ഭഗവാൻ ശ്രീമഹാവിഷ്ണു ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്ത് ധർമ്മം പുന:സ്ഥാപിക്കുന്നതിന് കലാകാലങ്ങളിൽ ഭൂമിയിൽ അവതരിക്കും. അതാണ് ദശാവതാരം. ഇതിനകം ഭഗവാൻ 9 പൂർണ്ണാവതാരമെടുത്തു കഴിഞ്ഞു. പത്താമത്തെ അവതാരത്തിന് ഭൂമി കലിയുഗത്തിൽ കാത്തിരിക്കുന്നു. ജലജീവികളും മൃഗങ്ങളും പകുതി മനുഷ്യനും പകുതി മൃഗവും സമ്പൂർണ്ണ മനുഷ്യനുമെല്ലാമുണ്ട്. ആദ്യ നാല് അവതാരങ്ങൾ – മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം – സത്യ യുഗം അഥവാ കൃതയുഗത്തിലാണ്.
അമ്പലത്തിൽ പോകുമ്പോൾ കുറച്ച് പൂക്കൾ സമർപ്പിക്കുന്ന ശീലം നല്ലതാണ്. ഒരോ മൂർത്തിക്കും ഏതെല്ലാം പുഷ്പങ്ങളാണ്
ആരംഭിക്കുന്ന എല്ലാ സംരംഭങ്ങൾക്കും കർമ്മങ്ങൾക്കും പൂർണ്ണഫലപ്രാപ്തിയും വിജയവും ലഭിക്കുന്ന പത്ത് ദിനങ്ങളാണ് മേടം ഒന്നു മുതൽ പത്ത് വരെ. വിഷു മുതൽ പത്താമുദയം വരെയുള്ള ഈ ദിവസങ്ങൾ അതുകൊണ്ട് തന്നെ പൊതുവേ കർമ്മവിജയത്തിനും ഈശ്വരപ്രീതിക്കും കർമ്മാരംഭത്തിനും എല്ലാമുള്ള ദിവസങ്ങളായി കണക്കാക്കുന്നു.
സർവചരാചരങ്ങളെയും ആരാധിക്കുന്നതാണ് ഭാരത സംസ്ക്കാരത്തിന്റെ മഹിമ. അതിൽ നിന്നാകണം മുപ്പത്തിമുക്കോടി ദേവതകൾ എന്ന പ്രയോഗം പോലും വന്നത്. ഗജമുഖനായ ഗണേശ ഭഗവാൻ ഇവിടെ പ്രഥമ പൂജ്യനായിത്തീർന്നത് അതിനാലാണ്. ഗണേശനെ പരക്കെ ആരാധിക്കുമ്പോൾ മറ്റ് ചില ജീവികൾക്കുള്ള ആരാധനാലയങ്ങൾ അപൂർവ്വമാണ്.
മറ്റൊരു വാമനമൂര്‍ത്തിക്ഷേത്രത്തിങ്ങലും കാണാത്ത അപൂര്‍വ്വമായ ചടങ്ങാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ തൊട്ടില്‍ കെട്ട്. ഇതിനെ ഒരു വഴിപാടായി ദേവസ്വം കണക്കാക്കിയിട്ടില്ല. ഭക്തർ അവരുടെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന കര്‍മ്മമെന്നേ നേർച്ചയെെന്നോ ഇതിനെ കരുതാം. ഈ ആചാരത്തിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പണ്ട് എപ്പോഴോ സന്താനമില്ലാത്ത ദു:ഖിച്ചു കഴിഞ്ഞ ഒരു ഭാര്യയും ഭര്‍ത്താവും തൃക്കാക്കര ക്ഷേത്രത്തില്‍
ജോലി ചെയ്യാനിരിക്കുമ്പോൾ ഏത് ദിക്കിലേക്ക് ദർശനമായി ഇരിക്കുന്നതാണ് ഉത്തമം? എല്ലാ ജോലിക്കും പറ്റിയ ഒരു ദിക്കില്ല. ഒരോ ജോലിക്കും ഒരോ ദിക്കാണ് പറ്റിയത്. കഴിക്കോട്ടോ വടക്കു കിക്കോട്ടോ വടക്കോട്ടോ . കിഴക്കവശം പ്രബുദ്ധതയെ വർദ്ധിപ്പിക്കുന്ന ദിക്കാണ്. നമ്മൾ കൂടുതൽ കർമ്മ നിരതരാകുന്ന പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെയുള്ള സമയത്തെ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യമാണ് ഇതിന് കാരണം. അതിനാൽ സൃഷ്ടിപരമായ കാര്യങ്ങൾ അതായത്
പ്രണയ സാഫല്യത്തിനും ദാമ്പത്യഭദ്രതക്കും ഇഷ്ടവിവാഹലബ്ധിക്കും, വിവാഹ തടസം നീങ്ങുന്നതിനും ശ്രീകൃഷ്ണ – രാധികാ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ഈ മന്ത്രം ചൊല്ലി ശ്രീകൃഷ്ണഭഗവാനെ ഉപാസിച്ചാല്‍ തീർച്ചയായും പ്രേമസാഫല്യവും ഇഷ്ടവിവാഹലബ്ധിയും ഉണ്ടാകുമെന്ന് അനുഭവം സിിദ്ധിച്ചവർ പറയുന്നു.. ധാരാളം ആലോചന വന്നിട്ടും വിവാഹം നടക്കാത്തവര്‍ക്കും നല്ല ബന്ധം ലഭിക്കുന്നതിനും കുടുംബ ജീവിതത്തില്‍ കലഹം നേരിടുന്നവര്‍ രമ്യതയിലാകുന്നതിനും വശ്യശക്തിയുള്ള ഈ മന്ത്രം
മുപ്പത്തിമുക്കോടി ദേവതകളും ഭജിക്കുന്ന ഉഗ്രരൂപിണിയായ മലയാലപ്പുഴ അമ്മയ്ക്ക് ഭക്തർ വർഷത്തിൽ ഒരു ദിവസം സ്വയം നിവേദ്യം തയ്യാറാക്കി സമര്‍പ്പിക്കുന്ന പുണ്യദിനമാണ് കുംഭത്തിലെ തിരുവാതിര ദിനം. എല്ലാ വര്‍ഷവും മകരം ഒന്നിനായിരുന്നു മലയാലപ്പുഴ പൊങ്കാല. എന്നാല്‍ 2018 സെപ്റ്റംബറില്‍ ക്ഷേത്രസന്നിധിയിൽ നടന്ന ദേവപ്രശ്‌നത്തില്‍ കുംഭമാസത്തിലെ തിരുവാതിര നാളില്‍ പൊങ്കാല നടത്തുന്നതാണ് അമ്മക്ക് കൂടുതൽ ഇഷ്ടമെന്ന് കണ്ടു. അതിനാലാണ്
ശത്രുസംഹാര രൂപിണിയും അഷൈ്ടശ്വര്യ പ്രദായിനിയുമാണ് മലയാലപ്പുഴ അമ്മ. ദാരുക നിഗ്രഹം കഴിഞ്ഞ് അസുരന്റ ശിരോമാല ധരിച്ച രൂപത്തിൽ അനുഗ്രഹദായിയായാണ് ഭദ്രകാളി ദേവി മലയാലപ്പുഴയില്‍ കുടികൊള്ളുന്നത്. മലയാലപ്പുഴ അമ്മയുടെ അനുഗ്രഹം നേടാനാകുന്നത് മുന്‍ ജന്മഭാഗ്യമായി കരുതുന്നു. സകല ചികിത്സകളും നടത്തിയിട്ട് കുഞ്ഞിക്കാല്‍ കാണാത്ത ദമ്പതിമാര്‍ മലയാലപ്പുഴ അമ്മയെ ദര്‍ശിച്ച് ചെമ്പട്ട് നടയ്ക്കുവച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്ന് അനുഭവിച്ചറിഞ്ഞവർ സാക്ഷ്യപ്പെടുത്തുന്നു.
കരിങ്കണ്ണ്, നാവുദോഷം എന്നിവ മിക്കവാറും എല്ലാ സമൂഹത്തിലും നില നിൽക്കുന്ന ഒരു വിശ്വാസമാണ്. ചിലര്‍ നോക്കിയാല്‍ വസ്തുക്കള്‍ നശിച്ചുപോകുമെന്നാണ് ചിലരുടെ വിശ്വാസം. അതുകൊണ്ട്, പുതിയ വീടു പണിയുമ്പോള്‍ കണ്ണുതട്ടാതിരിക്കാന്‍ നോക്കുകുത്തിയെ ഉണ്ടാക്കിവയ്ക്കും. കരിങ്കണ്ണാ, നോക്കണ്ട എന്ന് എഴുതിവക്കുന്നവരുമുണ്ട്. സുന്ദരീസുന്ദരന്മാര്‍ക്കും കൊച്ചുകുട്ടികള്‍ക്കും കണ്ണ് കിട്ടുമെന്ന വിചാരമുണ്ട്. അതിന്, കണ്ണുതട്ടാതിരിക്കാനായി കറുത്തപൊട്ട് കവിളത്തും നെറ്റിയിലും തൊടും. കരിവളകള്‍ കുട്ടികളുടെ