Sunday, 12 May 2024
AstroG.in

ഭക്ഷണത്തിൽ സയനൈഡ് !

ചെറിയ അളവിൽ സയനൈഡ് ശരീരത്തിൽ ചെന്നാൽ വലിയ 
പ്രശ്‌നങ്ങൾ ഉണ്ടാക്കാറില്ല; അതായത് 50 മില്ലിഗ്രാമിൽ താഴെ. 
നമ്മൾ  വളരെ  രുചിയോടെ കഴിക്കുന്ന പല ഭക്ഷണങ്ങളിലും  സയനൈഡ് ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട് എന്ന  വസ്തുത  എത്ര പേർക്കറിയാം?ഉദാഹരണത്തിന്  മരച്ചീനി. മിക്കവരും പറയും അതിലെ ‘കട്ടി’നെപ്പറ്റി. ഈ ‘കട്ട്’ എന്ന് പറയുന്നത് അതിലെ  സയനൈഡ് അംശമാണ്. അത്  നീക്കം  ചെയ്യാനാണ്  രണ്ടു തവണ തിളപ്പിച്ചു ഊറ്റുന്നത്. എന്നാൽ നമുക്ക് അറിയാൻ ഇടയില്ലാത്ത  ഭക്ഷണ പദാർഥങ്ങളിലും സയനൈഡ് അംശമുണ്ട്. 

ആപ്പിൾ,  സബർ ജെല്ലി, പീച്ച്  ഇവയുടെ അരിയിൽ (സീഡ്);
ചീരയുടെ ഇലയിലും തണ്ടിലും ഇതുണ്ട്; മുളച്ചു വരുന്ന ചോളം അല്ലെങ്കിൽ തിനയിലുണ്ട്; മുളയുടെ ഇളം തണ്ടിലുണ്ട്;

വളരെ അധികം  പോഷക ഗുണമുള്ള  ആൽമണ്ട് സിലുണ്ട്. 
ഇതൊക്ക മിതമായി  കഴിച്ചെന്നു  കരുതി ഒന്നും  സംഭവിക്കില്ല. മറിച്ച് ഗുണം ആണ് താനും. അളവ്  കൂടുതൽ ആകരുത് എന്നു മാത്രം.  സയനൈഡിന്റെ അളവ് 50 ഗ്രാം  മുതൽ  200 ഗ്രാം  വരെയായാൽ   അപകടമാകും. (അതായത്  ഒരു 25 ആപ്പിളിന്റെ കുരു ഉള്ളിൽ ചെന്നാൽ മാത്രം ). അധികമായാൽ അമൃതും വിഷം  എന്ന് ഓർത്താൽ മതി.

– ഡോ. ദീപ്തി പ്രേം,

കൊല്ലം

error: Content is protected !!