അനിൽ വെളിച്ചപ്പാട് ; പ്രവചനത്തിലെ മന്ത്രബലം
ജ്യോതിഷ ഗവേഷണം നിത്യ സാധനയും തപസും ആക്കി മാറ്റിയ ദൈവജ്ഞനാണ് ശ്രീ അനിൽ വെളിച്ചപ്പാട്. പാരമ്പര്യമായി പകർന്നു കിട്ടിയ ഉപാസനാബലമാണ് അണുവിട തെറ്റാത്ത ജ്യോതിഷ ഫലപ്രവചനങ്ങളിൽ അനിലിന്റെ കരുത്ത്. അപൂർവ്വമായ മന്ത്രബലത്തിന്റെ ശക്തിയാൽ പ്രശസ്തനായി മാറിയ അനിൽ വെളിച്ചപ്പാട് 15 വർഷമായി ജ്യോതിഷ – വാസ്തുശാസ്ത്ര കൺസൽട്ടേഷൻ നടത്തി വരുന്നു. കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രത്തിന്റെ സാരഥിയും ജ്യോതിഷദീപ്തി സോഫ്റ്റ്‌വെയറിന്റെ ഉപദേശകനുമാണ്.
അര ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സാണ് അനിൽ വെളിച്ചപ്പാടിന്റെ ഫേസ്ബുക്ക് പേജിനുള്ളത്. ഇതിലൂടെ ദിവസവും പ്രഭാതത്തിൽ നക്ഷത്ര – തിഥി – രാഹുകാല വിവരങ്ങൾ വർഷങ്ങളായി പോസ്റ്റ് ചെയ്തുവരുന്നു. പുറമെ ജ്യോതിഷ – വാസ്തു – തന്ത്രശാസ്ത്ര സംബന്ധമായ നൂറു കണക്കിന് പഠന ലേഖനങ്ങൾ പ്രമുഖ ആനുകാലികങ്ങളിലും വെബ് പോർട്ടലുകളിലും ഫെയ്‌സ്ബുക്കിലും അനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകത്തെ വിറപ്പിക്കുന്ന കോവിഡ് 19, പ്ലേഗ്, സാർസ്, മലേറിയ, ഏഷ്യൻ ഫ്ലൂ, കോളറ എന്നിവയുണ്ടായ കാലഘട്ടത്തിലെ ഗ്രഹസ്‌ഥിതി വിശകലനം ചെയ്ത് നടത്തിയ ജ്യോതിഷ പഠനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജ്യോതിഷ കാര്യങ്ങളിൽ കൃത്യമായ ഗ്രഹസ്ഥിതി ഉദാഹരിച്ച് അനിൽ നടത്തുന്ന ചില ഗ്രൂപ്പ് ചർച്ചകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മഹാമാരി പിടിപെടുന്ന കാലങ്ങളിലെ ഗ്രഹസ്‌ഥിതികൾ, എഡി 1346 മുതൽ 2119 വരെ പഠിച്ച് അനിൽ നടത്തിയ വിശകലനം ജ്യോതിഷ ഗവേഷണ രംഗത്ത് മികച്ചൊരു സംഭാവന തന്നെയാണ്.
വ്യാഴ-ശനി ഗ്രഹങ്ങളുടെ രാശിമാറ്റത്തെ കുറിച്ച് സുദീർഘമായ ലേഖനങ്ങൾ നിരവധി മാസികകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാദോഷം ഇല്ലെന്നും അങ്ങനെയൊരു ദോഷത്തെ പ്രതിപാദിക്കുന്ന ഒരൊറ്റ ജ്യോതിഷഗ്രന്ഥവും നാളിതുവരെ ഭാരതത്തിൽ ആരാലും എഴുതപ്പെട്ടിട്ടില്ലെന്നും അസന്നിഗ്ദ്ധമായി ചാനൽ ചർച്ചയിൽ പങ്കെടുത്ത് തർക്കിച്ച് വിജയിച്ചിട്ടുണ്ട്.
കൊല്ലം, കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര സ്വദേശിയായ അനിൽ വെളിച്ചപ്പാടിന് മന്ത്രബലവും പ്രവചന സിദ്ധിയും ഉപാസനാബലത്തിലൂടെ മാത്രമല്ല പാരമ്പര്യമായി കൂടി ലഭിച്ചതാണ്. ഒരു മുത്തച്ഛൻ ശാസ്താ ഉപാസകനും മറ്റൊരാൾ ഭദ്രകാളീ ഉപാസകനുമായിരുന്നു. ശാസ്താ ഉപാസകനായ മുത്തച്ഛൻ അയ്യപ്പൻ സാക്ഷാൽ ശബരിമല അയ്യപ്പന്റെ നക്ഷത്രമായ ഉത്രത്തിൽ ജനിച്ച ഭക്തശിരോമണിയായിരുന്നു. 56 വർഷം യഥാവിധി വ്രതാനുഷ്ഠാനത്തോടെ ശബരിമല ദർശനം നടത്തി ‘വെളിച്ചപ്പാട്’ എന്ന സ്‌ഥാനപ്പേര് നേടി. അദ്ദേഹത്തിന്റെ ചെറുമകനായി ജനിച്ചതാണ് അനിൽ വെളിച്ചപ്പാടിന്റെ തപോബലം. മുത്തച്ഛനായ ‘വെളിച്ചപ്പാട് അയ്യപ്പൻ’ ശബരിമല ദർശനം നടത്തിയ കാലങ്ങളിൽ ഉപയോഗിച്ച ഊന്നുവടി ഇന്നും അനിൽ തന്റെ ഓഫീസിൽ നിധിപോലെ സൂക്ഷിക്കുന്നു.
ശബരിമല മുൻ മേൽശാന്തിയും ആലപ്പുഴ തോണ്ടൻകുളങ്ങര ക്ഷേത്ര മേൽശാന്തിയുമായ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി, ശ്രീ ഉദയനാരായണൻ, ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീ കലാധരൻ കൂട്ടിക്കൽ എന്നിവരാണ് ജ്യോതിഷ – തന്ത്രശാസ്ത്ര – വാസ്തു ശാസ്ത്ര ശാഖകളിൽ അനിൽ വെളിച്ചപ്പാടിന്റെ ഗുരുനാഥന്മാർ. സോഷ്യോളജി ബിരുദധാരിയാണ്. ദീർഘകാലം തമിഴ്‌നാട് – മാർത്താണ്ഡം – ഇരവിപുതൂർക്കടൈയിലെ ശിവപാർവ്വതി ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. ‘ശിവജാതകം’ ജ്യോതിഷ മാസികയുടെ ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറും ആയിരുന്നു. എത്ര തിരക്ക് ഉണ്ടെങ്കിലും ശുഭമുഹൂർത്തത്തിൽ സ്വന്തം കൈകൊണ്ട് വരച്ച്, എഴുതി തയ്യാറാക്കുന്ന സുദർശനയന്ത്രവും ശ്രീസൂക്തയന്ത്രവും അനിൽ വെളിച്ചപ്പാടിൽ നിന്നും സ്വീകരിക്കാൻ നിരവധി ഭക്തർ അന്വേഷിച്ച് വരാറുണ്ട്. കൂടാതെ വിവാഹപ്പൊരുത്തവും വിവാഹമുഹൂർത്തവും മറ്റ് ദോഷപരിഹാരങ്ങളും നിർദ്ദേശിക്കാനും പ്രഗത്ഭനാണ്. ജ്യോതിഷത്തിനും തന്ത്രശാസ്ത്രത്തിനും നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് നിരവധി പുരസ്കാരങ്ങൾ നേടി.
ബുധൻ – ശനി ദിവസങ്ങൾ അനിൽ വെളിച്ചപ്പാട് വാസ്തു കൺസൽട്ടേഷനാണ് മാറ്റി വച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തും വാസ്തു കൺസൽട്ടേഷനായി പോകാറുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട് പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.
അമ്മ: പരേതയായ സുരഭി. അച്ഛൻ: ആനന്ദരാജൻ. ഭാര്യ: മൂക്കുംപുഴ മുക്കാലുവട്ടത്ത് കുടുംബാംഗമായ ജ്യോതി. മക്കൾ: ജോമോൾ വെളിച്ചപ്പാടൻ, ജോമോൻ വെളിച്ചപ്പാടൻ.
അനിൽ വെളിച്ചപ്പാടിന്റെ ഫേസ്ബുക്ക്,
വെബ് വിലാസങ്ങൾ :
https://www.facebook.com/uthara.astrology ,
www.uthara.in ,
https://uthara.in/jyothishadeepthi/
Story Summary: Anil Velichappad, Uthara Astro Research Center : Exploring the power of astrology