Thursday, 21 Nov 2024
AstroG.in

മുഖക്കുരു മാറാൻ ചില പൊടിക്കൈകൾ

കൗമാരക്കാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു.മുഖത്ത് എണ്ണമയം കൂടുന്നതാണ് മുഖക്കുരു ഉണ്ടാകാൻ പ്രധാന കാരണം. ചർമ്മത്തിന്റെ സുഷിരങ്ങൾ അടഞ്ഞു പോകുന്നതാണ് മുഖക്കുരുവിനു മറ്റൊരു കാരണം. എണ്ണമയുള്ള ചർമ്മമുള്ളവരിൽ മാത്രമേ സാധാരണ മുഖക്കുരു ഉണ്ടാകാറുള്ളു. വരണ്ട ചർമ്മ മുള്ളവർക്ക്മുഖക്കുരു ഉണ്ടാകാറില്ല.ഏറ്റവും പ്രധാന പരിഹാരം നിത്യവും കിടക്കുന്നതിന് മുൻപ് ചെറു ചൂടുവെള്ളം കൊണ്ട് മൃദുവായ  സോപ്പോ ഫേസ് വാഷോ ഉപയോഗിച്ച് മുഖം കഴുകി തുടച്ച് വൃത്തിയാക്കണം.ചില പൊടിക്കൈകൾ : 

  • രാവിലെ കുളിക്കും മുമ്പും രാത്രി കിടക്കും മുമ്പും നാരങ്ങാനീര് മുഖത്ത് പുരട്ടുക.
  • ഓറഞ്ച്നീരും സമം ചെറുതേനും ചേർത്ത് മുഖത്ത് പുരട്ടുക. 
  • ചെറുപയർ പൊടിച്ച് പാലിൽ കുഴച്ച് അല്പം ചെറുനാരങ്ങാനീരും ചേർത്തു പുരട്ടുക. 
  • പച്ചമഞ്ഞളും വേപ്പിലയും അരച്ച് മുഖത്ത് പുരട്ടുക.
  • തുളസിയില പച്ചമഞ്ഞൾ ചേർത്തരച്ചു പുരട്ടുക. രാവിലെ എഴുന്നേറ്റ് ആ വെള്ളത്തിൽ മുഖം കഴുകുക. പതിവായി ചെയ്യുക.
  • ദിവസവും  പാലിന്റെ പാടയിൽ മഞ്ഞൾ അരച്ചത് ചാലിച്ച് പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകികളയുക. രാവിലെയാണ് ഇത് ചെയേണ്ടത്.
  • രാത്രിയിൽ  ആര്യവേപ്പിലയിട്ട് വെള്ളം തിളപ്പിച്ചു വയ്ക്കുക. രാവിലെ  ആ വെള്ളത്തിൽ മുഖം കഴുകുക. ഇത് മുടങ്ങാതെ ചെയ്യണം.
  • ദിവസവും കിടക്കും  മുമ്പ് രക്തചന്ദനം അരച്ച് മുഖക്കുരുവിൽ പുരട്ടി രാവിലെ കഴുകുക.
  • മുരിങ്ങയിലച്ചാറ് ചെറുനാരങ്ങാനീരു ചേർത്ത് തേച്ചു  കൊണ്ടിരുന്നാൽ മുഖക്കുരു ക്രമേണ മാറും.
  • ജീരകം, കരിംജീരകം,  വെളുത്ത കടുക്എള്ള്, എന്നിവ സമം എടുത്ത് പശുവിൻപാലിൽ അരച്ച് കണ്ണിൽ വീഴാതെ മുഖത്ത് തേക്കുക.
  • പാച്ചോറ്റിത്തൊലി, രക്തചന്ദനം, മഞ്ചട്ടി, കൊട്ടം, ഞാവൽപ്പൂ, പേരാൽമൊട്ട്, കടല ഇവ സമം അരച്ചു മുഖത്ത് പുരട്ടിയാൽ മുഖക്കുരു വരില്ല. 
  • കസ്തൂരിമഞ്ഞൾ പൊടിച്ചു പനിനീരിൽ ചാലിച്ചു വെയിലത്തു വച്ചു ചൂടാക്കി ഒരാഴ്ച മുഖത്ത് തേയ്ക്കുക.
  • ചെറുപയർ മഞ്ഞൾ ഇവ ഉണക്കിപ്പൊടിച്ച് വെള്ളം ചേർത്തു മുഖത്തിടുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകികളയുക.
  • പാച്ചോറ്റിത്തൊലി കൊത്തമ്പാലരി, വയമ്പ് ഇവ അരച്ച് പഞ്ഞി കൊണ്ടു ദിവസവും മുഖത്ത് പുരട്ടുക.
  • പപ്പായയുടെ നീര് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറിക്കിട്ടും.
  • തുളസിനീര് മുഖത്ത് അരച്ചു പുരട്ടിയാൽ മുഖക്കുരു അപ്രത്യക്ഷമാകും.
  • വെളുത്തുള്ളി വിനാഗിരിയിൽ അരച്ച് മുഖത്തു പുരട്ടി കഴുകുക.

error: Content is protected !!