Saturday, 17 May 2025
AstroG.in
Author: NeramOnline

സന്താന ലാഭത്തിന് ശബരിമലയിൽ മണി പൂജ

സന്താനഭാഗ്യത്തിന് കലിയുഗവരദനായ ശബരിമല ശ്രീ ധർമ്മ ശാസ്താസന്നിധിയിൽ നടത്തുന്ന വഴിപാടാണ് മണിപൂജ. വ്രതമെടുത്ത് അയ്യപ്പദർശനം നടത്തി ശബരിമലയിൽ നിന്നും മണി പൂജിച്ചു വാങ്ങി വീട്ടിലെ പൂജാമുറിയിൽ പവിത്രമായി സൂക്ഷിക്കുകയാണ് വേണ്ടത്. ശ്രദ്ധയോടെയും കളങ്കമില്ലാത്ത മനസ്സോടെയും ശബരിഗിരീശ സന്നിധിയിൽ മണി പൂജിച്ചു വാങ്ങി ദിവ്യമായി സൂക്ഷിച്ച ഒട്ടേറെപ്പേർക്ക് സൽ സന്താനഭാഗ്യമുണ്ടായിട്ടുണ്ട്. സന്താനലബ്ധിയുണ്ടായി കുഞ്ഞ് വളർന്ന ശേഷം ഈ മണി കഴുത്തിലണിയിച്ച് സ്വാമി ദർശനം നടത്തണം.

ഐശ്വര്യത്തിനും നേട്ടത്തിനും മന്ത്രങ്ങൾ

പ്രാര്‍ത്ഥനയ്ക്ക് അത്ഭുതകരമായ ശക്തിയുണ്ട്. പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ദൈവീകമായ കൃപാകടാക്ഷം ലഭിക്കും. നിരന്തരമായ ജപവും പ്രാര്‍ത്ഥനയും അളവറ്റ പുണ്യം നല്‍കും. അതിലൂടെ കാര്യവിജയവും ഐശ്വര്യവും ലഭിക്കും. ഏതു തടസ്സവും നീക്കുന്നതിനും വിജയം സുനിശ്ചിതമാക്കുന്നതിനും ദൈവാനുഗ്രഹം സഹായിക്കും. ഒരു പൂവിന്റെ സുഗന്ധംപോലെ, ഒരു വ്യക്തിക്ക് മറ്റൊരാളോടുള്ള ഇഷ്ടമോ, ശത്രുതയോ പോലെ ദൈവാനുഗ്രഹത്തെ കണക്കാക്കുക. സുഗന്ധം കാണിച്ചുതരാന്‍ സാധിക്കില്ല. പക്ഷേ അനുഭവിച്ചറിയാം. ഇഷ്ടവും ശത്രുതയും എന്താണെന്ന് കാണിച്ചു തരാനാകില്ല.

ക്ലേശമകറ്റാൻ ഹരേ രാമ മന്ത്രജപം

ജീവിതത്തിന്റെ ഭാഗമാണ് സുഖ ദുഃഖങ്ങൾ. ഒരു നാണയത്തിന്റെ രണ്ടു വശം. ഒരു പരിധിവരെ ദുരിതങ്ങള്‍ നീക്കുന്നതിനും നിത്യജീവിതം സന്തോഷകരമാക്കുന്നതിനും ഈശ്വരാരാധന സഹായിക്കും. പൂജാ കര്‍മ്മങ്ങള്‍, ക്ഷേത്രദര്‍ശനം, വ്രതചര്യ എന്നിവ ദുഃഖദുരിതശാന്തിക്ക് ഏറെ ഗുണകരമാണ്. എന്നാൽ സങ്കടങ്ങൾ തീർക്കുന്നതിന് ഇതിനെക്കാളെല്ലാമധികം സഹായിക്കുന്നത് ശുദ്ധിയോടെയും വൃത്തിയോടെയും മനസ് അർപ്പിച്ച് ശ്രദ്ധാപൂര്‍വ്വം നടത്തുന്ന പ്രാര്‍ത്ഥനയാണ്. ഒരോ ദുരിതങ്ങളും അകറ്റാൻ പെട്ടെന്ന് തുണയ്ക്കുന്ന ഒരോ ദേവതകളണ്ട്. ഇത് മനസ്സിലാക്കി ഈശ്വരനെ വിളിച്ചാൽ ഉടൻ ഫലം ലഭിക്കും. ജീവിതത്തിൽ ക്ലേശങ്ങള്‍ ഒഴിയാതെ വരുമ്പോള്‍ അതില്‍ നിന്ന് രക്ഷനേടാന്‍ ഇനി പറയുന്ന മന്ത്രം ജപിച്ചാൽ മതി .

പഞ്ചശിരസ് വാസ്തുദോഷം തീർക്കും

വാസ്തുദോഷത്തിനുള്ള പരിഹാരമാണ് പഞ്ചശിരസ്ഥാപനം. വീടുപണി തുടങ്ങി അടിത്തറ കെട്ടി തീര്‍ന്നശേഷം നാലുദിക്കിലും പുറം ചുമരിന്റ മദ്ധ്യഭാഗത്ത് താഴെ ചന്ദനച്ചെപ്പിലോ തടിച്ചെപ്പിലോ അഞ്ച് മൃഗങ്ങളുടെ തലയുടെ ഭാഗം സ്വര്‍ണ്ണത്തിലോ വെള്ളിയിലോ പഞ്ചലോഹത്തിലോ സ്ഥാപിക്കുന്നതാണ് ഈ ചടങ്ങ്. കിഴക്കുഭാഗത്ത് ആനയുടെ തലയും തെക്കുഭാഗത്തു പോത്തിന്റെ തലയും പടിഞ്ഞാറുഭാഗത്ത് സിംഹത്തിന്റെ തലയും മധ്യഭാഗത്തു ആമയുടെ തലയും വടക്കുഭാഗത്ത് പന്നിയുടെ തലയും ചെപ്പിനുള്ളില്‍ സ്ഥാപിക്കണം.

രാഹുദോഷം മാറാന്‍ 12 മാസം സര്‍പ്പപൂജ

രാഹുദശ അനുഭവിക്കുന്നവരും ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലുള്ളവരും സര്‍പ്പ പൂജ ചെയ്യേണ്ടത് അത്യാവശ്യമാണ്. രാഹുവിന്റെ അധിദേവത സര്‍പ്പങ്ങളാണ്. ശനി ദോഷത്തെക്കാള്‍ കടുപ്പമാണ് രാഹുദോഷം. ജാതകത്തിലുള്ള ഭാഗ്യയോഗങ്ങള്‍ രാഹുദോഷമുണ്ടെങ്കില്‍ അനുഭവിക്കാന്‍ കഴിയില്ല.
ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രങ്ങളിൽ ജനിച്ചവർ ജാതകത്തില്‍ വൃശ്ചികരാശിയില്‍ രാഹു നില്‍ക്കുന്നവർ ചിങ്ങം, ധനു, മീനം, കര്‍ക്കടകം രാശികളില്‍ നില്‍ക്കുന്ന രാഹു ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, വ്യാഴം ഇവയോട് യോഗം ചെയ്ത രാഹു, 8, 6, 5 ലഗ്നം 12 ഭാവങ്ങളില്‍ നില്‍ക്കുന്ന രാഹു, 6, 8, 12 ഭാവാധിപന്മാരുമായുള്ള രാഹുയോഗം ഗോചരാല്‍ ജന്മനക്ഷത്രം, 3, 5, 7 നക്ഷത്രങ്ങളിലെ രാഹു സഞ്ചാരം ഇവയാണ് പ്രധാന രാഹു ദോഷങ്ങള്‍.

തുളസിയെ പൂജിച്ചാല്‍ വിജയം സുനിശ്ചിതം

ദൈവാംശമുള്ള ചെടിയാണ് തുളസി. മുറ്റത്ത് തറയുണ്ടാക്കി തുളസി നട്ടുവളര്‍ത്തി നൂറ്റിയെട്ട് ഗായത്രി ജപിച്ച് തീര്‍ത്ഥം തളിച്ച് തുളസികവചവും തുളസി അഷ്‌ടോത്തരവും ചൊല്ലി തൊഴുത് പ്രാര്‍ത്ഥിക്കണമെന്ന് പത്മപുരാണം നിര്‍ദ്ദേശിക്കുന്നു. ചതുര്‍ത്ഥി, ദ്വാദശി, വെള്ളിയാഴ്ച, ചൊവ്വാഴ്ച ദിവസങ്ങളില്‍ തുളസി പറിക്കരുത്.

സത്യമാകുന്ന പ്രവചനങ്ങൾ

കൃത്യമായ പ്രവചനങ്ങളാണ് തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ പെരുമ. അതു കൊണ്ടു തന്നെ പ്രശ്ന വിഷയങ്ങളിലെല്ലാം പ്രത്യേകിച്ച് ദേവപ്രശ്നത്തിൽ അഗ്രഗണ്യനാണ് ഉദയകുമാർ. ദിവംഗതനായ താന്ത്രികാചാര്യൻ പറവൂർ ശ്രീധരൻ തന്ത്രിയുടെ ശിക്ഷണവും അനുഗ്രഹവുമാണ് ഉദയകുമാറിന്റെ ഊർജ്ജം.

ശനിദോഷം അകറ്റുന്ന ആലത്തിയൂർ ഹനുമാൻ

എല്ലാവർക്കും ദുരിതങ്ങൾ നൽകുന്നതാണ് ശനിദശ. രോഗങ്ങളും ആപത്തുകളും ഒഴിയാതെ പിടികൂടി ഏറ്റവുമധികം ശല്യമുണ്ടാകുന്നത് ശനിദശയിലാണ്. അഷ്ടമശനി മരണകാരണം പോലുമാകുമെന്നാണ് വിശ്വാസം. അങ്ങനെ എല്ലാം കൊണ്ടും ദുരിതം സൃഷ്ടിക്കുന്ന ശനിയുടെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ ഏറ്റവും നല്ലത് ഹനുമാന് സ്വാമിയെ അഭയം പ്രാപിക്കുകയാണ്. ഇതിനു പറ്റിയ സന്നിധികളിലൊന്നാണ് ആലത്തിയൂര്‍ ശ്രീ പെരും തൃക്കോവില്‍ ഹനുമാന്‍ കാവ് ക്ഷേത്രം.

ശനി ദോഷ ലക്ഷണം കടവും ദുരിതവും

ശനിദോഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാക്കും. ജാതകവശാല്‍ ശനിയുടെ ദശാപഹാരങ്ങളാണ് ശനിദോഷം കഠിനമാകുന്ന ഒരു കാലഘട്ടം. മറ്റൊന്ന് ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, അഷ്ടമശനി കാലമാണ്. ഏഴരശനി കാലമെന്ന് പറയുന്നത് ജനിച്ച കൂറിലും അതിന്‌  മുന്‍പും പിന്‍പുമുള്ള രാശികളിലും ശനി സഞ്ചരിക്കുന്ന കാലം. കണ്ടകശനി 4,7,10 രാശികളില്‍ ശനിയെത്തുന്ന സമയം. അഷ്ടമ ശനി എട്ടില്‍ സഞ്ചരിക്കുന്ന നാളുകള്‍. ഇക്കാലത്ത് ശനീശ്വരനെയോ അയ്യപ്പസ്വാമിയേയോ ഭജിക്കുക വഴി ശനിദോഷങ്ങള്‍ അകലും. ശനിദോഷകാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം, മനപ്രയാസം എന്നിവയെല്ലാം സംഭവിച്ചേക്കാം.

വൈഡൂര്യമോതിരം ശത്രുശല്യം തീര്‍ക്കും

കേതു ദോഷപരിഹാരത്തിന് വൈഡൂര്യം ധരിക്കുന്നത് ഉത്തമമാണ്. രോഗദുരിതങ്ങള്‍, ബാധകള്‍ തുടങ്ങിയവ അകറ്റുന്നതിനും ശത്രുക്കളുടെ ഗൂഢമായ ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാനും മന:സുഖം, സമ്പത്ത്, ശരീരസുഖം തുടങ്ങിയവയ്ക്കും കേതു ദശയിലെ ദോഷങ്ങള്‍ തീര്‍ക്കുന്നതിനും ജാതകത്തിലെ കേതു ദോഷപരിഹാരത്തിനും വൈഡൂര്യം ധരിക്കുന്നത് നല്ലതാണ്. വൈഡൂര്യം ഇരുട്ടത്തും പൂച്ചക്കണ്ണുപോലെ തിളങ്ങും.

error: Content is protected !!