Sunday, 6 Oct 2024
AstroG.in

പൂമുഖദർശനം നാളു നോക്കിഎടുത്താൽ ഐശ്വര്യം

വീട് വയ്ക്കുമ്പോൾ പൂമുഖം എങ്ങോട്ട് വേണമെന്ന്  പലരും ചോദിക്കാറുണ്ട്.  മിക്കവരും വീട്ടിലേക്കുള്ള വഴിയെ ആശ്രയിച്ചാണ് പൂമുഖം നിശ്ചയിക്കുന്നത്.  നാലുദിക്കുകളിൽ ഏതിലേക്കും പൂമുഖം വരാം. മഹാദിക്കുകളായ കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവയാണ് മഹാദിക്കുകൾ. കോൺദിക്കുകൾ ഒഴിവാക്കണം. പൂമുഖം  വെളിച്ചം   കടന്നുവരാൻ പ്രയാസമില്ലാത്ത ഭാഗത്ത്  ആയിരിക്കണം. 

ഓരോ നാളുകാർക്കും അനുയോജ്യമായ തരത്തിൽ പൂമുഖ ദർശനം എടുക്കുന്നത് ഐശ്വര്യപ്രദമാണ്. ഇവിടെ ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ നക്ഷത്രം പരിഗണിക്കണം.

അശ്വതി നക്ഷത്രക്കാർക്ക് വടക്കും കിഴക്കും ഭരണിക്കും കാർത്തികയ്ക്കും തെക്കും, രോഹിണിക്കും മകയിരത്തിനും തെക്കും പടിഞ്ഞാറും തിരുവാതിരക്ക് വടക്കും പടിഞ്ഞാറും തെക്കും പുണർതത്തിന് വടക്കും കിഴക്കും പടിഞ്ഞാറും പൂയത്തിന് വടക്ക്, കിഴക്ക്, ആയില്യത്തിന് കിഴക്ക്, മകത്തിന് തെക്ക്, കിഴക്ക്, വടക്ക്, പൂരത്തിന് തെക്ക്, വടക്ക്, ഉത്രത്തിന് തെക്ക്, പടിഞ്ഞാറ്, വടക്ക്, അത്തത്തിന് പടിഞ്ഞാറ്, തെക്ക്, ചിത്തിരക്ക് വടക്കും പടിഞ്ഞാറും തെക്കും ചോതിക്ക് വടക്ക്, പടിഞ്ഞാറ്, വിശാഖത്തിന് വടക്ക്, കിഴക്ക്, പടിഞ്ഞാറ്, അനിഴത്തിന് കിഴക്ക്, തൃക്കേട്ടയ്ക്ക് തെക്ക്, കിഴക്ക്, മൂലത്തിന് തെക്ക്, വടക്ക്, കിഴക്ക്, പൂരാടത്തിന് തെക്ക്, പടിഞ്ഞാറ്, വടക്ക്, ഉത്രാടത്തിന് പടിഞ്ഞാറ്, വടക്ക്, തെക്ക്, തിരുവോണത്തിന് വടക്ക്, തെക്ക്, പടിഞ്ഞാറ്, അവിട്ടത്തിന് വടക്ക്, പടിഞ്ഞാറ്, തെക്ക്, ചതയത്തിന് വടക്ക്, പടിഞ്ഞാറ്, കിഴക്ക്, പൂരുരുട്ടാതിക്ക് കിഴക്ക്, പടിഞ്ഞാറ്, ഉതൃട്ടാതിക്ക് തെക്ക്, കിഴക്ക്, രേവതിക്ക് തെക്ക്, കിഴക്ക് എന്നിവിടങ്ങളിൽ  പൂമുഖ വാതിൽ ദര്‍ശനം ക്രമീകരിക്കണം. 

error: Content is protected !!