്ലാ ദോഷദുരിതങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കുന്ന അയ്യപ്പസ്വാമിയെ ഭജിക്കുന്നതിന് ഏറ്റവും പ്രാധാന്യമുള്ള മണ്ഡല – മകര വിളക്ക് കാലം 2020 നവംബർ 16 തിങ്കളാഴ്ച ആരംഭിക്കുന്നു.
ഈശ്വര ചിന്തയ്ക്ക് ഏറ്റവും പവിത്രമായ സമയമാണ് മണ്ഡലകാലം. ഈ സമയത്ത് ഒരു മണ്ഡലക്കാലം അതായത് 41 ദിവസം എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്യാൻ പാടില്ല എന്ന് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി വിശദീകരിക്കുന്ന വീഡിയോ കാണുക. ഒരു കാര്യം പ്രത്യേകം ഓർമ്മ വയ്ക്കുക: ഈ സമയത്ത് വ്രതമെടുത്ത് അയ്യപ്പനെ ആരാധിക്കുന്ന ഭക്തർക്ക് ഭഗവാന്റെ നിർലോപമായ അനുഗ്രഹവർഷം ഉണ്ടാകും. ഭഗവാൻ അയ്യപ്പനെ ദർശിക്കുന്നതിനോ പ്രാർത്ഥിക്കുന്നതിനോ അഭയം തേടുന്നതിനോ ജാതി – മത വ്യത്യാസമില്ല. ആർക്കും ഏതു സമയത്തും. അയ്യപ്പസ്വാമിയെ ആശ്രയിക്കാം. ഭഗവാൻ തന്നെയാണ് ഭക്തൻ എന്ന് ഉദ്ബോധിപ്പിക്കുന്ന തത്ത്വമസി ദർശനം സാർത്ഥകമാക്കുന്ന ആരാധനാ മൂർത്തിയായ കലിയുഗ വരദനെ എന്തെല്ലാം നിഷ്ഠകൾ പാലിച്ചാണ് മണ്ഡലകാലത്ത് ആരാധിക്കേണ്ടത്? മഹാമാരിയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ശബരിമല ദർശനത്തിന് പോകാൻ കഴിയാത്തവർ എന്ത് ചെയ്യണം? ഈ സമയത് ഈശ്വരാനുഗ്രഹം കൂട്ടാൻ എന്തെല്ലാം ചെയ്യണം ?ഉപാസനകൾക്ക് പെട്ടെന്ന് ഫലം കിട്ടാൻ എത്ര ദിവസം, എന്തെല്ലാം ചെയ്യണം? വീട്ടിൽ വച്ച് മാലയിടാമോ? എത് മന്ത്രം ജപിക്കണം? ഏതൊരു ഭക്തരെയും സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യകാലമായ മണ്ഡല -മകരവിളക്ക് കാലത്തെക്കുറിച്ച് അറിയേണ്ട ചില പ്രധാന കാര്യങ്ങൾ ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി പറഞ്ഞു തരുന്ന ഈ വീഡിയോ കണ്ട് മനസിലാക്കി ശബരിമല ദർശനത്തിന് കഴിഞ്ഞില്ലെങ്കിലും അയ്യപ്പ ഉപാസന നടത്തി മണ്ഡല – മകര വിളക്ക് പുണ്യകാലം ധന്യമാക്കുക. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!