Sunday, 28 Apr 2024
AstroG.in

കാള സർപ്പദോഷത്തിന് ഒരു പരിഹാരം ശിവപ്രീതി

മീനാക്ഷി
നമ്മുടെ ജാതകത്തില്‍ രാഹുവിനും കേതുവിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹനിലയെടുത്ത് അതില്‍ രാഹുവിനെ ‘സ’ എന്നും കേതുവിനെ ‘ശി’ എന്നും കാണിച്ചിരിക്കുന്നത് നോക്കുക. ചിലരുടെ രാശിചക്രത്തില്‍ (ഗ്രഹനില) രാഹുവിനും (സ) കേതുവിനും (ശി) ഇടയിലായി ഒരുവശത്ത് മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുന്നതായി കാണാം. ഇതാണ് കാളസര്‍പ്പയോഗം. അനന്ത, വാസുകി, പത്മ, മഹാപത്മ, തക്ഷക, കാർക്കോടക, ശംഖചൂഢ, ഘാതക, വിഷധാര, ശേഷനാഗ എന്നിങ്ങനെ പല കാളസർപ്പയോഗങ്ങൾ ഉണ്ട്. ഇവ ഒരോന്നിനും
വിവിധയിനം ദോഷങ്ങളാണ് അനുഭവത്തിൽ വരിക. ഈ ദോഷമുള്ളവർ ശിവക്ഷേത്രത്തില്‍ പക്കനാള്‍ തോറും ജലധാരയും കൂവളമാലയും സമര്‍പ്പിക്കണം. നാഗക്ഷേത്രത്തിൽ സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തണം. കാളഹസ്തി ക്ഷേത്രത്തിൽ പോയി തൊഴുത് രാഹുപൂജയില്‍ പങ്കെടുക്കുക, അനന്തന്‍കാട് നാഗരാജ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യം സമര്‍പ്പിക്കുക, നാഗര്‍കോവില്‍ നാഗരാജ ക്ഷേത്രത്തില്‍ പുറ്റും നാഗവും നവധാന്യവുമായി സമര്‍പ്പിക്കുക, വെട്ടിക്കോട്ട് നാഗക്ഷേത്രത്തില്‍ പാമ്പും മുട്ടയും സമര്‍പ്പിക്കുക, പെരളശേരിയില്‍ മുട്ട സമര്‍പ്പിച്ച് മഞ്ഞള്‍തൂവിക്കൽ നടത്തുക എന്നിവയും കാളസർപ്പയോഗ ദോഷ പരിഹാരമാണ്.

Story Summary: Kala Sarpa Dosham and it’s remedies

Copyright 2024 Neramonline.com. All rights reserved

error: Content is protected !!