ദശമഹാവിദ്യ 3 പരാശക്തിയുടെ ദശമഹാവിദ്യകളിൽ മൂന്നാമത്തെ പരമോന്നത ഭാവമാണ് ത്രിപുരസുന്ദരി. ശ്രീവിദ്യയെന്നും ഷോഡശിയെന്നുമെല്ലാം വിളിക്കുന്ന ത്രിപുരസുന്ദരിയെ ഭജിച്ചാൽ ബുധഗ്രഹ ദോഷങ്ങളെല്ലാം ഇല്ലാതാകും. ബുധദശാകാലത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നവർ ത്രിപുരസുന്ദരിയെ ഭജിച്ചാൽ ദോഷങ്ങൾ പൂർണ്ണമായും നശിക്കും. സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും ആനന്ദത്തിന്റെയും അധിദേവതയാണ് ത്രിപുരസുന്ദരി. ബോധമനസിന്റെ സൗന്ദര്യ സ്വരൂപമായാണ് ഷോഡശി ദേവിയെ സങ്കല്പിക്കുന്നത്. സൗന്ദര്യവും ഐശ്വര്യവും ആനന്ദവും തികഞ്ഞാൽ ജീവിതം
വി സജീവ് ശാസ്‌താരം അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ഡയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. കൈയിൽ അക്ഷമാലയും കമണ്ഡലുവും ധരിച്ച് അനേകം ആയുധങ്ങളുമായി യുദ്ധസന്നദ്ധയായി മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന മഹിഷാസുരമര്‍ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര രൂപത്തിൽ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപത്തിലെ സങ്കല്പത്തിന് ആധാരം. ഭക്തര്‍ക്ക് അഭയവും ദുര്‍ജ്ജനങ്ങള്‍ക്ക് നാശവും ചെയ്യുന്ന ഭാവമാണിത്.
അനിൽ വെളിച്ചപ്പാട് 2023 ഒക്ടോബര്‍ 22 (1199 തുലാം 5) ഞായറാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്ക്കാം. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെയ്ക്കേണ്ടത്. അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെയ്ക്കാൻ എടുക്കണം. പലപ്പോഴും അങ്ങനെ സംഭവിച്ചിക്കാറുണ്ട്. എന്നാൽ ഈ വർഷം കൃത്യം ദിവസങ്ങളിലാണ് ഇവയെല്ലാം ചെയ്യേണ്ടത്. 2023
വി സജീവ് ശാസ്‌താരംനവരാത്രിയുടെ ദ്വിതീയതിഥിയിൽ അതായത് രണ്ടാം ദിവസം ബ്രഹ്മചാരിണീ ഭാവത്തിലുള്ള ആരാധനയാണ് നടത്തേണ്ടത്. മൂന്നു വയസുള്ള പെൺകുട്ടിയെ ത്രിമൂർത്തി സങ്കല്പത്തിൽ പൂജിക്കുകയും ചെയ്യുന്നു. ഹിമവാന്റെ പുത്രിയായി ജനിച്ച പാർവതിദേവി ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്ന് തപസ് ചെയ്തു. ഋഷിമാര്‍ക്ക് പോലും അസാധ്യമായ തപസാണ് ദേവി ചെയ്തത്. ഇപ്രകാരത്തിൽ തപസ് അനുഷ്ഠിക്കുന്ന ഭാവമാണ്
ദശ മഹാവിദ്യ 2 വിദ്യാഭിവൃദ്ധി, ബുദ്ധിശക്തി, കലാസിദ്ധി, സർഗ്ഗശേഷി എന്നിവ സമ്മാനിക്കുന്ന സരസ്വതിദേവി മാത്രമാണെന്ന് പൊതുവേയുള്ള ഒരു വിശ്വാസം. എന്നാൽ സരസ്വതി മാത്രമല്ല വിദ്യാദേവത. വിദ്യാലാഭവും കലാമികവും നേടാൻ വേറെയും ചില ദേവീദേവന്മാരെ ആരാധിക്കാം. ചാമുണ്ഡാതന്ത്രത്തിൽ പറയുന്ന ദശമഹാവിദ്യയിൽ താരാദേവി വിദ്യാദേവതയാണ്. ശിവന്റെ അവതാരമായ ദക്ഷിണാമൂർത്തി വിദ്യാദേവനാണ്. ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതോപാഖ്യാനത്തിൽ പറയുന്ന ബാലാപരമേശ്വരി വിദ്യാദേവതയാണ്. ശ്രീകൃഷ്ണഭാവമായ
ആദിപരാശക്തിയുടെ വ്യത്യസ്ത ഭാവങ്ങളാണ് ദശമഹാവിദ്യകൾ. സൃഷ്ടി, സ്ഥിതി, സംഹാര, തിരോധാന ഭാവങ്ങളെ ഈ സങ്കല്പങ്ങൾ പ്രതിനിധീകരിക്കുന്നു. കാളിക, താര, ഷോഡശി, ഭുവനേശ്വരി,
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുമാരിപൂജ നടത്താറുണ്ട്. നവരാത്രിയിലെ ഓരോ തിഥിയിലും ഓരോ നവകന്യകമാരെ പൂജിക്കും. പ്രഥമ തിഥിയിൽ ശൈലപുത്രിയെ ആരാധിക്കുകയും
ദേവീപൂജക്ക് ഏറ്റവും ദിവ്യമായ കാലമാണ് നവരാത്രി . കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന പ്രഥമ മുതൽ ദശമി വരെയുള്ള പുണ്യദിനങ്ങളാണ് നവരാത്രി
ജീവിതവിജയം നേടാൻ ഏറ്റവും ഉത്തമമായ പ്രാർത്ഥനാ കാലമാണ് നവരാത്രി. ആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് നവരാത്രി ഏറ്റവും നല്ല സമയമാണ്. ഇക്കാലത്തെ ഏതൊരു
നവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് തക്കല പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് തിരിച്ചു. വിഗ്രഹഘോഷയാത്രയുടെ