സമ്പത്ത്, കീര്‍ത്തി, സമൃദ്ധി തുടങ്ങി ഭൗതികമായ എല്ലാ’ സൗഭാഗ്യങ്ങളും നല്കുന്ന ദേവതയാണ് വിഷ്ണു പത്‌നിയായ മഹാലക്ഷ്മി. മഹാലക്ഷ്മിയെ ഭക്തിപൂര്‍വ്വം ഭജിക്കുന്നവര്‍ക്ക് ദാരിദ്ര്യം അകന്ന് സമ്പല്‍ സമൃദ്ധി കൈവരും. മഹാലക്ഷ്മിയെ സ്തുതിക്കുന്ന അനേകം മന്ത്രങ്ങളും സ്‌തോത്രങ്ങളും ഉണ്ടെങ്കിലും വളരെയധികം പ്രാധാന്യമുള്ളതും ശക്തിമത്തായതും മഹാലക്ഷ്മി അഷ്ടകമാണ്. മഹാലക്ഷ്മിയുടെ എട്ടുഭാവങ്ങളായ അഷ്ടലക്ഷ്മിമാരെയാണ് ഈ സ്‌തോത്രം കൊണ്ട് സ്തുതിക്കുന്നത്. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യ
സദാചാരനിരതമായ ജീവിതശൈലിയും, ആരെയും ദ്രോഹിക്കാതെയുള്ള നിഷ്ഠകളും പുണ്യം നല്കും. ഇതറിയാമെങ്കിലും മനുഷ്യർ അറിഞ്ഞും അറിയാതെയും തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. അവിഹിതമായി ധനസമ്പാദിക്കുന്നു. തൊഴിലിലും മറ്റും അനാരോഗ്യകരമായി മത്സരിക്കുന്നു . ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ വഴിവിട്ട് പോലും ശ്രമിക്കുന്നു. പേരും പ്രശസ്തിയും ധനവും വളര്‍ത്താന്‍ അന്യായമായ മാർഗ്ഗങ്ങൾ തേടുന്നു. ഇവയെല്ലാം പാപം വര്‍ദ്ധിപ്പിക്കുന്നു. ചിലര്‍ അറിഞ്ഞുകൊണ്ട് തീരുമാനിച്ച് അധര്‍മ്മം ചെയ്യുന്നു.
പുർണ്ണമായി സ്ഥിതി ചെയ്യുന്നതിനെ മുറിക്കുന്ന, പകുതിയാക്കുന്ന ഗ്രഹമാണ് കേതു. ഈ ഗ്രഹത്തിന്റെ ഉത്ഭവ കഥ തന്നെ ഈ പ്രത്യേകത ശരി വയ്ക്കുന്നു. ഒൻപതാം ഭാവത്തിലൊഴിച്ച് മറ്റേതു രാശിയില്‍ കേതു നില്ക്കുന്നതും ദോഷമാണ്. മറ്റു ഗ്രഹങ്ങള്‍ക്കുള്ളതുപോലെ രാഹുവിനും കേതുവിനും ഉച്ചരാശികളും സ്വക്ഷേത്രങ്ങളുമുണ്ട്. ചാരവശാലും രാഹുവിന്റെയും കേതുവിന്റെയും ഫലം യഥാക്രമം ശനിയുടെയും ചൊവ്വയുടെയും പോലെയാണ്. പൊതുവേ എവിടെ നിന്നാലും
എല്ലാം ഉണ്ടെങ്കിലും അനുഭവയോഗമില്ലെങ്കിൽ കാര്യമില്ല.കുന്നോളം പണമുണ്ടെങ്കിലും വ്യവഹാരത്തിൽ പെട്ട് അതിൽ നിന്നും ഒരു രൂപ പോലുമെടുത്ത് ചെലവു ചെയ്യാൻ കഴിയില്ലെങ്കിൽ ആ പണം കൊണ്ട് എന്ത് പ്രയോജനം? പദവിയുടെയും സൗന്ദര്യത്തിന്റെയുമെല്ലാം കാര്യം ഇങ്ങനെ തന്നെ. ജാതക ഗുണവും ഈശ്വരാനുഗ്രഹവും ഭാഗ്യവും ഉണ്ടെങ്കിലേ അനുഭവയോഗം ഉണ്ടാകൂ. ഭാഗ്യം അടുത്തുവന്ന് വഴിമാറിപ്പോകുന്ന ഇത്തരക്കാര്‍ക്ക് വെള്ളിയാഴ്ച വ്രതം ഉത്തമമായ പരിഹാരമാണ്.
കേരളീയർ വിവാഹപ്പൊരുത്തം നോക്കുമ്പോൾ 10 പൊരുത്തങ്ങളാണ് കണക്കാക്കുന്നത്. ഇതിൽ മിക്കവരും ഗൗരവമായി എടുക്കാത്തതും എന്നാൽ പ്രധാനപ്പെട്ടതുമാണ് യോനിപ്പൊരുത്തം.
ഏഴാരാണ്ടശ്ശനി, കണ്ടകശനി, അഷ്ടമശനി എന്നിവ കാരണം ദുരിതം ബാധിച്ച് കഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. നല്ല നിഷ്ഠയോടെയുള്ള പ്രാര്‍ത്ഥനയും വ്രതവും കൊണ്ട് ശനിദുരിതം പൂര്‍ണ്ണമായും അതിജീവിക്കാന്‍ കഴിയും. ഇതിന് ഏറ്റവും പറ്റിയതാണ് ശനിയാഴ്ച വ്രതം. വ്രതമെടുക്കുമ്പോൾ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ ത്യജിക്കണം. ശനിയാഴ്ച സാധിക്കുമെങ്കില്‍ ഉപവാസമെടുക്കണം. ഒരിക്കലുണ് ആകാം. 2 നേരവും അയ്യപ്പക്ഷേത്രദര്‍ശനം നടത്തുക. നീരാജനം
തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ ചെട്ടികുളങ്ങരയിലെ ഒരു പ്രധാന വിശേഷമാണ് മകരമാസത്തിലെ കാർത്തിക പൊങ്കാല. സര്‍വ്വമംഗള കാരണിയായ അമ്മക്ക് മകരമാസത്തില്‍ പൊങ്കാലയിട്ട് പ്രാര്‍ത്ഥിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല എന്നാണ് വിശ്വാസം. ഉദ്ദിഷ്ടകാര്യസിദ്ധി,കുടുംബസുഖം,രോഗശമനം, കര്‍മ്മരംഗത്ത് അഭിവൃദ്ധി,ശത്രുദോഷശാന്തി, ദീര്‍ഘായുസ്‌സ്,വിദ്യാവിജയം, മംഗല്യഭാഗ്യം തുടങ്ങിയ ഗുണാനുഭവങ്ങള്‍പൊങ്കാല സമര്‍പ്പണത്തിലൂടെ കൈവരും. 18 പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും സന്ദേശങ്ങൾ അനുഷ്ഠാനങ്ങളാക്കി പരിണമിപ്പിച്ച് ഭക്തരുടെ ഹൃദയങ്ങളില്‍ എത്തിച്ച
സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്നവർക്കും ചൊവ്വാദോഷം കാരണം മംഗല്യഭാഗ്യം വൈകുന്നവർക്കും ശ്രീ മുരുക പൂജയും വ്രതങ്ങളും ദോഷ പരിഹരമേകും. ഭഗവാന്റെ സുപ്രധാന വിശേഷ ദിനമായ മകരത്തിലെ തൈപ്പൂയ നാളിൽ വ്രതമെടുക്കുന്നതും ഷഷ്ഠിവ്രതാചരണവുമാന്ന് ശ്രീ മുരുകന്റെ പ്രീതി നേടാൻ ഏറ്റവും നല്ല മാർഗ്ഗങ്ങൾ. സന്തതികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ ഒരുമിച്ച് സുബ്രഹ്മണ്യ പ്രീതികരമായ വ്രതങ്ങളെടുത്താൽ സന്താനഭാഗ്യം പ്രതീക്ഷിക്കാം. ഇതിനു പുറമെ സന്താനങ്ങളുടെ
മഹാക്ഷേത്രങ്ങളിലെ മുഖ്യദേവത തന്റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് നേരില്‍ കാണാന്‍ എഴുന്നള്ളുന്ന ചടങ്ങാണ് ശീവേലി. ശ്രീബലി എന്ന പദത്തിന്റെ കാലാന്തരമാണ് ശീവേലി. ഈ എഴുന്നെള്ളിപ്പിന് പ്രത്യേക ശീവേലി വിഗ്രഹമുണ്ട്. അര അടിമുതല്‍ ഒന്നര അടിവരെയാണ് ഇതിന്റെ ഉയരം. ആ വിഗ്രഹത്തിന് യഥാര്‍ത്ഥ പ്രതിഷ്ഠയുടെ ഭാവമായിരിക്കും.ശിവ ക്ഷേത്രങ്ങളില്‍ ശ്രീകോവിലില്‍ ലിംഗ പ്രതിഷ്ഠയാകും ഉണ്ടാകുക. പൊതുവെ ശിവ ക്ഷേത്രം
ശ്രീരാമദേവൻ കഴിഞ്ഞേ ആഞ്ജനേയന് മറ്റ് എന്തു മുള്ളു. രാമഭക്തിയുടെ അവസാനവാക്കാണ് മാരുതി ദേവൻ. ശ്രീരാമനോട് ഹനുമാൻ കാട്ടിയ ഭക്തിയിൽ സന്തോഷവതിയായി സീതാദേവിയാണ് ഹനുമാനെ ചിരഞ്ജീവിയാകാൻ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം. നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരികക്‌ളേശങ്ങളും മാറും. മന്ത്രജപം, നാമജപം,