Friday, 22 Nov 2024
AstroG.in

ജോലി ചെയ്യുമ്പോൾ എങ്ങനെയിരിക്കണം?

ജോലി ചെയ്യാനിരിക്കുമ്പോൾ ഏത് ദിക്കിലേക്ക്  ദർശനമായി ഇരിക്കുന്നതാണ് ഉത്തമം? 
എല്ലാ ജോലിക്കും പറ്റിയ ഒരു ദിക്കില്ല. ഒരോ ജോലിക്കും ഒരോ ദിക്കാണ് പറ്റിയത്. 


കഴിക്കോട്ടോ വടക്കു കിക്കോട്ടോ വടക്കോട്ടോ . കിഴക്കവശം  പ്രബുദ്ധതയെ വർദ്ധിപ്പിക്കുന്ന ദിക്കാണ്. നമ്മൾ കൂടുതൽ കർമ്മ നിരതരാകുന്ന പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെയുള്ള സമയത്തെ  സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യമാണ് ഇതിന് കാരണം. അതിനാൽ  സൃഷ്ടിപരമായ കാര്യങ്ങൾ അതായത് എഴുത്ത്, സോഫ്റ്റ്‌വെയർ എഴുത്ത് എന്നിങ്ങനെയുള്ള ബുദ്ധിപരമായ പ്രവൃത്തികൾക്ക് നല്ലതാണ്  കിഴക്ക് ദർശനമായിരുന്ന് ജോലി ചെയ്യുന്നത്.  ഇത്തരം പ്രവൃത്തികൾക്ക് പ്രചോദനം ആവശ്യമാണ്. വടക്ക്  കിഴക്കുഭാഗം ശുഭദായകമായ ഊർജ്ജം പ്രവഹിപ്പിക്കുന്നതിനാൽ സൃഷ്ടിപരമായ കാര്യങ്ങൾക്ക് ഈ ദിശയും നല്ലതാണ്. ആരോഗ്യത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രമായ വടക്കുഭാഗവും ജോലിചെയ്യാൻ  പറ്റിയ സ്ഥലമാണ്. ജോലി ചെയ്യാൻ ഉപയോഗിക്കുന്ന മേശ തെക്കോ  പടിഞ്ഞാറോഭാഗത്ത് തെക്കു-പടിഞ്ഞാറ് കോണിനോട് അടുത്തായിരിക്കാൻ ശ്രദ്ധിക്കുക. ഈ ഭാഗം പൂർവ്വികരെയും ഭൂമിയെയും സൂചിപ്പിക്കുന്നതിനാൽ ബുദ്ധിയുടെയും ബലത്തിന്റെയും ഫലം ലഭിക്കുന്നു. നേതൃസ്ഥാനത്തുള്ളവർക്കും നേതൃസ്ഥാനത്തേക്ക് ഉയരാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും ഉത്തമമായ സ്ഥാനമാണിത്.തൊഴിലിന്റെ വാസ്തുശാസ്ത്രം പരിഗണിക്കുമ്പോൾ  വളരെ  പ്രാധാന്യമുള്ള സംഗതിയാണ്
ഉപകരണങ്ങളുടെ സ്ഥാനക്രമീകരണം. ഓരോ തൊഴിലിലും ഉപകരണങ്ങളും അവയുടെ സ്ഥാനവും വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ ഇതു വളരെയധികം ശ്രദ്ധിക്കണം.


ഭിത്തിയോട് ചേർത്തുണ്ടാക്കിയിരിക്കുന്ന അലമാരകൾ പോലെയുള്ളവ ഒഴിച്ച്  എല്ലാത്തരം ഉപകരണങ്ങളും ഭിത്തിയിൽ നിന്ന് നാലിഞ്ചെങ്കിലും അകലത്തിൽ ഇടണം. ഇത് നമ്മുടെയുള്ളിൽ നിന്നും പുറപ്പെടുന്ന ഊർജ്ജം ഭിത്തിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് തടയും. ചെറിയ സാധനങ്ങൾ വടക്കോ, കിഴക്കോ വയ്ക്കുന്നതാണ് നല്ലത്. ഭാരം കൂടിയതും പൊക്കം കൂടിയതുമായ സാധനങ്ങൾ വടക്ക് കിഴക്ക് ദിശയിൽ സ്ഥാപിക്കാൻ പാടില്ല. ഈ ദിശ സ്വച്ഛമായി ഇരിക്കുവാൻ പറ്റിയ ഭാഗമാക്കാവുന്നതാണ്. ഭാരം കൂടിയ സാധനങ്ങളും ഉപകരണങ്ങളും തെക്കും പടിഞ്ഞാറും ദിശകളിൽ വയ്ക്കുക. ഇതിന്റെ ഭാരം ശുഭകരമായ  ഊർജ്ജം കെട്ടിടത്തിനുള്ളിൽ നിലനിർത്താൻ സഹായിക്കും. ഭാരം കൂടിയ വൈദ്യുതോപകരണങ്ങൾ ഉണ്ടെങ്കിൽ അവയെ അഗ്‌നികോണായ തെക്ക്  കിഴക്ക് ഭാഗത്തു വയ്ക്കുന്നതാണ് ഉചിതം. വൈദ്യുതിസംബന്ധമായ എന്തും ഈ ദിശയിൽ വയ്ക്കുന്നതാണ്. ഉപകരണങ്ങളുടെ ക്രമീകരണം ആ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്നവരുടെ ശരീരപ്രകൃതത്തെയും സ്വാധീനിക്കും. പിത്തം അതായത് അഗ്‌നി,  വാതം അതായത്വായു, കഫം അതായത്ജലം എന്നിവ എല്ലാവരെയും ബാധിക്കും.  പിത്തപ്രകൃതമുള്ള ഒരാൾ തെക്കു കിഴക്കുഭാഗത്ത് അതായത് അഗ്‌നികോണിൽ  ജോലി ചെയ്യുന്നതിലും നല്ലത്  വടക്കു കിഴക്കുഭാഗത്ത് അതായത് ജലം അധിപനായുള്ള ഭാഗം ഒഴിവാക്കേണ്ടതാണ്. കഫപ്രകൃതമുള്ളവർക്ക് തെക്കു ദിശയോട് ചേർന്ന ഖണ്ഡങ്ങളായിരിക്കും അനുയോജ്യം.

വാതപ്രകൃതമുള്ളവർക്ക് ഭൂമി, ജലം ഇവയുമായി ബന്ധപ്പെട്ട ദിശകളായിരിക്കും തെക്കു-പടിഞ്ഞാറ്, വടക്കു കിഴക്ക് നല്ലത്. ഒരു ഓഫീസിൽ ഇരിക്കാൻ കിട്ടുന്ന സ്ഥാനം ഈ പറഞ്ഞവയുമായി ഒത്തുവരുന്നില്ലെങ്കിൽ കിട്ടിയിരിക്കുന്ന സ്ഥലം ക്രമീ കരിച്ച് ശരിയായ സ്ഥാനം തിരഞ്ഞെടുക്കാം.ഫലങ്ങൾ ജോലി സ്ഥലത്ത് എല്ലാക്കാര്യങ്ങളും നമ്മൾ വിചാരിക്കുന്നതുപോലെ ഒരിക്ക്കലും നടക്കില്ല. എങ്കിലും മേൽപ്പറഞ്ഞ കാാര്യങ്ങളിൽ  50 ശതമാനമെങ്കിലും പാലിക്കുകയാണെങ്കിൽ അതു നല്ല ഫലം തരും. മാറ്റാൻ പറ്റാത്ത രീതിയിലുള്ള എന്തെങ്കിലും കാരണം കൊണ്ട് പ്രശ്‌നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട ദേവതകളെ  പ്രീതിപ്പെടുത്തണം. 

error: Content is protected !!