Saturday, 23 Nov 2024
AstroG.in

കഷ്ട നഷ്ടങ്ങൾ അകറ്റാന്‍അഷ്ടഗോപാല മന്ത്രങ്ങള്‍

തരവത്ത് ശങ്കരനുണ്ണി
അദ്ഭുത ശക്തിയുള്ള ശ്രീകൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങളാണ് അഷ്ടഗോപാല മന്ത്രങ്ങള്‍. എട്ട് ഗോപാല മന്ത്രങ്ങള്‍ ഒരോന്നിനും അവയുടെതായ ശക്തിയും ഫല പ്രാപ്തിയുമുണ്ട്. ഈ ഗോപാല മന്ത്രങ്ങൾ ജപിക്കുന്നത് പതിവാക്കിയാൽ അകന്നുപോയ ഭാഗ്യം തിരികെ എത്തും. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും സന്താനവും ദീർഘായുസും അഭീഷ്ടസിദ്ധിയും ജ്ഞാന വിജ്ഞാനവും വിദ്യാലാഭവും ചതുർവിധ പുരുഷാർത്ഥവും ലഭിക്കും. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ഏതു ഗോപാലമന്ത്രവും 41 തവണ വീതം ജപിക്കുന്നവര്‍ക്ക് ഫലപ്രാപ്തിയും ശ്രീകൃഷ്ണകടാക്ഷവും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എട്ട് ഗോപാല മന്ത്രങ്ങളും അവയുടെ ജപഫലങ്ങളും:

1
ആയുര്‍ ഗോപാലം

ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ ശരണം കൃഷ്ണ:
ത്വാമഹം ശരണം ഗത:

(ഫലം: ദീര്‍ഘായുസ് )

2
സന്താന ഗോപാലം

ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:

(ഫലം: സന്താന ലബ്ധി )

3
രാജ ഗോപാലം

കൃഷ്ണ കൃഷ്ണ! മഹയോഗിന്‍
ഭക്താനാമഭയം കര
ഗോവിന്ദ: പരമാനന്ദ:
സര്‍വ്വം മേ വശമാനയ

(ഫലം: സമ്പല്‍ സമൃദ്ധി, വശ്യം)

4
ദശാക്ഷരീ ഗോപാലം
ഗോപീജന വല്ലഭായ സ്വാഹ

(ഫലം: അഭീഷ്ട സിദ്ധി)

5
വിദ്യാ ഗോപാലം
കൃഷ്ണ കൃഷ്ണ
ഹരേ കൃഷ്ണ
സർവജ്ഞ്ത്വം പ്രസീദമേ
രമാ രമണ വിശ്വേശ:
വിദ്യാമാശു പ്രായച്ഛമേ

(ഫലം : വിദ്യാലാഭം)

6
ഹയഗ്രീവ ഗോപാലം
ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ വാഗീശ്വരേശ്വര
സര്‍വ വേദമയ: ചിന്ത്യ:
സര്‍വ്വം ബോധയ ബോധയ

(ഫലം: സര്‍വ ജ്ഞാന ലബ്ധി )

7
മഹാബല ഗോപാലം
നമോ വിഷ്ണവേ സുരപതയെ
മഹാബലായ സ്വാഹ

(ഫലം : ശക്തിവര്‍ധന )

8
ദ്വാദശാക്ഷര ഗോപാലം
ഓം നമോ ഭഗവതേ
വാസുദേവായ

(ഫലം: ധര്‍മ്മ, അര്‍ത്ഥ, കാമ, മോക്ഷ പുരുഷാര്‍ത്ഥലബ്ധി)

ഏതു ഗോപാലമന്ത്രവും 41 തവണ വീതം ജപിക്കുന്നവര്‍ക്ക് ഫലപ്രാപ്തിയും ശ്രീകൃഷ്ണ കടാക്ഷവും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്.
+91 9847118340


Story Summary: Significance and benifits of Ashta Gopala Mantras

Copyright 2024 Neramonline.com. All rights reserved

error: Content is protected !!