ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി ശ്രീകൃഷ്ണ ഉപാസനയ്ക്ക് ഉത്തമമായ ദിവസങ്ങൾ ബുധൻ, വ്യാഴം എന്നിവയും അഷ്ടമി, പൗർണ്ണമി തിഥികളും രോഹിണി, തിരുവോണം നക്ഷത്രങ്ങളും ശ്രീകൃഷ്ണ ജയന്തിയായ അഷ്ടമി രോഹിണിയുമാണ്. ശ്രീകൃഷ്ണ മന്ത്രജപത്തിന് അതിവേഗംഫലം തരുന്ന ദിവസങ്ങളാണ് ഈ പറഞ്ഞതെല്ലാം. ഈ ദിനങ്ങളിൽഭാഗവതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദശമസ്‌കന്ധം പാരായണം ചെയ്യുന്നതും ഭഗവത് പ്രീതിക്ക് നല്ലതാണ്.ശ്രീകൃഷ്ണന്റെ ജനനം മുതൽ
2024 മേയ് 14, മേടം 31 ചൊവ്വാഴ്ച വൈകിട്ട് 5 മണി 56 മിനിട്ടിന് കർക്കടകക്കൂറിൽ ആയില്യം നക്ഷത്രം ഒന്നാം പാദത്തിലാണ് ഇടവ സംക്രമം. വൈകിട്ട് ഇടവസംക്രമം നടക്കുന്നതിനാൽ ബുധനാഴ്ചയാണ് ഇടവമാസം തുടങ്ങുക. ഇടവം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ
എല്ലാ മാസത്തെയും ആയില്യം പ്രധാനമാണെങ്കിലും ഇടവം, തുലാം മാസങ്ങളിലെ ആയില്യം നക്ഷത്ര ദിവസം നാഗാരാധനയ്ക്ക് വളരെ ശ്രേഷ്ഠമാണ്. പൂർണ്ണമായ ഫലപ്രാപ്തിയാണ് ഈ ദിവസത്തെ നാഗോപാസനയുടെ പ്രത്യേകത. 2024 മേയ് 15 ബുധനാഴ്ചയാണ്
ഉമാ മഹേശ്വര പ്രീതി നേടാൻ സഹായിക്കുന്ന ഏറ്റവും നല്ല അനുഷ്ഠാനമാണ് തിങ്കളാഴ്ച വ്രതം. 12 തിങ്കളാഴ്ച വ്രതമെടുക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും ശിവനും പാര്‍വ്വതിയും പരിഹരിക്കും. മംഗല്യഭാഗ്യത്തിനുള്ള തടസം മാറി അതിവേഗം വിവാഹം നടക്കാൻ തിങ്കളാഴ്ച വ്രതം ഉത്തമമാണ്. ദാമ്പത്യ ഭദ്രതയ്ക്കും ദാമ്പത്യത്തിലെ അഭിപ്രായ
ആദിശങ്കരജയന്തി, മേടമാസ ഷഷ്ഠി, ഇടവ സംക്രമം എന്നിവയാണ് 2024 മേയ് 12 ന് തിരുവാതിര നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. വൈശാഖമാസത്തിലെ ശുക്ലപഞ്ചമിയും മേടത്തിലെ തിരുവാതിര നക്ഷത്രവും ഒന്നിക്കുന്ന മേയ് 12 ഭാരതത്തിൻ്റെ ആദ്ധ്യാത്മികസൂര്യൻ ശങ്കരാചാര്യരുടെ അവതാര
2024 മേയ് 12, 1199 മേടം 29: വൈശാഖമാസത്തിലെ ശുക്ലപഞ്ചമി. മേടത്തിരുവാതിര. ഭാരതത്തിന്റെ ആദ്ധ്യാത്മികസൂര്യന്റെ തിരു അവതാര തിരുനാൾ. കേരളത്തിന് മേടമാസത്തിരുവാതിര ദിവസം തത്വജ്ഞാന ദിനമാണ്. എല്ലാ വിദ്യകളുടെയും ഗുരുവായ, ദക്ഷിണാമൂർത്തിയുടെ അംശാവതാരമായി ജഗദ്ഗുരു ആദിശങ്കരൻ
മക്കൾ കാരണം വിഷമിക്കുന്നവരും സന്താനലാഭം ആഗ്രഹിക്കുന്നവരും ചൊവ്വാദോഷം കാരണം വിവാഹം വൈകുന്നവരും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമാണ്. ഓരോ മാസത്തെയും ഷഷ്ഠി വ്രതാനുഷ്ഠാനത്തിന് പ്രത്യേകം ഫലങ്ങൾ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. വൈശാഖ മാസത്തിലെ ഷഷ്ഠിയില്‍ (മേടം
മഹാവിഷ്ണുവിന്റെ പത്നിയായ തുളസിദേവിയെ തുളസിമന്ത്രം ജപിച്ച് ആരാധിച്ചാൽ പുത്രലാഭം, രോഗമുക്തി, ബന്ധുജനലാഭം, കുടുംബത്തിൽ ഐശ്വര്യം, സർവപാപശമനം, വാസ്തു ദോഷശമനം, സന്തോഷം,
സർവൈശ്വര്യ സിദ്ധി, മോക്ഷം എന്നിവയെല്ലാം ലഭിക്കും. തുളസിച്ചെടി കാണുന്നത് പോലും പുണ്യമാണെന്ന്
ശ്രീശങ്കരാചാര്യ സ്വാമികള്‍ കനകധാരാസ്തവം ചൊല്ലി സ്വര്‍ണ്ണമഴ പെയ്യിച്ച , കൊടുക്കുന്നതെന്തും ഇരട്ടിയായി നമുക്ക് തിരിച്ചു കിട്ടുന്ന പുണ്യദിനമാണ് അക്ഷയതൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയതിഥിയാണ് അക്ഷയതൃതീയയായി ആചരിക്കുന്നത്. ബലരാമൻ്റെയും പരശുരാമന്റെയും അവതാരദിനമായും
മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ്, ശുക്ലപക്ഷ പ്രതിപദത്തില്‍ / പ്രഥമയില്‍, വൈശാഖമാസം തുടങ്ങുന്നത്. അതായത് ഈ വര്‍ഷം, 2024 മേയ് 9 ന് വൈശാഖാരംഭം. ഇടവ മാസത്തിലെ കറുത്തവാവ് വരുന്ന 2024 ജൂൺ 6 വരെ വൈശാഖ മാസമാണ്.