എങ്ങോട്ട് തലവച്ച് ഉറങ്ങാൻ പാടില്ല?
വടക്ക് ദിക്കിലേക്ക് തലവെച്ച് ഉറങ്ങരുതെന്ന് പറയുന്നതിന്റെ കാരണമെന്താണ്? ഭൂമിയുടെ കാന്തിക മണ്ഡലവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ഈ വിശ്വാസത്തിന്റെ ശാസ്ത്രീയ അടിത്തറ ബോധ്യപ്പെടും. ഭൂമി തന്നെ ഒരു കൂറ്റന്‍ കാന്തമാണ്. ഒരു ദിക്‌സൂചകം എപ്പോഴും തെക്കു വടക്കായി നില്‍ക്കുന്നത് ഇതിന് തെളിവാണ്. കാന്തിക ബലരേഖകള്‍ ഉത്തരധ്രുവത്തില്‍ നിന്ന് പുറപ്പെട്ട് ദക്ഷിണധ്രുവത്തില്‍ അവസാനിക്കുന്നു. ഈ കാന്തിക ക്ഷേത്രത്തില്‍ ദിശക്ക് വിപരീതമായി നാം വടക്കോട്ട് തലവച്ചു കിടക്കുമ്പോള്‍ ശരീരത്തിന്റെ കാന്തിക ബലക്ഷേത്രവും ഭൂമിയുടെ കാന്തിക ബലക്ഷേത്രവും തമ്മില്‍ വികര്‍ഷണമുണ്ടാകുന്നു. വിപരീത ധ്രുവങ്ങള്‍ തമ്മിലാണല്ലോ ആകര്‍ഷണമുണ്ടാവുക. നാം തെക്കുവശത്തേക്ക് തല വച്ചു കിടക്കുമ്പോള്‍ ഭൂമിയുടെ കാന്തികബലക്ഷേത്രവും ശരീരകാന്തികബലക്ഷേത്രവും തമ്മില്‍ ആകര്‍ഷണമാണ് ഉണ്ടാവുക. ഇതുമൂലം ശരീരത്തിന്റെ സ്വാഭാവിക കാന്തികതയ്‌ക്ക് ശൈഥില്യം സംഭവിക്കില്ല. അങ്ങനെ വടക്കോട്ട് തലവച്ചു കിടക്കുമ്പോള്‍ നമ്മുടെ മാനസിക ശാരീരിക ഘടനകള്‍ക്ക് അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നു. കാന്തമാപിനികള്‍ ഇല്ലാതിരുന്ന കാലത്തുതന്നെ ഇതെക്കുറിച്ച് ഋഷീശ്വരന്മാര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് അവര്‍ വടക്കു ദിക്കിലേക്ക് തലവച്ചുറങ്ങുന്നതിനെ വിലക്കിയിരുന്നത്. തെക്കും കിഴക്കും തലവെച്ചു കിടക്കുന്നത് ഉത്തമവും പടിഞ്ഞാറ് അധമവും വടക്ക് ഏറ്റവും അധമവും ആകുന്നു.
മനുഷ്യജീവിതത്തിന്റെ എല്ലാതലങ്ങളെക്കുറിച്ചും സൂക്ഷ്മവും ശാസ്ത്രീയവുമായ അറിവുകള്‍ ഭാരതീയ ആചാര്യന്മാര്‍ കൈവരിച്ചിരുന്നു എന്നതിന് ഉദാഹരണവുമാണിത്.