Sunday, 28 Apr 2024
AstroG.in

ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ശംഖാകൃതിയിൽ; പിംഗളസംഖ്യാ മാന്ത്രിക രഹസ്യം ഇതാ

അശോകൻ ഇറവങ്കര

ഭാരതത്തിലെ ദ്വാദശ ജ്യോതിർലിംഗങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..?

ഉത്തരം: ഉണ്ട്..!

അതിന്റെ ഗണിതശാസ്ത്രത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ..?

ഉത്തരം: ഇല്ല..!!

എങ്കിൽ അറിയണം. നിങ്ങൾ ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും അതു മനസ്സിലാക്കണം.

വേണ്ട… നിങ്ങൾ ഒരു ഗണിത വിദ്യാർത്ഥിയോ ഗണിതത്തിൽ താല്പര്യമുള്ള ആളോ ആണെങ്കിലും നിങ്ങൾ അത് അറിഞ്ഞിരിക്കണം.

അതു കൂടുതൽ പഠിക്കുകയും നിങ്ങളുടെ കുട്ടികളോട് അത് പറയുകയും വേണം.

ജ്യോതി എന്ന വാക്കിൻ്റെ അർത്ഥം പ്രകാശം എന്നാണ്.

ലിംഗം എന്നാൽ പ്രതീകം എന്നും..

ശിവന്റെ പ്രതീകമാണ് ശിവലിംഗം…

“ലിം ഗമയതേ ഇതി ലിംഗ”(ലയനാവസ്ഥയിൽ നിന്ന് ഉണ്ടായതു കൊണ്ട് ലിംഗം എന്നു പറയുന്നു )

“ലിമ ഗമയതേ ഇതി ലിംഗ”
(ലയനാവസ്ഥയിലേക്ക് മടങ്ങി പോകുന്നതു കൊണ്ടും ലിംഗം എന്നു പറയുന്നു)

ഈ രണ്ട് അർത്ഥങ്ങൾ കൊണ്ടുതന്നെ സൃഷ്ടിയുടെയും സംഹാരത്തിന്റെയും പ്രതീകമായി ലിംഗ ശബ്ദത്തെ ഭാരതത്തിലെ ഋഷി പരമ്പര കണക്കാക്കുന്നു.

ജ്യോതിർലിംഗം, സംഹാര ദേവനായ ശിവന്റെ പ്രകാശപ്രതീകമാകുന്നു..

ഭാരതത്തിൽ സനാതന ധർമ്മവിശ്വാസികൾ ഏറെ പവിത്രമായി കണക്കാക്കുന്ന 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളുണ്ട്…

സർവ്വശക്തനായ ശിവന്റെ, ഉജ്ജ്വലമായ ഊർജ്ജത്തിന്റെ താളാത്മകമായ പ്രവാഹം ഈ ക്ഷേത്രങ്ങളിലുണ്ട് എന്നത് വിശ്വാസം മാത്രമല്ല, അതാണ് യാഥാർത്ഥ്യം.

പ്രകാശസ്വരൂപമായി ഭഗവാൻ ശിവൻ അവതരിച്ച സ്ഥലങ്ങളാണ് ദ്വാദശ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ..

ഈ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ഒരു പ്രത്യേക ജാമിതീയ പാറ്റേണിലാണ് സ്ഥിതിചെയ്യുന്നത് എന്ന കാര്യം ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്..

ഒരു ശംഖിന്റെ അല്ലെങ്കിൽ ഫിബൊനാച്ചി പാറ്റേൺ (Fibonacci pattern.) ആകൃതിയിലാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.

1+1 = 2, 1+2 = 3, 2+3 = 5, 3+5 = 8, 5+8 =13 ഇങ്ങനെയുള്ള സംഖ്യകളുടെ ശ്രേണിയാണ് ഫിബൊനാച്ചി സംഖ്യകൾ.

ഫിബൊനാച്ചി പാറ്റേൺ പ്രകൃതിയുടെ രഹസ്യ കോഡാണ്..

പ്രകൃതിയിൽ, ഫിബൊനാച്ചി പരമ്പര എല്ലായിടത്തും കാണപ്പെടുന്നു..

സൂര്യകാന്തി വിത്തുകളുടെ ക്രമീകരണത്തിലും, തേനീച്ചക്കൂട്ടിലും, കൈതച്ചക്കയിലും തുടങ്ങി ചിലന്തിവലയിൽ വരെ നമുക്കത് കാണാം..

ഫിബൊനാച്ചി പാറ്റേണിലായതു കൊണ്ടാണ് പ്രപഞ്ചം പോലും തകരാതെ നിൽക്കുന്നത്..

ഈ ജ്യാമിതീയ മാന്ത്രികവിദ്യ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത് പിംഗള ഋഷിയാണ്. ഫിബൊനാച്ചി സംഖ്യ എന്നല്ല, പിംഗള സംഖ്യ എന്നുതന്നെയായിരുന്നു അത് അറിയപ്പെട്ടിരുന്നത്.

2500 ൽ അധികം വർഷം പഴക്കമുള്ള സംസ്കൃത കാവ്യങ്ങളിൽ കാവ്യാത്മക സ്വരവും താളവും ചിട്ടപ്പെടുത്താൻ ഈ സംഖ്യ ഉപയോഗിച്ചിരുന്നു.

പുരാതന കാലഘട്ടത്തിലെ ഭാരതീയർ സർഗ്ഗാത്മകതയും ഗണിതവും കാവ്യാത്മകതയും എത്ര മനോഹരമായി സംയോജിപ്പിച്ചിരുന്ന വെന്ന് വ്യക്തമാക്കുന്നതാണ് പിംഗളസംഖ്യയും, അതിന്റെ ഉപയോഗവും..

ഈ ജാമിതീയ മാന്ത്രിക വിദ്യ പിന്നീട് ഗ്രീക്ക് വാസ്തുശില്പികളും, ഡാവിഞ്ചി മൈക്കലാഞ്ചോ, തുടങ്ങിയ ചിത്രകാരന്മാരും ഉപയോഗിച്ചിട്ടുണ്ട്.

അതിനുമെല്ലാം സഹസ്രാബ്ദങ്ങൾക്കു മുൻപുതന്നെ ഭാരതത്തിലെ ഈ ഋഷിമാർ ആ സംഖ്യാ ശ്രേണിയും,അതിന്റെ ഭാവവും, താളവുമെല്ലാം തിരിച്ചറിഞ്ഞിരുന്നു..

ഭാരതത്തിൽ ഉയർന്ന സൗരവികരണമുള്ള പ്രദേശം മുതൽ, താഴ്ന്ന സൗരവികരണമുള്ള പ്രദേശം വരെ ഫിബൊനച്ചി പാറ്റേണിൽ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ഉണ്ടായി വന്നു..

പ്രകൃതിയുടെ ഈ സ്വന്തം പാറ്റേൺ ശംഖിലും നമുക്ക് കാണാം..

ശംഖ് കരത്തിൽ ഏന്തിയവനെന്ന അർത്ഥത്തിലും ശിവനെ ശങ്കരൻ എന്നു വിളിക്കുന്നു..

ശിവന്റെ ഊർജ്ജപ്രവാഹം ജ്യോതിർലിംഗക്ഷേത്രങ്ങളിലെന്ന പോലെ ശംഖിനുള്ളിലുമുണ്ട്

അതുകൊണ്ടാണ് ചുറ്റും പോസിറ്റീവ് വൈബുകൾ സൃഷ്ടിക്കാൻ ശംഖ് ഊതുന്നത്…

ചുറ്റുപാടുകളിൽ പോസിറ്റീവ് തരംഗം സൃഷ്ടിക്കാൻ ശംഖിലൂടെ പുറത്തുവരുന്ന ശബ്ദത്തിനു കഴിയുന്നു…

സമൃദ്ധി, നല്ല ആരോഗ്യം, വിശുദ്ധി, നന്മ എന്നിവയുമായി ശംഖിൽ നിന്നു പുറത്തു വരുന്ന ഓംകാരം നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതായി ഋഷീശ്വരന്മാർ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്..

ഈ വിവരങ്ങളൊക്കെ നിങ്ങളുടെ വിരൽത്തുമ്പിലും ലഭ്യമാണ്. വെറുതെ ഗൂഗിളിൽ പരിശോധിക്കുക…….

What’s the Connection Between 12 Jyotirlingas in India and Fibonacci Series..?…

അല്ലെങ്കിൽ….

What is the pattern of 12 Jyotirlinga in India..?

എന്നിട്ട് അത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക..

ഇത്രയും കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നു എങ്കിൽ..

തീർച്ചയായും ശങ്കരാചാര്യ സ്വാമികൾ വിരചിതമായ ദ്വാദശ ജ്യോതിർലിംഗ സ്തോത്രം ഒരുവട്ടമെങ്കിലും ജപിക്കാൻ മടിക്കരുത്.

ദ്വാദശ ജ്യോതിർലിംഗ സ്തോത്രം
…………………………………………
സൗരാഷ്ട്രേ സോമനാഥം ച
ശ്രീശൈലേ മല്ലികാർജുനം
ഉജ്ജയിന്യാം മഹാകാലം
ഓംകാരമമലേശ്വരം.
പരല്യാം വൈദ്യനാഥം ച
ഡാകിന്യാം ഭീമശങ്കരം.
സേതുബന്ധേ തു രാമേശം
നാഗേശം ദാരുകാവനേ
വാരണാസ്യാം തു വിശ്വേശം
ത്ര്യംബകം ഗൗതമീതടേ.
ഹിമാലയേ തു കേദാരം
ഘുഷ്മേശം ച ശിവാലയേ
ഏതാനി ജ്യോതിർലിംഗാനി
സായം പ്രാതഃ പഠേത് നരഃ
സപ്തജന്മകൃതം പാപം
സ്മരണേന വിനശ്യതി.
ഏതേശാം ദർശനാദേവ
പാതകം നൈവ തിഷ്ഠതി
കർമക്ഷയോ ഭവേത്തസ്യ
യസ്യ തുഷ്ടോ മഹേശ്വരഃ

ഇതി ദ്വാദശ ജ്യോതിർലിംഗ സ്തോത്രം സമ്പൂർണ്ണം.

അശോകൻ ഇറവങ്കര

Story Summary: What’s the Connection Between 12 Jyotirlingas in India and Fibonacci Series..?

Copyright 2024 Neramonline.com. All rights reserved

error: Content is protected !!