Friday, 16 May 2025
AstroG.in
Author: NeramOnline

മേടം, ഇടവം, കന്നി, ധനു കൂറുകാർക്ക് നല്ല സമയം; 1200 കുംഭം നിങ്ങൾക്കെങ്ങനെ?

ജ്യോതിഷി പ്രഭാസീന സി പി1200 കുംഭം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1200 മകര രവിസംക്രമംമേടം, ഇടവം കന്നി, ധനു കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും: മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക 1/4)ഈ മാസം വളരെ ഗുണപ്രദമായ

sydarshana yantra

വ്യാഴദോഷം തീരാൻ സുദര്‍ശന മന്ത്ര ജപം

സുദര്‍ശന ചക്രത്തെ ആരാധിച്ച് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തി ആഗ്രഹസാഫല്യം നേടാന്‍  ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശന മാലാമന്ത്രം. വ്യാഴദോഷ പരിഹാരത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് സുദര്‍ശന മന്ത്രജപം. 

Drivorce can happen if vastu went wrong

വാസ്തു പിഴച്ചാല്‍ വിവാഹമോചനം

സമൂഹത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ് വിവാഹമോചനങ്ങള്‍. വ്യത്യസ്ത കാരണങ്ങളാല്‍ സംഭവിക്കുന്ന വിവാഹ മോചനങ്ങള്‍ സാമൂഹ്യമായും സാമ്പത്തികമായും സ്ത്രീകള്‍ ശക്തിയാര്‍ജ്ജിക്കുന്നതിന്റെ സൂചനയാണെങ്കിലും ഇത് കുടുംബബന്ധങ്ങളെയും സമൂഹത്തെ ആകമാനവും ശിഥിലമാക്കുന്നു. വൈകാരികവും മാനസികവുമായ യോജിപ്പ്, പരസ്പര ധാരണ, സ്‌നേഹം, ബഹുമാനം ഇതെല്ലാം ഏത് ബന്ധവും നിലനില്‍ക്കുന്നതിന് ആവശ്യമാണ്.

pradakshinam

പ്രദക്ഷിണം സംഖ്യ

ക്ഷേത്ര ദര്‍ശനത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത ആചാരമാണ് പ്രദക്ഷിണം. ഓരോ ദേവതയ്ക്കും നിശ്ചിതസംഖ്യ പ്രദക്ഷിണം വേണം. പ്രദക്ഷിണവേളയില്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കരുത്. ദേവതയുടെ ഭൂതഗണങ്ങളാണ് ബലിക്കല്ലുകൾ. അതിൽ സ്പർശിക്കുന്നത് ദോഷമാണ്. ചില ക്ഷേത്രങ്ങളിൽ ഭക്തർ ബലിക്കല്ലിൽ തൊട്ട് കുമ്പിട്ടു തൊഴുന്നത് കാണാം. അങ്ങനെ ചെയ്യുന്നത് ആചാരവിരുദ്ധമാണ്.

നിലവിളക്കിലെ രഹസ്യങ്ങള്‍

ഐശ്വര്യത്തിന്റെയും മംഗളത്തിന്റെയും പ്രതീകമാണ് നിലവിളക്ക്. പൂജകള്‍ക്കും മംഗളകര്‍മ്മങ്ങള്‍ക്കും നിലവിളക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഭഗവതി സേവയില്‍ ദേവതയെ ആവാഹിക്കുന്നത് വിളക്കിലേക്കാണ്. വീട്ടില്‍ തൂക്കുവിളക്ക്, തിരിത്തട്ടുകളുള്ള വിളക്ക് ഇവ ഉപയോഗിക്കാന്‍ പാടില്ല. രണ്ടുതട്ടുള്ള വിളക്ക്, ലക്ഷ്മി വിളക്ക് തുടങ്ങിയവയാണ് ഭവനങ്ങളില്‍ കൊളുത്തേണ്ടത്. കത്തിമ്പോള്‍ എണ്ണ കാലുന്ന നിലവിളക്ക് ഒഴിവാക്കണം: അത് മൃത്യുദോഷമുണ്ടാക്കും. കരിപിടിച്ച വിളക്കും പൊട്ടിയ വിളക്കും ഉപയോഗിക്കുന്നത് ഐശ്വര്യക്ഷയത്തിന് കാരണമാകും. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. അങ്ങനെ ചെയ്താൽ രോഗ ദുരിതമാണ് ഫലം ; കൈതൊഴും പോലെ രണ്ടുതിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്ക് ദീപം തെളിക്കണം. രാവിലെ ഒരു ദീപം കിഴക്കോട്ട്. സന്ധ്യയ്ക്ക് രണ്ടു ദീപങ്ങള്‍- കിഴക്കോട്ടും പടിഞ്ഞാറോട്ടും. ഇതാണ് വീട്ടില്‍ വിളക്ക് കൊളുത്തേണ്ട രീതി.

നല്ല ഭർത്താവിനെ ലഭിക്കാൻ തിരുവാതിര വ്രതം

വിശ്വനാഥനായ ഭഗവാന്‍ ശ്രീ പരമേശ്വരന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര വിധി പ്രകാരം അനുഷ്ഠിച്ചാൽ ദാമ്പത്യവിജയമുണ്ടാകും. ദീര്‍ഘമംഗല്യത്തിനും ഉത്കൃഷ്ട ഭര്‍തൃലാഭത്തിനും സുഖസമൃദ്ധവും ധര്‍മ്മനിരതവുമായ ജീവിതത്തിനും കുടുംബബന്ധങ്ങളിലെ അകല്‍ച്ച ഒഴിവാക്കാനും ഈ ദിവസം ഭക്തിപൂർവ്വം വ്രതമെടുത്തത് പ്രാർത്ഥിച്ചാൽ മതി. തിരുവാതിര വ്രതമെടുത്താൽ ഉമയും മഹേശ്വരനും ഒരു പോലെ സംപ്രീതരാകും. നല്ല മംഗല്യ ഭാഗ്യത്തിനും ഭർതൃസൗഭാഗ്യത്തിനും സ്ത്രീകള്‍ക്ക് വ്രതമനുഷ്ഠിക്കാന്‍ ഏറ്റവും ഉത്തമമായ ദിവസം കൂടിയാണ് ധനുമാസത്തിലെ തിരുവാതിര. വളരെയേറെ ചടങ്ങുകളുള്ള ഒരു അനുഷ്ഠാനമാണിത്. ഈ വ്രതമെടുക്കുന്നവര്‍ വ്രതനിഷ്ഠകള്‍ പൂര്‍ണമായും പാലിക്കണം. വ്രതദിവസങ്ങളില്‍ ശിവ–പാര്‍വ്വതി പ്രതിഷ്ഠകളുള്ള ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കണം.

കടംതീരാൻ കുചേലദിനത്തിൽ അവൽനിവേദ്യം

ആശ്രിതവത്സലനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളില്‍ അഭയം തേടി ജീവിതാഭിവൃദ്ധി കൈവരിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് കുചേല ദിനം. ഈ ദിവസം ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിക്കുകയും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിക്കുകയും ചെയ്താൽ ഗൃഹദുരിതങ്ങളും സാമ്പത്തിക ക്ളേശങ്ങളും കടവും മാനസിക, ശാരീരിക പീഡകളും അകലും. ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. കുചേല അവല്‍ദിനമെന്നും ഇത് അറിയപ്പെടുന്നു.

സ്വർഗ്ഗം തുറക്കുന്ന ദിവസം

ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം നോറ്റാൽ സ്വർഗ്ഗതുല്യമായ ജീവിതവും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം .
ഏകാദശികളില്‍ ഏറെ ശ്രേഷ്ഠമാണ് ധനു മാസത്തിലെ ശുക്‌ളപക്ഷ ഏകാദശി. ഇത് വൈകുണ്ഠ ഏകാദശി, മോക്ഷ ഏകാദശി, സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നീ പേരുകളിലും അറിയപ്പെടുന്നു.
അന്ന് പരലോകം പൂകുന്നവർക്ക് സ്വര്‍ഗ്ഗവാതില്‍ തുറക്കപ്പെടുമത്രേ. അതിനാലാണ് സ്വർഗ്ഗവാതിൽ ഏകാദശിക്ക് ഇത്ര പ്രാധാന്യം ഉണ്ടായത്.

ദൃഷ്ടിദോഷം മാറാന്‍ എന്തു ചെയ്യണം?

കണ്ണേറ്, ദൃഷ്ടിബാധ, കരിങ്കണ്ണ്, നോക്കുദോഷം എന്നെല്ലാം പറയുന്ന ദൃഷ്ടിദോഷത്തെ മിക്കവർക്കും പേടിയാണ്. കണ്ണു കിട്ടിയാൽ തുള്ളിച്ചാടി നടക്കുന്ന കുട്ടികളും നല്ല ആരോഗ്യത്തോടിരിക്കുന്ന മനുഷ്യരും അസുഖം പിടിച്ച് കിടപ്പിലാകുകയോ ദുരിതങ്ങൾ അനുഭവിക്കുകയോ ചെയ്യുമെന്നാണ് വിശ്വാസം. കൃഷി, ഗൃഹനിര്‍മ്മാണം, ഫലസമൃദ്ധി തുടങ്ങിയവയെല്ലാം കണ്ണേറു ബാധിച്ചാല്‍ നശിച്ചുപോകുമത്രേ. വിളഞ്ഞുകിടക്കുന്ന പാടത്ത് കരിങ്കണ്ണർ നോക്കിയാൽ വിള നശിക്കും. പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ചിലരുടെ കണ്ണു വീണാൽ അപകടമുണ്ടാകും, പണി പൂർത്തിയാക്കിയ, കെട്ടിടം തകര്‍ന്നുവീഴും എന്നെല്ലാമാണ് വിശ്വാസം. ഇങ്ങനെ കണ്ണേറുമൂലം വസ്തുനാശം വരുത്തുന്നവരെയാണ് കരിങ്കണ്ണന്‍മാരെന്ന് വിളിക്കുന്നത്. ഇതിൽ നിന്നും രക്ഷ നേടാൻ വികൃതരൂപങ്ങളും കോലങ്ങളും സ്ഥാപിക്കുകയും എന്താ കരിങ്കണ്ണാ നോക്കുന്നത് എന്നും മറ്റും പണി തീരുന്ന വീടിനു മുന്നിൽ എഴുതി തൂക്കുന്നതും മറ്റും നാട്ടിൽ പതിവാണ് .

ഭക്തരക്ഷകന്‍ ചൊവ്വര ശാസ്താവ്

തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് ചൊവ്വരയില്‍ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്: ചൊവ്വര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. അറബിക്കട ലോരം നെഞ്ചിലേറ്റുന്ന മനോഹരമായ ഒരു കുന്നിന്‍ പ്രദേശത്താണ് ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ പഴക്കം നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. എങ്കിലും അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലഘട്ടം തൊട്ടുള്ള ചരിത്രപരമായ വസ്തുതകള്‍ ഇവിടെ അവശേഷിക്കുന്നു.

error: Content is protected !!