Friday, 10 May 2024

ശിവഭജനം നടത്തുക; ശുദ്ധജല മത്സ്യങ്ങൾക്ക് ധാന്യം നൽകുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഏപ്രിൽ 28, ഞായർ
കലിദിനം 1871963
കൊല്ലവർ
1199 മേടം 15
(൧൧൯൯ മേടം ൧൫ )
തമിഴ് വർഷം ക്രോധി ചിത്തിര 15
ശകവർഷം 1946 വൈശാഖം 08

ഉദയം 06.08 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 24 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 36 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള
ഇന്നത്തെ കൃത്യമായ
രാഹുകാലം 05.00 pm to 06.34
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.27 pm to 05.00 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.21 pm to 01.54 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് നീചം, സൂര്യനു ഉച്ചം,
ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഭരണിയിൽ (ഭരണി ഞാറ്റുവേല ) ചൊവ്വ ഉത്തൃട്ടാതിയിൽ, ബുധൻ രേവതിയിൽ വ്യാഴം കാർത്തികയിൽ ശുക്രൻ അശ്വതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.12 വരെ മേടം പകൽ 09.22 വരെ ഇടവം പകൽ 11.26 വരെ മിഥുനം പകൽ 01.36 വരെ കർക്കടകം പകൽ 03.26 വരെ ചിങ്ങം വൈകിട്ട് 05.32 വരെ കന്നി തുടർന്ന് തുലാം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 04.48 വരെ മൂലം
തിഥി ദൈർഘ്യം
കാലത്ത് 08.22 വരെ കൃഷ്ണപക്ഷ
ചതുർത്ഥി തുടർന്ന് പഞ്ചമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: മൂലം തിഥി: കൃഷ്ണപക്ഷ പഞ്ചമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: മൂലം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യകാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്നത്ത ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, പൂരം.
അനുകൂല നക്ഷത്രങ്ങൾ
ഇന്നത്ത ദിനം അനുകൂലമായ നക്ഷത്രങ്ങൾ
തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് ശിവഭജനം നടത്തുക. അതിനുള്ള ഒരു സ്തുതി ചേർക്കുന്നു:
പരാത്മാനമേകം ജഗദ് ബീജമാദ്യം
നിരീഹം നിരാകാര മോങ്കാര വേദ്യം
യതോ ജായതേ പാല്യതേ യേന വിശ്വം
തമീശം ഭജേ ലീയതേ യത്ര വിശ്വം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് പരിഹാരം: ഭവനത്തിന്റെ /ഓഫ്സിന്റെ പടിഞ്ഞാറു ദിക്കിൽ കടലാസിൽ നിർമ്മിച്ച പക്ഷിരൂപം വെയ്ക്കുക, ശുദ്ധജല മത്സ്യങ്ങൾക്ക് ഉണങ്ങിയ ധാന്യം /മലർ
ഇവ നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃദോഷ ഉള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം ഭാസ്കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ സൂര്യ : പ്രചോദയാത്

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version