Saturday, 23 Nov 2024
AstroG.in

ശനി ദോഷ ലക്ഷണം കടവും ദുരിതവും

ശനിദോഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാക്കും. ജാതകവശാല്‍ ശനിയുടെ ദശാപഹാരങ്ങളാണ് ശനിദോഷം കഠിനമാകുന്ന ഒരു കാലഘട്ടം. മറ്റൊന്ന് ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, അഷ്ടമശനി കാലമാണ്. ഏഴരശനി കാലമെന്ന് പറയുന്നത് ജനിച്ച കൂറിലും അതിന്‌ മുന്‍പും പിന്‍പുമുള്ള രാശികളിലും ശനി സഞ്ചരിക്കുന്ന കാലം. കണ്ടകശനി 4,7,10 രാശികളില്‍ ശനിയെത്തുന്ന സമയം. അഷ്ടമ ശനി എട്ടില്‍ സഞ്ചരിക്കുന്ന നാളുകള്‍. ഇക്കാലത്ത് ശനീശ്വരനെയോ അയ്യപ്പസ്വാമിയേയോ ഭജിക്കുക വഴി ശനിദോഷങ്ങള്‍ അകലും. ശനിദോഷകാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം, മനപ്രയാസം എന്നിവയെല്ലാം സംഭവിച്ചേക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ തൊഴില്‍രംഗത്തെ പ്രതികൂലമായി ബാധിക്കും. ദോഷ പരിഹാരത്തിന് ശനിയാഴ്ച ദിവസങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുക. നീരാജനം, പുഷ്പാഞ്ജലി, എള്ളുപായസം, എന്നിവയാണ് മുഖ്യ വഴിപാടുകള്‍.

ഇതിനൊപ്പം ശനിജയന്തി ദിനത്തില്‍ നടത്തുന്ന പ്രാര്‍ഥനയ്ക്ക് ഫലമേറുമെന്നാണ് വിശ്വാസം. പ്രസിദ്ധ ശനി ക്ഷേത്രമായ മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ശനിശിംഘ്നാപൂരിൽ ജ്യേഷ്ഠമാസത്തിലെ അമാവാസി ദിവസമാണ് ശനി ജയന്തി ആഘോഷിക്കുന്നത്. 2021 ജൂൺ 10 നാണ് അടുത്ത ശനി ജയന്തി. ഈ ദിവസത്തെ ശനി അമാവാസിയെന്നാണ് അറിയപ്പെടുന്നത് ഈ ദിവസം ശനിദേവനെ പ്രാര്‍ഥിച്ചാല്‍ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നിവയുടെ ദോഷങ്ങള്‍ കുറയും. ശനിയാഴ്ചകളിലെപ്പോലെ ഈ ദിവസം രാവിലെ നവഗ്രഹ സ്തോത്രം ജപിക്കുന്നതും നവഗ്രഹക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ദര്‍ശനം നടത്തുന്നതും ഉത്തമമാണ്.

ദക്ഷിണേന്ത്യക്കാർ ശനിദോഷ പരിഹാരത്തിന്
ഏറ്റവുമധികം ആശ്രയിക്കുന്നത് കലിയുഗ വരദനായ അയ്യപ്പ സ്വാമിയെയാണ്. വൃശ്ചികം ഒന്നിനു തുടങ്ങുന്ന മണ്ഡല -മകരവിളക്ക് കാലക്ക് വ്രതെടുത്ത് ശബരിമല ശ്രീ ധർമ്മശാസ്തവിന്റെ ദർശനം നേടി നെയ് അഭിഷേകം നടത്തിയാൽ എല്ലാ ശനി ദോഷങ്ങളും അവസാനിക്കും.

ശനിദോഷം അകറ്റാന്‍ മന്ത്രങ്ങള്‍:

ശനീശ്വരസ്തോത്രം

നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

ശനി ബീജ മന്ത്രം

ഓം പ്രാം പ്രീം പ്രൌം സ
ശനൈശ്ച്ചരാ നമ:

ശനി ഗായത്രി മന്ത്രം

ഓം ശനൈശ്ച്ചരായ
വിദ്മഹേ ഛായാപുത്രായ ധീമഹീ
തന്നോ മന്ദ: പ്രചോദയാത്

ശനി പീഡാഹര സ്തോത്രം

സൂര്യപുത്രോ ദീര്‍ഘദേഹോ
വിശാലാക്ഷ: ശിവപ്രിയ
ദീര്‍ഘചാര പ്രസന്നാത്മ പീഡാം
ഹരതു മേ ശനി:

error: Content is protected !!