വളരെയേറെ പ്രാധാന്യമുള്ള ദിവസമാണ് പൗര്‍ണമി
അഥവാ വെളുത്തവാവ്. എല്ലാ പൗര്‍ണമി ദിവസവും വിളക്ക് തെളിയിച്ച് ദേവിയെ പ്രാര്‍ത്ഥിച്ചാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഓരോ മാസത്തിലെയും പൗര്‍ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. തുലാ
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനും ധനം നിലനിൽക്കുന്നതിനും ലക്ഷ്മി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. രാവിലെയും വൈകുന്നേരവും കുളിച്ച് ശുദ്ധമായി നെയ്‌വിളക്ക് കൊളുത്തി വച്ച് 64 പ്രാവശ്യം തുടർച്ചയായി 18 ദിവസം ജപിക്കണം. കാർത്തിക നക്ഷത്രം ജപം ആരംഭിക്കുന്നതിന് ഏറ്റവും ഉത്തമമാണ്.
എല്ലാ ദിവസവും രാവിലെ നവനാഗങ്ങളെ നവനാഗസ്‌തോത്രം ചൊല്ലി സ്തുതിക്കുന്നവർക്കും അവരുടെ കുടുംബത്തിനും വിഷഭയം ഉണ്ടാകില്ല. മാത്രമല്ല അവർക്ക് സകലകാര്യങ്ങളിലും മംഗളം ഭവിക്കുകയും ചെയ്യും. അവരുടെ എല്ലാ അനുഗ്രഹങ്ങളും സഫലമാകും. അവർക്ക് സമൃദ്ധിയും ഐശ്വര്യവും ഈ
നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ, ബാലികയെ, ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്. പ്രപഞ്ചകാരണിയായ മൂല പ്രകൃതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.
അതികഠിനവും ദുരിതമയവുമായ ശനിദോഷങ്ങൾ കാരണം വിഷമിക്കുന്നവർക്ക് മാത്രമല്ല ദാരിദ്ര്യദു:ഖം കാരണം വലയുന്നവർക്കുമുള്ള മോചനമന്ത്രമാണ് ശാസ്തൃ ഗായത്രി.
അവസാനത്തെ മൂന്ന് ദിവസമാണ് നവരാത്രി പൂജയിൽ സുപ്രധാനം. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ഈ ദിവസങ്ങൾ. നവരാത്രിയിലെ ആദ്യ മൂന്നു ദിവസം ദേവിയെ കാളിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തിൽ
ഐശ്വര്യദേവതയായ ലക്ഷ്മി ദേവിയുടെ എട്ട് ഭാവങ്ങളാണ് അഷ്ടലക്ഷ്മിമാർ. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വീരലക്ഷ്മി അഥവാ ധൈര്യലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവയാണ് ഈ ഭാവങ്ങൾ. അഷ്ടലക്ഷ്മിമാരെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ചയും സമ്പത്തും
ഒരോരോ കാരണങ്ങളാൽ വിവാഹം നീണ്ടു പോകുന്നതിൽ വിഷമിക്കുന്നവരും മാതാപിതാക്കളും എത്രയെത്രയാണ്. പലരുടെയും വിവാഹം തടസപ്പെടുന്നത് മറ്റുള്ളവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ പോലും കഴിയാത്ത കാരണങ്ങളാലാണ്. വേറെ ചിലർ തീ തിന്നുന്നത് ആഗ്രഹിക്കുന്നയാളിനെ വിവാഹം കഴിക്കുന്നതിന് നേരിടുന്ന തടസങ്ങൾ കാരണമാണ്.
ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധൻ. ഒരു കുഞ്ഞിന്റെ ജാതകത്തില്‍ ബുധന് ബലമുണ്ടെങ്കില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വർദ്ധിക്കും. ബുധന് ബലക്കുറവ് വരുന്ന ഘട്ടങ്ങളിലും ദശാകാലങ്ങളിലും സമർത്ഥരായി പഠിക്കുന്ന കുട്ടികളെപ്പോലും ചിലപ്പോൾ പഠനമന്ദത ബാധിക്കാം