Monday, 8 Jul 2024
AstroG.in

പൂജാമുറിയിൽ നാഗവിഗ്രഹം പാടില്ല

പൂജാമുറിയിൽ ഗണപതിയുടെയും ശ്രീ പരമേശ്വരന്‍റെയും ശ്രീ മഹാവിഷ്ണുവിന്‍റെയും ശ്രീ പാർവ്വതിയുടെയും മുരുകന്‍റെയും ശ്രീകൃഷ്ണന്ന്‍റെയുമെല്ലാം ചിത്രങ്ങൾ വച്ച് ആരാധിക്കാം പക്ഷേ പൂജാമുറിയ്ക്കകത്ത് ഒരിക്കലും  നാഗവിഗ്രഹം വച്ച് ആരാധിക്കരുത്.  മറ്റുള്ള ദൈവങ്ങളുടെ വിഗ്രഹം കല്ലാണെങ്കിൽ എട്ട് ഇഞ്ചിൽ കൂടുതൽ ഉള്ളത് വച്ച് പൂജിക്കരുത്.

മറ്റുള്ളവയ്ക്ക് ഈ നിബന്ധന ഇല്ല. ഓടക്കുഴൽ ഊതുന്ന കൃഷ്ണന്‍റെ പ്‌ളാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹം വീട്ടിനകത്ത്  വയ്ക്കാൻ പാടില്ലെന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. വാസ്തവത്തിൽ  ഓടക്കുഴൽ ഇല്ലാത്ത കൃഷ്ണൻ പരിപൂർണ്ണനല്ല. ഓടക്കുഴലുള്ള കൃഷ്ണൻ സമ്പത്ത് മുഴുവൻ ഊതിയകറ്റും  എന്നത് അന്ധവിശ്വാസമാണ്. ഓടക്കുഴൽ ഉള്ള കൃഷ്ണനെ വച്ച് ആരാധിച്ചാൽ സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്നതിൽ തർക്കമില്ല.

കിടക്കുന്ന മുറിയിൽ കണ്ണാടി വയ്ക്കുമ്പോൾ  തലഭാഗത്തും പാദത്തിന്റെ ഭാഗത്തും നമ്മുടെ പ്രതിബിബം തെളിയും വിധം കണ്ണാടി വരാൻ പാടില്ല.   ബെഡ്‌റൂമിന്‍റെ വശത്ത്  കണ്ണാടി വരുന്നതിൽ ഒരു കുഴപ്പവുമില്ല.

error: Content is protected !!