Wednesday, 8 May 2024
AstroG.in

ശ്രീ മഹാവിഷ്ണുവിനെധന്വന്തരി ഭാവത്തിൽ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഏപ്രിൽ 25, വ്യാഴം
കലിദിനം 1871960
കൊല്ലവർഷം 1199 മേടം 12
(൧൧൯൯ മേടം ൧൨)
തമിഴ് വര്ഷം ക്രോധി ചിത്തിര 12
ശകവർഷം 1946 വൈശാഖം 05

ഉദയം 06.09 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 25 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 35 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.54 pm to 03.27 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.15 am to 10.48 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.09 am to 07.42 am
ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് വക്രം, നീചം, സൂര്യനു ഉച്ചം,
ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അശ്വതിയിൽ (അശ്വതി ഞാറ്റുവേല)
ചൊവ്വ പൂരുരുട്ടാതിയിൽ ബുധൻ രേവതിയിൽ
വ്യാഴം കാർത്തികയിൽ ശുക്രൻ അശ്വതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.24 വരെ മേടം പകൽ 09.34 വരെ ഇടവം പകൽ 11.38 വരെ മിഥുനം പകൽ 01.48 വരെ കർക്കടകം പകൽ 03.38 വരെ ചിങ്ങം വൈകിട്ട് 05.44 വരെ കന്നി തുടർന്ന് തുലാം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃ സന്ധ്യ 05.04 am to 06.14 am
സായം സന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 02.24 വരെ വിശാഖം
തിഥി ദൈർഘ്യം
വൈകിട്ട് 07.20 കൃഷ്ണപക്ഷ ദ്വിതീയ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: വിശാഖം തിഥി: കൃഷ്ണപക്ഷ ദ്വിതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം : വിശാഖം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവകാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതുഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ചതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്നത്ത ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ :
കാർത്തിക, രോഹിണി , ചിത്തിര , ഉത്രം, മകം
അനുകൂല നക്ഷത്രങ്ങൾ
ഇന്നത്ത ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ചോതി, അത്തം, പൂരം, ആയില്യം, അവിട്ടം, ചതയം

ദിവസഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനവിന് ശ്രീ മഹാവിഷ്ണുവിനെ ധന്വന്തരി ഭാവത്തിൽ ഭജിക്കുക. ഒരു ധന്വന്തരീ മന്ത്രം ചുവടെ ചേർക്കുന്നു:
ഓം നമോ ഭഗവതേ
മഹാ സുദർശനായ
വാസുദേവായ ധന്വന്തരയെ
അമൃത കലശ ഹസ്തായ
സർവ ഭയ വിനാശനായ
സർവ രോഗ നിവാരണായ
ത്രൈ ലോക്യ പതയെ
ത്രൈ ലോക്യ നിധയെ
ശ്രീ മഹാവിഷ്ണു സ്വരൂപായ
ശ്രീ ധന്വന്തരീ സ്വരൂപായ
ശ്രീ ശ്രീ ശ്രീ ഔഷധ ചക്ര നാരായണായ നമഃ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഗോതമ്പു മാവ് കൈവെള്ള വട്ടത്തിൽ പരത്തി മുൻപിലുള്ള മുറ്റത്ത് ചവിട്ടേൽക്കാത്ത സ്ഥലത്ത് വെയ്ക്കുക. പകൽ വെറും നിലത്ത് അൽപ്പസമയം കിടക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം : കറുപ്പ്, കടുംനീല

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!