കുംടുംബ കലഹങ്ങൾ ഒഴിവാക്കി ദാമ്പത്യ ഐക്യത്തിന് കാളീ മന്ത്രം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
വലിപ്പച്ചെറുപ്പമില്ലാതെ, ജാതിമത ലിംഗ ഭേദമില്ലാതെ എല്ലാവർക്കും ആരാധിക്കാവുന്ന ദേവതയാണ് ഭദ്രകാളി. ഭക്തരോട് അങ്ങേയറ്റം കരുണാമയിയാണ് അമ്മ. കുട്ടികളിലും സ്ത്രീകളിലും പിന്നെ ആലംബഹീനരിലും
അബലരിലും ഒരു പ്രത്യേക കരുതൽ ഭദ്രകാളിക്കുണ്ട്.
ശത്രുദോഷം, ദൃഷ്ടി ദോഷം, പിതൃദോഷം, അകാരണമായ ഭയം, വിട്ടുമാറാത്ത രോഗപീഡ, കുടുംബകലഹം, ദാമ്പത്യ അനൈക്യം, സാമ്പത്തിക ദുരിതം, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥത, മൃത്യുഭയം, ദാരിദ്ര്യദുഃഖം എന്നിവയെല്ലാം
അകറ്റുന്ന ഉഗ്രമൂർത്തിയാണ് ഭദ്രകാളി. ദുരിത കാലത്ത് ഏതൊരാൾക്കും അഭയമേകുന്ന ഭദ്രകാളി ദേവിയുടെ 12 മന്ത്രങ്ങൾ 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ അത്ഭുതകരമായ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കും. ഒരു ചൊവ്വാഴ്ച അല്ലെങ്കിൽ ഭരണി ദിവസം ജപം തുടങ്ങണം. രാവിലെയും വൈകിട്ടും മൂന്ന് പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. നിത്യജപത്തിനും ഈ ദ്വാദശ മന്ത്രങ്ങൾ വളരെ ഉത്തമമാണ്. അഭിപ്രായ ഭിന്നതകളും കലഹവും ഒഴിഞ്ഞ് ദമ്പതികൾ തമ്മിൽ സ്നേഹവും മന:പെരുത്തവും ഇതിലൂടെ വർദ്ധിക്കും. സമ്പൂർണ്ണമായ
കുടുംബ സൗഖ്യവും ഈ മന്ത്രജപം നമുക്ക് സമ്മാനിക്കും.
ഭദ്രകാളി ദ്വാദശമന്ത്രങ്ങൾ
ഓം ഹ്രീം ഭദ്രകാള്യൈ
ശ്മശാനവാസിന്യെെ നമഃ
ഓം ഹ്രീം ഉഗ്രകാള്യൈ ഉഗ്രരൂപായൈ നമഃ
ഓം ഐം വശ്യകാള്യൈ മഹാകാള്യൈ നമഃ
ഓം ഐം ക്ലീം സൗ: കാളരാത്ര്യൈ
മേഘലായൈ നമഃ
ഓം ഐം ക്ലീം സൗ: രാക്ഷസഘ്ന്യെെ
ത്രിശൂലായൈ നമഃ
ഓം ഐം ക്ലീം സൗ: രാവണപ്രപൂജിതായൈ ഭദ്രകാള്യൈ നമഃ
ഓം ഭദ്രകാള്യൈ നീലകാള്യൈ ഐം
മദാർച്ചിതായൈ നമഃ
ഓം സമ്മോഹിതായൈ ഐം ക്ലീം സൗ: ഹ്രീം നമഃ
ഓം വശിന്യെെ കാമാക്ഷ്യൈ ഐം ക്ലീം സൗ:
മഹാദേവ്യെെ നമഃ
ഓം ദേവാർച്ചിതായൈ സുന്ദര്യൈ
ഹ്രീങ്കാരശക്ത്യൈ സുരമോഹിതായൈ നമഃ
ഓം ഹിമവത്പൂജ്യായൈ വന്ദ്യായൈ തീർത്ഥസേവിതായൈ നമഃ
ഓം ഹ്രീങ്കാരശക്ത്യൈ സുരപ്രദായൈ ഐം ഹ്രീം നമഃ
ഭദ്രകാളിപ്പത്ത്
ഈ മന്ത്രങ്ങൾ ജപിക്കുന്നതിനൊപ്പം കാളി ഭഗവതി സർവമംഗളങ്ങളും നൽകുന്ന അത്ഭുത സ്തോത്രമായ
ഭദ്രകാളിപ്പത്ത് ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് അതിവേഗം ഫലസിദ്ധി ലഭിക്കാൻ നല്ലതാണ്.
രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ കഷ്ടപ്പാടുകൾ ജീവിത പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ശമിക്കും. എല്ലാ ദുരിതങ്ങളും അകറ്റുന്ന ഈ സ്തോത്രം അക്ഷരാർത്ഥത്തിൽ ഭക്തർക്ക് ഒരു രക്ഷാകവചമാണ്. ഇത് പതിവായി ജപിക്കുന്നവരെ ദേവറ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കും. പരാശക്തിയുടെ രൗദ്രഭാവമായ ശ്രീ ഭദ്രകാളിയെ സ്തുതിക്കുന്ന ഈ പത്ത് ശ്ലോകങ്ങൾ നിത്യ ജപത്തിനും ഉത്തമാണ്. ചൊവ്വ, വെള്ളി, അമാവാസി, ഭരണി ദിവസങ്ങളിൽ ജപിക്കുന്നത് ഇരട്ടി ഫലം നൽകും. രാവിലെയാണ് ജപത്തിന് കൂടുതൽ ഉത്തമം. കുളിച്ച് ശുദ്ധമായി നിലവിളക്ക് കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായിരുന്ന് ജപിക്കണം. ക്ഷേത്രത്തിലിരുന്ന് ജപിക്കുന്നത് ഏറെ ഗുണപ്രദമാണ്. തുടർച്ചയായി അഞ്ച് തവണ ഓതുന്നത് അല്ലെങ്കിൽ ശ്രവിക്കുന്നത് പെട്ടെന്ന് ഫലസിദ്ധിയേകും എന്നും പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കാം:
സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655
Summary: Bhadrakali Dwadesha Mantras for removing Relationship Problems and Benefits of Bhadrakalipathu chanting
Copyright 2024 Neramonline.com. All rights reserved