Saturday, 11 May 2024
AstroG.in

ഉറക്കം വരാൻ ചില പൊടിക്കൈകൾ

മിക്കവരുടെയും പ്രശ്നമാണ് ഉറക്കമില്ലായ്മ. പ്രത്യേകിച്ച് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരും  രോഗികളും വൃദ്ധരും ഉറക്കം കിട്ടാതെ എത്ര മണിക്കൂറാണ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്. ശാന്തമായി ഒന്ന് ഉറങ്ങാൻ ഉറക്കഗുളികകളെ ആശ്രയിക്കുന്നവരും കുറവല്ല. ഇപ്പോൾ  ഉറക്കമില്ലായ്മ പരിഹരിക്കാൻ ഇതല്ലാതെ മറ്റ് പല മാർഗ്ഗങ്ങളുമുണ്ട്. യോഗ, ധ്യാനം തുടങ്ങിയവ ശീലിക്കുക, ജീവിത ശൈലിയിൽ മാറ്റവും ക്രമീകരണവും വരുത്തുക തുടങ്ങിയവ ഇവയിൽ ചിലതാണ്. 

ധ്യാനത്തിൽ മുഴുകുന്നതിന് ആദ്യം വേണ്ടത് മന:സിനെ ശാന്തമാക്കാൻ പഠിക്കുകയാണ്. യോഗ പഠിക്കാൻ അതിൽ അവഗാഹമുള്ള ഗുരുക്കന്മാരെ സമീപിക്കണം. ഇതൊക്കെ ചെയ്താലും സ്വയം ചില ചിട്ടകൾ പാലിച്ചെങ്കിലേ പ്രയോജനമുണ്ടാകൂ. അതിൽ പ്രധാനം ഉറങ്ങാൻ പോകുന്നതിന് ഒരു കൃത്യസമയം നിശ്ചയിക്കുകയാണ്.  കുറഞ്ഞത് അര മണിക്കൂർ മുൻപ് മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ അടച്ചു വയ്ക്കണം. എന്നിട്ട് മനസ്സിനെ ശാന്തമാക്കാൻ ശീലിക്കണം. ഉറക്കത്തിന് തൊട്ടു മുൻപ്  അമിതമായ ഉത്കണ്ഠ ജനിപ്പിക്കുന്ന സിനിമകളും കളികളുംടിവിയിൽ കാണരുത്. ഇതൊന്നുമല്ലാതെ ഉറക്കം കിട്ടാൻ ചില നാടൻ പൊടിക്കൈകളുണ്ട്. അതിൽ ചിലത് :

  • ണ്ടോ മൂന്നോ ചുവന്നുള്ളി രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പു ചവച്ചിറക്കുക
  • ചൂടുവെള്ളത്തിൽ തേൻ ചേർത്തു രാത്രി ഉറങ്ങുന്നതിനുമുമ്പ് കഴിക്കുക
  • രാത്രിയിൽ ഉറങ്ങാൻനേരം ഉള്ളംകാൽ നന്നായി കഴുകിത്തുടച്ച് വെണ്ണപുരട്ടി തലോടുക
  • റക്കക്കുറവുള്ളവർക്ക് ഫലപ്രദമായ ഔഷധമാണ് എരുമപ്പാൽ; കിടക്കാൻ നേരം ഒരു ഗ്‌ളാസ്‌ എരുമപ്പാൽ കഴിക്കുക
  • രാത്രി ഉറങ്ങുന്നതിനുമുമ്പ് ഒരു ടേബിൾ സ്പൂൺ ചെറുതേൻ കഴിക്കുക
  • പാൽ കാച്ചി മധുരമിട്ട് കിടക്കുന്നതിനുമുമ്പ് ചെറുചൂടോടെ കഴിക്കുക വെള്ളരിക്ക അരച്ച് ഉള്ളംകാലിൽ പുരട്ടി കിടക്കുക
  • രട്ടിമധുരവും ജീരകവും തുല്യ അളവിലെടുത്ത് പൊടിച്ച് കദളിപ്പഴം ചേർത്ത് കഴിക്കുക
  • റങ്ങുന്നതിനു മുമ്പ് മാമ്പഴം കഴിക്കുകയും ശേഷം ചൂടുപാൽ കൂടിക്കുകയും ചെയ്യുക
  • ലുവായിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും അതുകൊണ്ടുതന്നെ മുഖം കഴുകുകയും ചെയ്യുക രു ഗ്‌ളാസ്‌ കുമ്പളങ്ങാനീര് പതിവായി അത്തഴത്തിനുശേഷം കുടിക്കുക
  • നൂറുഗ്രാം പൂവാങ്കുറുന്തൽ ഇടിച്ചു പിഴിഞ്ഞ നീരിൽ 100 മില്ലി വെളിച്ചെണ്ണ ചേർത്ത് കാച്ചി തേക്കുക
  • ശുവിൻ പാലിൽ മൈലാഞ്ചിയില ഇട്ടു തിളപ്പിച്ച് രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുകഉറക്കമില്ലായ്മ മാറിക്കിട്ടും
  • കുമ്പളങ്ങാനീര് ഒരു ഗ്‌ളാസ് വീതം പതിവായി കുറച്ചു ദിവസം രാവിലെ സേവിക്കുക. ഉറക്കക്കുറവുള്ളവർ കുമ്പളങ്ങാനീര് ഉറങ്ങാൻ നേരം കഴിച്ചാൽ സുഖനിദ്ര ഉണ്ടാകും
error: Content is protected !!