കടം കയറി ദുരിതം അനുഭവിക്കുന്നവർക്ക് അതിൽ നിന്നും രക്ഷപ്പെടാന്‍ ചില മാര്‍ഗ്ഗങ്ങൾ ആചാര്യന്മാർ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ചിട്ടയോടെയും ഭക്തിയോടെയും ഈ വഴികൾ അവലംബിച്ചാല്‍ കടം ക്രമേണ
പുർണ്ണമായി സ്ഥിതി ചെയ്യുന്നതിനെ മുറിക്കുന്ന, പകുതിയാക്കുന്ന ഗ്രഹമാണ് കേതു. ഈ ഗ്രഹത്തിന്റെ ഉത്ഭവ കഥ തന്നെ ഈ പ്രത്യേകത ശരി വയ്ക്കുന്നു. ഒൻപതാം ഭാവത്തിലൊഴിച്ച് മറ്റേതു രാശിയില്‍ കേതു നില്ക്കുന്നതും ദോഷമാണ്. മറ്റു ഗ്രഹങ്ങള്‍ക്കുള്ളതുപോലെ രാഹുവിനും കേതുവിനും ഉച്ചരാശികളും സ്വക്ഷേത്രങ്ങളുമുണ്ട്. ചാരവശാലും രാഹുവിന്റെയും കേതുവിന്റെയും ഫലം യഥാക്രമം ശനിയുടെയും ചൊവ്വയുടെയും പോലെയാണ്. പൊതുവേ എവിടെ നിന്നാലും
ശ്രീരാമദേവൻ കഴിഞ്ഞേ ആഞ്ജനേയന് മറ്റ് എന്തു മുള്ളു. രാമഭക്തിയുടെ അവസാനവാക്കാണ് മാരുതി ദേവൻ. ശ്രീരാമനോട് ഹനുമാൻ കാട്ടിയ ഭക്തിയിൽ സന്തോഷവതിയായി സീതാദേവിയാണ് ഹനുമാനെ ചിരഞ്ജീവിയാകാൻ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം. നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരികക്‌ളേശങ്ങളും മാറും. മന്ത്രജപം, നാമജപം,
ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം നോറ്റാൽ സ്വർഗ്ഗതുല്യമായ ജീവിതവും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം .
ഏകാദശികളില്‍ ഏറെ ശ്രേഷ്ഠമാണ് ധനു മാസത്തിലെ ശുക്‌ളപക്ഷ ഏകാദശി. ഇത് വൈകുണ്ഠ ഏകാദശി, മോക്ഷ ഏകാദശി, സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നീ പേരുകളിലും അറിയപ്പെടുന്നു.
അന്ന് പരലോകം പൂകുന്നവർക്ക് സ്വര്‍ഗ്ഗവാതില്‍ തുറക്കപ്പെടുമത്രേ. അതിനാലാണ് സ്വർഗ്ഗവാതിൽ ഏകാദശിക്ക് ഇത്ര പ്രാധാന്യം ഉണ്ടായത്.
ദൈവാംശമുള്ള ചെടിയാണ് തുളസി. മുറ്റത്ത് തറയുണ്ടാക്കി തുളസി നട്ടുവളര്‍ത്തി നൂറ്റിയെട്ട് ഗായത്രി ജപിച്ച് തീര്‍ത്ഥം തളിച്ച് തുളസികവചവും തുളസി അഷ്‌ടോത്തരവും ചൊല്ലി തൊഴുത് പ്രാര്‍ത്ഥിക്കണമെന്ന് പത്മപുരാണം നിര്‍ദ്ദേശിക്കുന്നു. ചതുര്‍ത്ഥി, ദ്വാദശി, വെള്ളിയാഴ്ച, ചൊവ്വാഴ്ച ദിവസങ്ങളില്‍ തുളസി പറിക്കരുത്.
(ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുർത്ഥിയും അത്തം നക്ഷത്രവും ഒന്നിച്ചു വരുന്ന 2020 ആഗസ്റ്റ് 22 ശനിയാഴ്ചയാണ് ഇത്തവണ ഗണപതി ഭഗവാന്റെ തിരു അവതാര ദിവസമായ വിനായക ചതുർത്ഥി. ഈ ദിവസം ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാൽ എല്ലാ വിഘ്നങ്ങളും അകലും. അന്നേ ദിവസം ചെയ്യുന്ന ഗണപതി ഹോമത്തിനും മോദകം, ഉണ്ണിയപ്പം, അട നിവേദ്യത്തിനും ഗണപതി മന്ത്രജപത്തിനും വലിയ ഫലസിദ്ധിയുണ്ടാകും. അന്ന് മൂല മന്ത്രമായ ഓം ഗം ഗണപതയെ നമ: കഴിയുന്നത്ര തവണ
കറുത്തവാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യമായി കാണുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഫലപ്രവചനം നടത്തുന്നരീതി ജ്യോതിഷ ത്തിലുണ്ട്. വെളുത്തപക്ഷത്തിലെ ചന്ദ്രനെ ആദ്യമായി കാണുന്നത് ഞായറാഴ്ചയാണെങ്കില്‍ സുഖം. തിങ്കളാഴ്ചയാണെങ്കില്‍ അപമാനസാധ്യത.
മംഗളകാര്യങ്ങള്‍ക്കും യാത്ര പുറപ്പെടാനും രാഹുകാലം ഉത്തമമല്ല. നാം സാധാരണ രാഹുകാലം നോക്കുന്നത് കലണ്ടറിലെ സമയം നോക്കിയാണ്. എന്നാല്‍ ഓരോ ദിവസത്തെയും സൂര്യോദയത്തിന്‍റെ അടിസ്ഥാനത്തിലാണ് അതാതു ദിവസത്തെ രാഹുകാലം നിശ്ചയിക്കന്നത്.
ഗന്ധാരി കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് ഭഗവാൻ കൃഷ്ണനോട് പറഞ്ഞു: “കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്”. പുഞ്ചിരി പൊഴിച്ചു കൊണ്ട് ഭഗവാൻ മറുപടി പറഞ്ഞു: “ഞാൻ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. ഒരോരുത്തരും അവർ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അനുഭവിക്കുന്നു; അത്ര മാത്രം”.