Saturday, 23 Nov 2024
AstroG.in

ദഹനക്കേട് മാറ്റാൻ ചില പൊടിക്കൈകൾ

പ്രായഭേദമന്യേ മിക്ക ആളുകളുടെയും പ്രശ്നമാണ് ദഹനക്കേട്.  വയർ നിറഞ്ഞിരിക്കുക, നെഞ്ചരിയുക, ഓക്കാനിക്കാൻ തോന്നുക, ഏമ്പക്കം വിടുക, വയറ് നോവുക ഇതെല്ലാമാണ് മുതിർന്നവരിലെ ദഹനക്കേടിന്റെ ലക്ഷണങ്ങൾ. കൊച്ചു കുഞ്ഞുങ്ങളാണെങ്കിൽ  നിറുത്താതെ കരയും.ദഹനക്കേടിന്  പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം ഇഷ്ടഭക്ഷണം ആവശ്യത്തിലധികം  കഴിക്കുന്നതാണ്. മിക്കവരുടെയും പ്രശ്നം ഇതാണ്. കേടായി തുടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഇഷ്ടമല്ലാത്ത ഭക്ഷണം കഴിക്കുന്നതും അസമയത്ത് കഴിക്കുന്നതും വിശന്നിരുന്നിട്ട് കഴിക്കുന്നതും ദഹനക്കേടിന് കാരണമാണ്. ഇതൊന്നുമല്ലെങ്കിൽ ഗൗരവമുള്ള ചില രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാകാം. അതിന് കാര്യമായ ചികിത്സ വേണ്ടി വരും. ഡോക്ടറുടെ നിർദ്ദേശാനുസരണം മരുന്നു കഴിക്കണം. സ്വയം ചികിത്സ പാടില്ല. ഡോക്ടറെ കാണാതെ പതിവായി സ്വയം ചികിത്സ നടത്തി ഗുളികകളും മരുന്നുകളും കഴിക്കുന്നത് അപകടമാണ്. 
എന്നാൽ മിക്കപ്പോഴും  ദഹനക്കേട്ചില പൊടിക്കൈകളിലൂടെ  ഒരു കൈ അകലെ നിർത്താം.  ആ പൊടിക്കൈകളിൽ ചിലത് :  

  • ഇഞ്ചിനീരും സമം തേനും ചേർത്തു കഴിക്കുക.
  • ഇഞ്ചി ചതച്ചു പിഴിഞ്ഞ നീരിൽ ഉപ്പും ചെറുനാരങ്ങാനീരും ചേർത്ത് ഏതാനും തവണ കഴിക്കുക. ദഹനക്കേട് മാറും വരെ തുടരുക.
  • ഇഞ്ചി വെളുത്തുള്ളി എന്നിവ ചവച്ചരച്ചു തിന്നുക.
    ആഹാരശേഷം ഉറങ്ങും  മുമ്പ് കറിവേപ്പില അരച്ചിട്ട് മോരുകുടിക്കുക.ശ്വാസം മുട്ടുള്ളവർ ഇത് ചെയ്യരുത്.
    ചുക്ക്, തിപ്പലി, കുരുമുളക് ഇവ സമം പൊടിച്ച് ശർക്കര ചേർത്തു കഴിക്കുക.
  • മുരിങ്ങത്തൊലി നീരിൽ അല്പം  ഇന്തുപ്പ് ചേർത്ത് കഴിക്കുക
  • അയമോദകം ഇട്ട്  തിളപ്പിച്ച വെള്ളം കുടിക്കുക.
    പത്ത് മില്ലി ആപ്പിൾ സിഡർ വിനാഗിരി പത്ത് മില്ലി ചെറുനാരങ്ങ നീര് അല്പം കല്ലുപ്പ് ഇവ അര ഗ്ലാസ് വെള്ളത്തിൽ കലക്കി ദിവസം മൂന്ന് നേരം കഴിക്കുക. ദഹനേന്ദ്രിയ പ്രശ്നങ്ങളെല്ലാം മാറും. തടിയും ചീത്ത കൊളസ്ടോളും കുറയും. 
  • ആപ്പിൾ സിഡർ വിനാഗിരി ക്രമത്തിലധികം കഴിക്കരുത്.
  • ചൂടുവെള്ളത്തിൽ പനിക്കൂർക്കയിലയിട്ട് തണുക്കുമ്പോൾ കുടിക്കുക.
  • ഇഞ്ചിയും ഉപ്പുകല്ലും കൂടി ചവച്ചിറക്കുക. ഇഞ്ചി ദിവസം മൂന്ന് നാല് ഗ്രാമിൽ കുടുതൽ കഴിക്കരുത്.
    ചെറുനാരങ്ങാനീരിൽ സമം തേൻ ചേർത്തു തൊട്ടുനക്കുക.
  • കർപ്പൂര തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക
    ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ചുക്കു പൊടിച്ച് ശർക്കര ചേർത്തു കഴിക്കുക.
  • കപ്പ, കൂവ, ഗോതമ്പ് എന്നിവ കഴിച്ച് ദഹക്കാതിരുന്നാൽ പെരും ജീരകവെള്ളം കുടിച്ചാൽ മതി.
  • ചെറുചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീരും അല്പം തേനും ചേർത്ത് കഴിക്കുക.
  • കറിവേപ്പില അരച്ച് മോരിൽ കലക്കി കുടിക്കുക.
    ചിറ്റമൃതിൻ നീരിൽ ചുക്കു പൊടിച്ചിട്ട് ദിവസവും കഴിക്കുക.
  • അഞ്ചു ഗ്രാം ചുക്കുപൊടിയും അതിന്റെ ഇരട്ടി ശർക്കരയും ചേർത്ത് ആഹാരത്തിനു തൊട്ടുമുൻപ് രാവിലെയും വൈകിട്ടും കഴിക്കണം.
  • ഇഞ്ചി, വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
  • ഇഞ്ചി ചെറുതായരിഞ്ഞ് ശർക്കര ചേർത്ത് കഴിക്കുക.  ഒരു മണിക്കൂറിനുശേഷം കുറവില്ലെങ്കിൽ രണ്ട് അല്ലി ചുവന്നുള്ളികൂടി ചവച്ചു കഴിക്കുക.
  • വെള്ളരിക്ക ഉപ്പു ചേർത്തു കഴിക്കുക.
  • ഇഞ്ചിയുടെ ഇല അരച്ചത് 10 ഗ്രാം കഴിക്കുക.
  • പുതിനയിലയിട്ട ചായ കുടിക്കുക

error: Content is protected !!