Friday, 17 May 2024
AstroG.in

2024 മെയ്മാസത്തിലെ ഗുണദോഷ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി പി
2024 മെയ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ്
( അശ്വതി, ഭരണി, കാര്‍ത്തിക1/4)
കുടുംബത്തിൽ സ്വസ്ഥതയും ശാന്തിയും ആനന്ദവും നിലനിർത്താൻ ബന്ധുജനങ്ങളോട് മത്സര ബുദ്ധിയോടെ പെരുമാറാതിരിക്കുക. അത്യാവശ്യമില്ലാത്തവരുമായി
ജോലിയുമായി ബന്ധപ്പെട്ട സുപ്രധാനമായ കാര്യങ്ങൾ പങ്കിടരുത്. സംസാരിക്കുമ്പോൾ നാവിനെ വളരെയധികം നിയന്ത്രിക്കണം. കൃത്യതയോടെ, വീണ്ടുവിചാരത്തോടെ, വിവേകത്തോടെയുള്ള പ്രവർത്തനങ്ങൾ കാര്യങ്ങൾ അനുകൂലമാക്കും. സഞ്ചാരക്ലേശം വല്ലാതെ വർദ്ധിക്കും.

ഇടവക്കൂറ്
(കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭക്ഷണക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടാകുന്ന അനാരോഗ്യം വിഷമിപ്പിക്കും. കുടുംബ കാര്യങ്ങളിൽ ജാഗ്രതയും കാര്യക്ഷമതയും കാണിക്കും. സ്ത്രീകളെ കൊണ്ടുള്ള ഉപദ്രവങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി സംഗമിക്കാനും ചില കൂട്ടുകച്ചവടത്തിൽ ഏർപ്പെടാനും സാധ്യതയുണ്ട്.

മിഥുനക്കൂറ്
(മകയിരം1/2, തിരുവാതിര, പുണര്‍തം 3/4)
ഗുണദോഷ സമ്മിശ്രാനുഭവങ്ങൾ ഉണ്ടാകും. പുതിയ പഠനക്രമം സ്വീകരിക്കും. ഉപരിപഠനത്തിന് മികച്ച ചില അവസരങ്ങൾ ലഭിക്കും. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കബളിപ്പിക്കപ്പെടാൻ ഇടയുള്ളത് കൊണ്ട് നല്ല ശ്രദ്ധവേണം. പാഴ്ച്ചെലവുകൾ കർശനമായും നിയന്ത്രണ വിധേയമാക്കണം. ആരോഗ്യസ്ഥിതിയിൽ അസ്വസ്ഥത ഉണ്ടാകുമെങ്കിലും ക്രമേണ ആരോഗ്യം മെച്ചപ്പെടും.

കര്‍ക്കടകക്കൂറ്
(പുണര്‍തം 1/4, പൂയം, ആയില്യം)
യുക്തിപൂർവ്വമായ സമീപനത്തിലൂടെ പ്രതിസന്ധികൾ ഒഴിവാകും. ചില നല്ല അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. ചെറിയ ക്ലേശങ്ങൾ, ദുരിതങ്ങൾ അനുഭവപ്പെടാം എന്നാൽ സാമ്പത്തികമായി
നേട്ടം, ഭദ്രത, കുടുബത്തിൽ അഭിവൃദ്ധി, സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ എന്നിവ ഉണ്ടാകും. വാക്കുകളിൽ മിതത്വം പാലിക്കണം. ആലോചിക്കാതെ മറുപടി പറയാൻ പാടില്ല. പകർച്ചവ്യാധി പിടിപ്പെടാതിരിക്കാൻ ശ്രമിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ചില ദുർബലാവസ്ഥ ആരോഗ്യകാര്യങ്ങളിൽ വരാൻ സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ദുർവാശി കലഹങ്ങൾക്ക് കാരണമാകും. കർമ്മ രംഗത്ത് ചുമതല, ജോലിഭാരം കൂടും. വിശ്വസ്തരിൽ നിന്ന് പ്രതികൂലമായ അനുഭവങ്ങൾ ഉണ്ടാകാം. സുഹൃദ് ബന്ധങ്ങൾ വളരെ വർദ്ധിക്കുമെങ്കിലും നിലവിലുള്ള സുഹൃത്തുക്കളുമായി അകൽച്ചയുണ്ടാകാം. വിദ്യാർത്ഥികൾക്ക് കഠിനാദ്ധ്വാനം വഴി മികച്ച വിജയം വരിക്കാൻ സാധിക്കും.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഢംബര ചെലവുകൾ വല്ലാതെ വർദ്ധിക്കും. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഉണ്ടാക്കാൻ ശ്രമിക്കണം. ചില നിഗൂഢ ശാസ്ത്രങ്ങളിൽ മനസ്സ് വ്യാപരിക്കും. എതിർ ലിംഗത്തിലുള്ളവരുമായുള്ള അമിതമായ ഇടപെടലുകൾ മൂലം പല തെറ്റിദ്ധാരണകളും ഉണ്ടാകും. പ്രതിസന്ധികൾ നല്ല ആത്മവിശ്വാസത്തോടെ നേരിടണം. നിശ്ചയദാർഢ്യവും ആജ്ഞാശേഷിയും വർദ്ധിപ്പിക്കാൻ ശ്രമിക്കണം. യാത്രകൾ ഗുണം ചെയ്യും.

തുലാക്കൂറ്
(ചിത്തിര1/2, ചോതി, വിശാഖം 3/4)
കുടുംബകാര്യങ്ങൾ ഓർത്ത് മനസ്സ് വ്യാകുലപ്പെടും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പല തരത്തിൽ എതിർപ്പുകൾ ഉണ്ടായേക്കാം. ഇത് മനസ്സിനെ വല്ലാതെ ക്ഷീണിപ്പിക്കും. ഈശ്വരാധീനം വർദ്ധിപ്പിക്കാൻ നന്നായി ശ്രമിക്കണം. ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കണം. തൊഴിലിൽ വിരസത ഉണ്ടാവാതെ നോക്കണം. ഒരിടത്ത് ഉറച്ചു നിന്നെങ്കിൽ മാത്രമെ ഏത് കാര്യവും തികഞ്ഞ ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയൂ. ചഞ്ചലമായ മനസ്സ് എല്ലാ കാര്യങ്ങളിലും തടസ്സവും താമസവുമുണ്ടാക്കും.

വൃശ്ചികക്കൂറ്
(വിശാഖം1/4, അനിഴം, തൃക്കേട്ട)
ഗുണദോഷ സമ്മിശ്രാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഉണർവ്വം ഊർജ്ജസ്വലതയും കൈവരും. ചില ദുഷ്പേര് ഉണ്ടാകാതെ ശ്രദ്ധിക്കണം ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വഴങ്ങുന്നതു മൂലം സമയനഷ്ടവും മാനസിക പിരിമുറുക്കവും അനുഭവപ്പെടും. അനാവശ്യ ചിന്തകൾ ഒഴിവാക്കണം തികഞ്ഞ സാത്വികഭാവവും നിയന്ത്രണവും സംസാരത്തിൽ കൊണ്ടുവരേണ്ടതുണ്ട്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽമാറ്റത്തിന് സഹായം ലഭിക്കും. സന്താനങ്ങൾക്ക് മേന്മയുള്ള ഉദ്യോഗവും ജീവിത സൗഭാഗ്യവും സിദ്ധിക്കും. ഭൂമിസംബന്ധമായ വഴക്കുകൾ രമ്യമായി പരിഹരിക്കും. മാതൃ സ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. പുത്തൻ ധനാഗമ മാർഗ്ഗങ്ങൾ കണ്ടെത്തും. വിദേശത്ത് നിന്നും ശുഭ വാർത്ത കേൾക്കും. ശത്രുപീഢയിൽ ശമനമുണ്ടാകും.

മകരക്കൂറ്
(ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)
ഉന്മേഷക്കുറവും അലസതയും കൊണ്ട് പല കാര്യങ്ങളും മുടങ്ങാൻ സാധ്യത; ശ്രദ്ധിക്കണം. ചില ബന്ധങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. സന്താനങ്ങളുടെ കാര്യത്തിലെ തടസ്സങ്ങൾ ഈശ്വരാധീനത്താൽ മാറി കിട്ടും. ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ചകൾ ചെയ്യണം.

കുംഭക്കൂറ്
(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )
വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം ഔദ്യോഗിക രംഗത്ത് മേലുദ്യോഗസ്ഥരുടെ പ്രശംസയും അംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കുമെങ്കിലും ചില ക്ലേശാനുഭവങ്ങളും ഉണ്ടാകും. പരീക്ഷകളിൽ
ആഗ്രഹാനുസരണമുള്ള വിജയലഭ്യതയുണ്ടാകാം. ചിലവ് അധികരിച്ചു വരും. അവസരങ്ങൾ ധാരാളം ഉണ്ടാകും. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ അലട്ടും. ടെൻഷൻ, പ്രഷർ, അസ്ഥിരോഗങ്ങൾ ഇവ കൂടാതെ നോക്കണം.

മീനക്കൂറ്
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിക്കാത്തവരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താൻ അനുകൂല സാഹചര്യം ലഭിക്കും. സുഹൃത്തുക്കളിലും പരിചാരകരിലും അമിതവിശ്വാസം പുലർത്താതിരിക്കാൻ ശ്രദ്ധിക്കുക. രക്തരോഗവും ഉഷ്ണ രോഗവും വിഷമ സ്ഥിതി സംജാതമാക്കും. വസ്തുക്കൾ നഷ്ടപ്പെടാനോ കളവു പോകാനോ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച വേണ്ടി വരും

ജ്യോതിഷി പ്രഭാസീന സി പി , +91 9961442256
Email ID prabhaseenacp@gmail.com

Summary: Monthly Star predictions based on moon sign/ 2024 May

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!