അത്ഭുതകരമായ ഫലസിദ്ധിയുള്ള രണ്ട് മന്ത്രങ്ങളുണ്ട് – അഷ്ടാക്ഷര മന്ത്രവും ദ്വാദശാക്ഷര മന്ത്രവും. എട്ട് അക്ഷര സമാഹാരമായ അഷ്ടാക്ഷര മന്ത്ര ജപ ഫലം രോഗശാന്തിയാണ്. ദ്വാദശാക്ഷര മന്ത്രം വിധിപ്രകാരം ജപിച്ചാൽ സകല ദു:ഖങ്ങളും തീരും.
ദക്ഷിണ കാശിയായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീരാട്ടത്തിനായുള്ള ഇളനീർ സംഘങ്ങൾ വ്രതം തുടങ്ങി. വിഷുനാളില്‍ അരംഭിക്കുന്ന വ്രതാനുഷ്ഠാനം ഇളനീരാട്ടം നടക്കുന്ന 45 ദിവസം വരെ നീളും ഇളനീരാട്ടത്തിനു വേണ്ട ഇളനീരുകൾ മലബാറിലെ തിയ്യസമുദായക്കാരാണ് എത്തിക്കുന്നത്.
രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് ?
എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ത്ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.
നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യത്തിന് വ്രതമെടുത്ത് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. സര്‍പ്പക്കാവില്‍ അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും കൊടുക്കുന്നതും നാഗശാപമകറ്റും. പഞ്ചാക്ഷരമന്ത്രം കഴിവിനനുസരിച്ച് ജപിക്കുകയും ചെയ്യാം.
പൂജാമുറിയിൽ ഗണപതിയുടെയും ശ്രീ പരമേശ്വരന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും ശ്രീ പാർവ്വതിയുടെയും മുരുകന്റെയും ശ്രീകൃഷ്ണന്റെയുമെല്ലാം ചിത്രങ്ങൾ വച്ച് ആരാധിക്കാം പക്ഷേ പൂജാമുറിയ്ക്കകത്ത് ഒരിക്കലും നാഗവിഗ്രഹം വച്ച് ആരാധിക്കരുത്. മറ്റുള്ള ദൈവങ്ങളുടെ വിഗ്രഹം കല്ലാണെങ്കിൽ എട്ട് ഇഞ്ചിൽ കൂടുതൽ ഉള്ളത് വച്ച് പൂജിക്കരുത്.
ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മങ്ങള്‍ നടക്കുന്ന കേരളത്തിലെ ഏക പര ശുരാമ ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം.
പ്രസിദ്ധമായൊരു സിനിമാഗാനമുണ്ട്; സുന്ദരീ… നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ തുളസി കതിരില ചൂടി.. പക്ഷേ, പാടില്ല. അങ്ങനെ ചെയ്യരുതെന്നാണ് ആചാരം പറയുന്നത്. സ്ത്രീകൾ തുളസി കതിർ മുടിയിൽ ചൂടുന്നത് സുഗന്ധംലഭിക്കുവാൻ ആണ്. എന്നാൽ തുളസി മുടിയിൽ ചൂടുവാൻ പാടില്ല.
മഹാലക്ഷ്മ്യാഷ്ടകം സ്ഥിരമായി ജപിച്ചാൽ എല്ലാ ആഗ്രഹങ്ങളും സാധിക്കും. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിങ്ങനെ എട്ട് ലക്ഷ്മിമാരാണ് ഈ ലോകത്തെ താങ്ങി നിറുത്തുന്നത്.
ലക്ഷ്മീഗായത്രീ മന്ത്രം ദിവസവും ജപിക്കുന്നത് ഐശ്വര്യപ്രദമാണ് മന്ത്രം താഴെ കൊടുക്കുന്നു. എല്ലാ ദിവസവും ജപിക്കണം.
ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന സമയമാണ് പ്രദോഷസന്ധ്യ. ഈ സമയത്ത് വ്രതമെടുത്ത് ശിവപൂജയും പ്രാർത്ഥനയും നടത്തിയാൽ പാപമോചനമുണ്ടാകുകയും അതുവഴി ആഗ്രഹങ്ങൾ സാധിക്കുകയും ചെയ്യും.പ്രദോഷ സന്ധ്യയിൽ പാർവ്വതി ദേവിയെ പീഠത്തിൽ ഇരുത്തി ശിവൻ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും ഭൂതഗണങ്ങളും സന്നിഹിതരായി ശിവനെ ഭജിക്കും. ഇതാണ് സങ്കല്പം.