മംഗളഗൗരി ബ്രാഹ്മി, മാഹേശ്വരി, വൈഷ്ണവി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി എന്നിങ്ങനെയുള്ള പേരുകളില്‍ സപ്തമാതാക്കളായി ലോകത്തെ ധര്‍മ്മസംരക്ഷണം നടത്തി രക്ഷിച്ചത് സാക്ഷാൽ ആദിപരാശക്തിയാണ്.ഇതിൽ ബ്രാഹ്മി ബ്രഹ്മാണി എന്നും അറിയപ്പെടുന്നു. സപ്തമാതൃക്കള്‍ എന്ന ഈ സങ്കല്പം സാത്വിക രാജസ താമസ സ്വരൂപത്തിലുള്ള എല്ലാ ശക്തിയുടെയും പ്രതീകമാണ്. സൃഷ്ടിസ്ഥിതിസംഹാരവും, സമൃദ്ധി, സുഖ, ഐശ്വര്യവും, പ്രപഞ്ചലയനവുമെല്ലാം സപ്തമാതൃക്കളില്‍ അടങ്ങുന്നു. ഈ
ജ്യോതിഷി പ്രഭാസീന സി പി ഐശ്വര്യപൂർണ്ണമായ ദാമ്പത്യ ജീവിതത്തിന്റെ ഭാഗമായ അനുഷ്ഠാനമാണ് ധനുമാസത്തിലെ തിരുവാതിര.സന്തോഷകരമായ നല്ല കുടുംബജീവിതത്തിന് ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും ഉള്ളതിൽ ഏറ്റവും പ്രധാനം തിരുവാതിര വ്രതമാണ്. എല്ലാ മാസത്തെയും തിരുവാതിര ഉമാമഹേശ്വര പ്രീതിക്ക് നല്ലതാണെങ്കിലും ധനുമാസത്തിലേതാണ് ഏറ്റവും പ്രധാനം. ആ ദിവസം ലോകനാഥനായ മഹാദേവനേയും ശ്രീപാർവ്വതിയെയുംവ്രതപൂർവം ഭജിക്കണം. 2025 ജനുവരി 13 നാണ്
മംഗള ഗൗരിദിവസവും രാവിലെ ഭക്തിയോടെ, ശ്രദ്ധയോടെ ശ്രീകൃഷ്ണാഷ്ടകം ജപിച്ചാല്‍ എല്ലാക്കാര്യത്തിലും ഭാഗ്യത്തിന്റെ ആനുകൂല്യവും സര്‍വഐശ്വര്യങ്ങളും സിദ്ധിക്കും. ദിവസവും വിളക്ക് വിളക്കു കത്തിച്ച് അതിന് മുന്നിലിരുന്ന് ജപിക്കുന്നതാണ് ഉത്തമം. കഷ്ടപ്പാടുകളും ദുരിതങ്ങളും വിട്ടൊഴിയത്തതിനാൽ വല്ലാതെ ബുദ്ധിമുട്ടുന്നവർ ശ്രീകൃഷ്ണാഷ്ടകം എന്നുംനിശ്ചിത തവണ പാരായണം ചെയ്താല്‍ ജന്മാന്തര പാപങ്ങൾ പോലും നശിക്കും. 9, 21, 36 തുടങ്ങി എത്ര തവണ
കേരളത്തിലും തമിഴ്നാട്ടിലും ചില ക്ഷേത്രങ്ങളിൽ ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2024 ഡിസംബർ 30 തിങ്കളാഴ്ചയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ് ഹനുമദ് ജയന്തി ആഘോഷം ഉത്തരേന്ത്യയിൽ ഹനുമാൻ ജയന്തി ചൈത്രമാസത്തിലെ
പാർവ്വതീസമ്മേതനായ ശിവന്‍റെ ദിനമാണ് തിങ്കളാഴ്ച. അന്ന് ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്
മംഗല്യഭാഗ്യത്തിനും ദാമ്പത്യ ക്ലേശങ്ങൾ പരിഹരിക്കാനും അത്യുത്തമമാണ്. സോമവാര വ്രതം എന്ന പേരിലും ഈ ഇത് അറിയപ്പെടുന്നു. നല്ല കുടുംബജീവിതത്തിനും വൈധവ്യദോഷങ്ങളും ജാതകത്തിലെ ചന്ദ്രദോഷങ്ങളും
മംഗള ഗൗരി കർമ്മതടസങ്ങൾ മാറാനും ജീവിത വിജയത്തിനും വിദ്യാഭ്യാസത്തിൽ ഉന്നതിക്കും ബുദ്ധിസാമർത്ഥ്യത്തിനും ബുധൻ, വ്യാഴം ദിവസങ്ങൾ വിഷ്ണുഭഗവാനെ ഉപാസിക്കുന്നത് ഉത്തമമാണ്. രോഹിണി, പുണർതം, തിരുവോണം എന്നീ മൂന്ന് നക്ഷത്രങ്ങളാണ് വിഷ്ണുവിന് പ്രധാനപ്പെട്ടത്. ഈ നക്ഷത്രത്തിൽ ജനിച്ചവർ പതിവായി വിഷ്ണു ഭഗവാനെ ആരാധിച്ചാൽ കൂടുതൽ സദ്ഫലങ്ങൾ ലഭിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളുടെ അധിപതി വ്യാഴമാണ്.
മാസന്തോറും ആയില്യം നാളിൽ നാഗദേവതകളെ തൊഴുത് വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ എല്ലാ സങ്കടങ്ങൾക്കും അതിവേഗം പരിഹാരം ലഭിക്കും. ജീവിത ക്ലേശങ്ങളിൽ നിന്നും മോചനം നേടാൻ ഏറ്റവും ഉത്തമ മാർഗ്ഗമാണ് നാഗപൂജ. ആയുരാരോഗ്യം, സമ്പൽ സമൃദ്ധി, മന:ശാന്തിയുള്ള ജീവിതം, സന്താനഭാഗ്യം, സന്താന ദുരിത മോചനം
ആവശ്യപ്പെടാതെ തന്നെ ഭക്തരുടെ ദുരിത ദു:ഖങ്ങൾ ഭഗവാൻ ശ്രീകൃഷ്ണൻ മാറ്റിത്തരുന്ന പുണ്യ ദിനമാണ് ധനുമാസത്തിലെ ആദ്യ ബുധനാഴ്ച സമാഗതമാകുന്ന കുചേല അവിൽ ദിനം. സ്വന്തം ഭക്തരെ ഭഗവാൻ അറിഞ്ഞ് അനുഗ്രഹിക്കുന്ന ഈ ദിനം ഇത്തവണ 2024 ഡിസംബർ 18 നാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വളരെ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിവസമായ തൃക്കാര്‍ത്തിക നാളിലെ ഏതൊരു പ്രാര്‍ത്ഥനയ്ക്കും അതിവേഗം ഫലം കിട്ടും. അഭീഷ്ട വിജയത്തിനും ധനധാന്യ സമൃദ്ധിക്കും തൃക്കാര്‍ത്തിക ആചരണം നല്ലതാണ്. തലേന്നും അന്നും സസ്യാഹാരമേ കഴിക്കാവൂ. അമിതാഹാരം ഒഴിവാക്കണം. ഉച്ചക്ക് ഊണ് കഴിക്കാം. രാവിലെയും വൈകിട്ടും ലളിത ഭക്ഷണം മാത്രം.. കഴിയുമെങ്കിൽ പൂര്‍ണ്ണ ഉപവാസം നല്ലത്. ഈ
ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുന്നതിനും സർപ്പദോഷങ്ങൾ തീരുന്നതിനും ഉപാസനാപരമായ നല്ല മാർഗ്ഗമാണ് മാസന്തോറും ആയില്യപൂജ നടത്തുക. 2024 നവംബർ 22 വെള്ളിയാഴ്ചയാണ് വൃശ്ചികമാസത്തിലെ ആയില്യം പൂജ.